വി ടി ബല്‍റാമിന് നേരെ സി.പി.എം ആക്രമണം

കൊച്ചി:വി ടി ബല്‍റാം എംഎല്‍എയ്ക്കു നേരെ സിപിഎമ്മിന്റെ പ്രതിഷേധം. തൃത്താല കൂടല്ലൂരിനു സമീപത്ത് വച്ച് എംഎഎയെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകര്‍ എംഎല്‍എയുടെ കാറിനു കല്ല് എറിയുകയായിരുന്നു. ആക്രമണത്തില്‍ ബല്‍റാമിന്റെ കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ന്നു.

ബല്‍റാം പ്രദേശത്ത് എത്തിയത് ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവില്‍ ക്ഷീരസഹകരണ സംഘത്തിന്റെ സഹായധന വിതരണം ഉദ്ഘാടനം ചെയുന്നതിനാണ്. ബല്‍റാമിന്റെ പരിപാടികളില്‍ എകെജിക്ക് എതിരായ വിവാദ പരാമര്‍ശത്തിനു സിപിഎം പ്രവര്‍ത്തകര്‍ പതിവായി കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നു, എന്നിട്ടും അക്രമാസക്തമായ പ്രതിഷേധം തടയുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെന്നും ബല്‍റാം ആരോപിച്ചു. സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധത്തിന്റെ മറവില്‍ അഴിഞ്ഞാടാനുള്ള സഹായം പോലീസ് ചെയതുവെന്നും’ അദ്ദേഹം വിമര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

Top