ഷാറൂഖ് നായകനായി മഹാഭാരതം; ബാഹുബലി പോലെ ഭാരതകഥ സിനിമയാകുന്നു

സ്വന്തം ലേഖകൻ

മുംബൈ: ബോളിവുഡിൽ മഹാഭാരതം ഒരുക്കാൻ വൻ പദ്ധതിയുമായി ഷാറൂഖ് ഖാൻ. ഭാരത കഥ പറയുന്ന സിനിമയിൽ രാജ്യത്തെ മുൻ നിര താരങ്ങളെയെല്ലാം അണിനിരത്തുന്നതിനാണ് ഇപ്പോൾ ഷാറൂഖ് ഒരുങ്ങുന്നത്. തന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് മഹാഭാരതം, പക്ഷേ, ഇതിനുള്ള ബജറ്റ് നിലവിൽ തന്റെ പക്കലില്ല. ഒന്നുങ്കിൽ ബാഹുബലിയോളം, അല്ലെങ്കിൽ അതിനേക്കാൾ ഉയരത്തിലുള്ള ചിത്രം. ഇതാണ് തന്റെ ലക്ഷ്യമെന്നും ഷാറൂഖ് വെളിപ്പെടുത്തുന്നു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തന്റെ ലക്ഷ്യം വ്യക്തമാക്കിയിരിക്കുന്നത്.
എംടിയുടെ രണ്ടാമൂഴം പ്രമേയമാക്കി മലയാളം അടക്കമുള്ള ഭാഷകളിൽ വൻ സിനിമകൾ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. 400 കോടി മുടക്കി മഹാഭാരതം നിർമിക്കുമെന്നു ബാഹുബലി സംവിധായകൻ എസ്എസ് രാജമൗലിയും പ്രഖ്യാപിച്ചിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി അടക്കമുള്ള ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നതിനാണ് രാജമൗലി തീരുമാനിച്ചിരുന്നത്. ഇതിൽ ഷാറൂഖ്ഖാൻ കർണനാകുമെന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഷാറൂഖ് തന്നെ മഹാഭാരതം സിനിമയാക്കാനുള്ള പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Latest
Widgets Magazine