എന്‍റെ അച്ഛൻ കമ്മ്യൂണിസ്റ്റ്കാരനാണ്; എന്നിട്ടും സർക്കാർ എന്നെ അവഗണിച്ചു

സംസ്ഥാന സർക്കാർ തന്നെ അവഗണിക്കുകയാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ബിസിസിഐ ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കിയിട്ടും സംസ്ഥാന സർക്കാരിൽ നിന്ന്തന്നെയാരും ബന്ധപ്പെട്ടിട്ടില്ലെന്ന് ശ്രീശാന്ത് പറയുന്നു.

താനൊരു ബിജെപിക്കാരനായതു കൊണ്ടാകാം ഇതെന്നും ശ്രീശാന്ത് പറയുന്നു.

തന്നെ രാഷ്ട്രീയക്കാരനെന്ന് മുദ്രകുത്തി മാറ്റി നിർത്തരുതെന്ന് ശ്രീശാന്ത് പറയുന്നു. കേന്ദ്ര സർക്കാരിൽ നിന്നടക്കം നല്ല മെസേജുകൾ വന്നിരുന്നതായി താരം പറയുന്നു.

അത് ചിലപ്പോൾ ബിജെപി ആയത് കൊണ്ടായിരിക്കുമെന്നും ശ്രീശാന്ത് പറയുന്നു. സങ്കടം പറയുന്നതല്ല. ഞാനൊരു മലയാളിയാണ്. ബിജെപിക്കാരനായിട്ട് കൂട്ടേണ്ട-ശ്രീശാന്ത് പറയുന്നു.

തന്റെ അച്ഛൻ ശുദ്ധ കമ്മ്യൂണിസ്റ്റ്കാരനാണ്. അമ്മ കോൺഗ്രസ് ആണെന്നും അദ്ദേഹം പറയുന്നു. ടിഎൻ സീമ അച്ഛന്റെ സ്വന്തം ചേട്ടന്റെ മകളാണെന്നും ശ്രീശാന്ത് പറയുന്നു. തന്നെ സഹായിച്ച കെവി തോമസ് കോൺഗ്രസ്കാരനാണെന്നും അമ്മായി കോൺഗ്രസ്കാരിയാണെന്നും ശ്രീശാന്ത് പറയുന്നു.

Latest
Widgets Magazine