ഹജ്ജിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 310 ആയി.

Helpline- നമ്പർ: 00966125458000, 00966125496000.

ജിദ്ദ :മിനായിലെ ദുരന്തം മരണം കൂടി 310 ;മരിച്ചവരില്‍ 13 ഇന്ത്യക്കാരുമെന്ന് സൂചന. നാനൂറോളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവം സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 100 പേര്‍ മരിച്ചതായാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. 13 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.സൗദി ആഭ്യന്തരമന്ത്രാലയം വാര്‍ത്ത സ്‌ഥിരീകരിച്ചു. ദുരന്തത്തില്‍ നാന്നൂറോളം പേര്‍ക്ക്‌ പരുക്കേറ്റതായാണ്‌ സൂചന. ഇവരെ മക്കയിലുള്ള വിവിധ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയാണ്‌. അതേസമയം, ദുരന്തത്തില്‍ മലയാളി ഹാജിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നകാര്യം വ്യക്‌തമല്ല.
മിനായിലെ കല്ലേറ്‌ കര്‍മ്മത്തിനിടെ ആയിരുന്നു ദുരന്തം. കല്ലേറ്‌ കര്‍മ്മം നിര്‍വഹിക്കാന്‍ വിവിധ രാജ്യക്കാര്‍ക്കായി സമയം ക്രമീകരിച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന്‌ കര്‍മ്മങ്ങള്‍ തീര്‍ക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ദുരന്തമെന്നാണ്‌ സൂചന. സൗദി സൈന്യം തന്നെ രക്ഷാ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാനൂറോളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവം സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 100 മരിച്ചതായാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഹജ് കർമത്തോട് അനുബന്ധിച്ചുണ്ടാകുന്ന രണ്ടാമത്തെ വൻ ദുരന്തമാണിത്.

ബലി പെരുനാൾ ആഘോഷങ്ങൾക്കായി ഹജ് തീർഥാടകർ ഇന്നു പുലർച്ചെയോടെ മിനായിലെത്തിയിരുന്നു. ഇവിടെ നടന്ന കല്ലേറ് കർമത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. തിരക്ക് നിയന്ത്രിക്കുന്നതിനായി നൽകിയ നിർദേശങ്ങൾ ഹജ് തീർഥാടകർ അവഗണിച്ചതാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ മലയാളികൾ ആരെങ്കിലും മരിച്ചോയെന്ന് അറിവായിട്ടില്ല. ലക്ഷദ്വീപിൽ നിന്നുള്ള ഒരാൾ അപകടത്തിൽപ്പെട്ടതായി സൂചനയുണ്ട്.

ഹജ് കർമത്തിനിടെ ദുരന്തങ്ങൾ മുൻപ

തീർഥാടനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമുണ്ടായത് 1990 ജൂലൈയിലാണ്. മക്കാ നഗരത്തിലേക്കു കടക്കാനുള്ള തുരങ്കത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആയിരത്തഞ്ഞൂറോളം പേരാണ് അന്നു മരിച്ചത്.ഇതിൽ അഞ്ചു മലയാളികളും ഉൾപ്പെടും. നാല് ഇന്ത്യക്കാർ ഉൾപ്പടെ 14 തീർഥാടകർ തിക്കിലും തിരക്കിലുംപെട്ടു മരിച്ചു.

1994ൽ തിക്കിലും തിരക്കിലും 270 ഹാജിമാരാണു മരിച്ചത്.

1997ൽ മിനായിലെ തമ്പുകളിലുണ്ടായ അഗ്നിബാധ 343 പേരുടെ ജീവനപഹരിച്ചു. മരിച്ചവരിൽ നൂറോളം പേർ ഇന്ത്യക്കാരായിരുന്നു.

2001ൽ 36 പേർ മരിച്ചു. രണ്ട് ഇന്ത്യക്കാരും ഉൾപ്പെട്ടു. തിരക്കിൽപ്പെട്ട് 1998ൽ നൂറ്റൻപതോളം പേരാണു മരിച്ചത്. ഇവരിൽ അൻപതോളം ഇന്ത്യാക്കാരുണ്ടായിരുന്നു. ഏഴു പേർ മലയാളികളും.

2006-ലും ഹജ് തീർഥാടനത്തിന്റെ സമാപന ദിവസം മിനായിൽ തിക്കിലും തിരക്കിലുംപെട്ടു നാനൂറോളം പേർ മരിച്ചിരുന്നു.

അതേ വർഷംതന്നെ ഹജ് കർമങ്ങൾ തുടങ്ങുന്നതിനു രണ്ടുനാൾ മുൻപു മക്കയിലെ ഹറം പള്ളിക്കു സമീപം കെട്ടിടം തകർന്നു മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 76 പേർ മരണമടഞ്ഞിരുന്നു.
ഇക്കൊല്ലത്തെ ഹജ്‌ജിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണ്‌ ഇത്‌. രണ്ടാഴ്‌ച മുന്‍പ്‌ ക്രെയ്‌ന്‍ പൊട്ടി വീണ്‌ 107 പേര്‍ മരിച്ചിരുന്നു.

Top