റസാഖിന്റെ ഇതിഹാസം; മികച്ച അവതരണത്തിനുള്ള പുരസ്‌കാരം എംഎസ് ബനേഷിന്

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാര നിറവില്‍ മാധ്യമപ്രവര്‍ത്തകര്‍. റിപ്പോര്‍ട്ടര്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന റസാഖിന്റെ ഇതിഹാസം പുരസ്‌കാരം കരസ്ഥമാക്കി. മികച്ച അവതരണത്തിനുള്ള പുരസ്‌കാരമാണ് മാധ്യമപ്രവര്‍ത്തകന്‍ എംഎസ് ബനേഷ് സ്വന്തമാക്കിയത്.

റിപ്പോര്‍ട്ടര്‍ ടിവിയിലെ ചീഫ് പ്രോഗ്രാം പ്രൊഡ്യൂസറാണ് ബനേഷ്. മുന്‍പ് ജീവന്‍ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു ബനേഷ്. മികച്ച പരിപാടികള്‍ അവതരിപ്പിച്ച് എംഎസ് ബനേഷ് ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 15,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

മികച്ച വാര്‍ത്താ അവതാരകനുളള അവാര്‍ഡ് ലഭിച്ചിരിക്കുന്നത് റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനാണ്. വൈകിട്ട് ഒന്‍പത് മണിക്കുള്ള എഡിറ്റേഴ്സ് അവറിന്റെ അവതരണത്തിനാണ് അവാര്‍ഡ്.

Latest
Widgets Magazine