രണ്ടാം വയസില്‍ അമ്മ മരിച്ചു; പത്ത് തോറ്റതോടെ ഓട്ടോ ഡ്രൈവറായി….

കൊച്ചി: സിനിമാ  ഇൻഡസ്ട്രിയിലെ ജീവിത സത്യങ്ങൾ ഒരിക്കലും ജനം അറിയാറില്ല. നടിമാരുടേയും നായകരുടേയും .പലതും കയ്പേറിയതും ആയിരിക്കും. അതേപോലെ  കയ്പ്പുനിറഞ്ഞ ബാല്യ കാലത്തിനൊടുവില് മലയാളികളെ മുഴുവന്‍ ചിരിപ്പിക്കുകയാണ് ഹരീഷ് കണാരന്‍ എന്ന യുവാവ്…കണ്ണീരുപ്പിന്റെയും നൊമ്പരത്തിന്റേയും കഴിഞ്ഞകാലമായിരുന്നു ഹരീഷിന്റെ ഓര്‍മ്മകളില്ലെന്നും…..

‘ങ്ങള് എന്തൊരു വെറുപ്പിക്കലാണെന്റെ ബാബുവേട്ടാ…’ ഈ ഒരൊറ്റ ഡയലോഗ് കേട്ടാല്‍ എവിടെയുള്ള മലയാളിയ്ക്കും ഈ യുവാവിന്റെ മുഖമോര്‍മ്മവരും…എപ്പോഴും നമ്മെ ചിരിപ്പിക്കുന്ന ഹരീഷിപ്പോള്‍ വേദനകളുടെ പഴയകാലം പുതിയ ഉര്‍ജ്ജമായി കരുതുകയാണ്….ഉത്സ പറമ്പുകളില്‍ നിന്നും ചാനലുകളിലേയ്ക്കും പിന്നെ ബിഗ് സ്‌ക്രീനിലേയ്ക്കുമെത്തിയ താരം തന്റെ പഴയ കാലം ഓര്‍മ്മിച്ചെടുക്കുകയാണ്….

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”എന്റെ രണ്ടാം വയസിലാണ് അമ്മ മരിക്കുന്നത്. ടിബിയായിരുന്നു. മൂന്നാം വയസില്‍ അച്ഛന്‍ വേറെ വിവാഹം കഴിച്ചു. രണ്ടു കൊല്ലം അവരുടെ കൂടെനിന്നു. പിന്നെ മാമമന്റെ കൂടെയായി ജീവിതം. പത്താംക്ലാസില്‍ തോറ്റതോടെ ഓട്ടോ ഓടിക്കാന്‍ പോകാന്‍ തുടങ്ങി. ഒപ്പം ചെറിയതോതില്‍ മിമിക്രിയും. ബന്ധുക്കള്‍ ഉപദേശിക്കാന്‍ തുടങ്ങിയതോടെ വീണ്ടും എസ്എസ്എല്‍സി എഴുതാന്‍ ട്യൂഷന് പോയി തുടങ്ങി. എന്തായാലും ജീവിതം മാറി തുടങ്ങുന്നത് അവിടെ വച്ചാണ്. സന്ധ്യയെ (ഭാര്യ) കാണുന്നതും പരിചയപ്പെടുന്നതും അവിടെവച്ചാണ്. പ്രണയം തുടങ്ങിയതോടെ ജീവിതത്തില്‍ ഒറ്റയ്ക്കല്ലെന്ന തോന്നിതുടങ്ങി.

ചെറുപ്പം മുതലേ അച്ഛനോടായിരുന്നു എനിക്ക് അടുപ്പം. ദൈവം മനപൂര്‍വം അങ്ങനെയാക്കിയതാകാം. അമ്മ നേരത്തേ പോകുമെന്ന് ദൈവത്തിന് അറിയാമല്ലോ. ക്ലബ്ബിന്റെ പരിപാടിക്കും കല്യാണത്തിനുമൊക്കെ പരിപാടി അവതരിപ്പിച്ചു നടക്കുന്നതിനിടെയാണ് മഴവില്‍ മനോരമയില്‍ കോമഡി ഫെസ്റ്റിവല്‍ വരുന്നത്. അവിടെയെത്തി ജാലിയന്‍ കണാരനായതോടെ എന്റെ ഭാഗ്യം തെളിഞ്ഞു. ഉത്സാഹക്കമ്മിറ്റിയിലും സപ്തമശ്രീ തസ്‌കരയിലുമൊക്കെ മുഖം കാണിച്ചു. സപ്തമശ്രീയിലെ തുരങ്കം കുഴിക്കുന്ന കള്ളന്റെ വേഷം എനിക്കു മറക്കാനാകത്തതാണ്. ഹരീഷിപ്പോള്‍ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ്.. ജീവിതത്തില്‍ കരഞ്ഞു തീര്‍ത്ത കാലങ്ങളിപ്പോള്‍ മലയാളികളെ ചിരിപ്പിച്ച് വിജയകൊടിപാറിക്കുകയാണ് ഹരീഷ്…..

Top