ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം: എസ്പി ജോര്‍ജ് കേസില്‍ നിന്നൂരിപ്പോന്നു

രുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ്ജിനെ പ്രതിചേര്‍ക്കില്ല. എസ്പി കുറ്റം ചെയ്തതായി തെളിവില്ലെന്നാണ് ഇത് സംബന്ധിച്ച് അന്വേഷണ സംഘതത്തിന് നിയമോപദേശം ലഭിച്ചത്. ഡിജിപിയോടാണ് ഇക്കാര്യത്തില്‍ അന്വേഷണ സംഘം വിദഗ്ദ്ധാഭിപ്രായം അന്വേഷണ സംഘം തേടിയിരിക്കുന്നത്. സംഭവത്തില്‍ ഫോണില്‍ മാത്രമാണ് അന്വേഷണ സംഘം ഡിജിപിയോട് സംസാരിച്ചതെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസ് ആദ്യം പ്രതികരിച്ചത്.

കേസുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ എവി ജോര്‍ജ്ജിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. വരാപ്പുഴ കസ്റ്റഡി മരണം നടക്കുമ്പോള്‍ ജോര്‍ജ് ആലുവ റൂറല്‍ എസ്പിയായിരുന്നു. ജോര്‍ജ് രൂപീകരിച്ച സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ശ്രീജിത്തിനെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ടുപോകുമ്പോള്‍ മര്‍ദ്ദിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോര്‍ജ് പറഞ്ഞിട്ടാണ് സംഭവസ്ഥലത്തേക്ക് പോയതെന്ന് കേസിലെ പ്രതികളായ ആര്‍ടിഎഫ് അംഗങ്ങള്‍ മൊഴി നല്‍കിയിരുന്നു. സംഭവ ശേഷം ജോര്‍ജ് നടത്തിയ ഫോണ്‍ വിളികളില്‍ നിന്നു കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.

Top