പെണ്‍കുട്ടിയുടെ പിതാവും മൊഴിമാറ്റി; പൊലീസിന് തലവേദന; മറ്റ് രേഖകള്‍ ഹാജരാക്കാന്‍ ശ്രമം

കണ്ണൂര്‍: വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിക്കും അമ്മയ്ക്കുമൊപ്പം പിതാവും മൊഴിമാറ്റി. പൊലീസ് നല്‍കിയ രേഖകളില്‍ ഉള്ളതല്ല പെണ്‍കുട്ടിയുടെ ശരിയായ പ്രായമെന്നാണ് പിതാവിന്റെ മൊഴി. ഫാ. റോബിനെതിരായ കേസില്‍ താന്‍ പീഡനത്തിനിരയാകുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് പെണ്‍കുട്ടി ബുധനാഴ്ച കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

ഉഭയസമ്മതപ്രകാരമായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധമെന്നും, പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തന്റെ ജനനത്തിയതി തെറ്റാണെന്നും പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതിയായ കത്തോലിക്ക സഭാ വൈദികനായ റോബിന്‍ വടക്കഞ്ചേരി തന്നെയും കുഞ്ഞിനേയും സംരക്ഷിച്ചാല്‍ പരാതിയില്ലെന്നാണ് പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ നിലപാട്. ഇത് പൊലീസിന് തലവേദന ആയിരിക്കുകയാണ്.

പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനനത്തിയതി 1999 ആണ്. എന്നാല്‍ ഇത് തെറ്റാണെന്നും പെണ്‍കുട്ടിയുടെ ജനനത്തിയതി 1997 ആണെന്നുമായിരുന്നു അമ്മ മൊഴിമാറ്റിയത്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് തയാറാണെന്നും വൈദികനെതിരെ പരാതിയില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ അറിയിച്ചിരുന്നു.

Latest
Widgets Magazine