എം.എം.മണിയുടെ പ്രസ്താവന തരംതാന്നതും ശുക്തവിവരക്കേടും -രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി:സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനെതിരെ മോശമായ പദപ്രയോഗം നടത്തിയ എം.എം.മണിയുടെ പ്രസ്താവന തരംതാന്നതും ഒരു സംസ്ഥാന മന്ത്രിയുടെ പദവിയിലിരുന്ന് ഒരിക്കലും നടത്താന്‍ പാടില്ലാത്തതും ശുക്തവിവരക്കേടാണെന്നും കെ.പി.സി.സി. വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
അഞ്ചേരി ബേബി വധക്കേസിലെ കുറ്റാരോപിതനായ മണി മന്ത്രിയായതിന് ശേഷമെങ്കിലും തന്റെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്നും മാറിസഞ്ചരിക്കുമെന്നുള്ള പ്രതീക്ഷ അസ്ഥാനത്ത് ആയിരിക്കുന്നു. ”പട്ടിയുടെ വാല്‍ പന്തിരാണ്ട് കൊല്ലം കുഴലിലിട്ടാലും അതെടുക്കുമ്പോള്‍ വളഞ്ഞേയിരിക്കു” എന്ന പഴച്ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് എം.എം.മണിയുടെ ഈ പ്രസ്താവന.
മാനവും മര്യാദയുമായി രാഷ്ട്രീയം പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ പുലഭ്യം പറയുന്ന മണിയുടെ ഇത്തരം ഏര്‍പ്പാട് മന്ത്രിയായ സ്ഥിതിക്കെങ്കിലും അവസാനിപ്പിക്കണം.
അരനൂറ്റാണ്ട് കാലം കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ എം.എല്‍.എയായും മന്ത്രിയായും സ്പീക്കറായും നിറസാന്നിദ്ധ്യമായി ജനപക്ഷ രാഷ്ട്രീയത്തിന്റെ നായകനായി ശോഭിച്ച വി.എം.സുധീരനെതിരെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എം.എം.മണി നടത്തിയ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടുകൂടി പൊതുജനസമൂഹം തള്ളിക്കളയുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Top