വെള്ളം ചോദിച്ചെത്തി വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കൊടുമണ്‍: ആടിനെ വാങ്ങാന്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോലീസിന്റെ സമയബന്ധിതമായ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍. കൊടുമണ്ണിലെ വീട്ടില്‍ ആടിനെ വാങ്ങാനെത്തിയ യുവാവ് വീട്ടിലാരുമില്ലെന്ന് മനസ്സിലാക്കി പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ ഓടിരക്ഷപ്പെട്ട ഇയാളെ പരാതി കിട്ടി മണിക്കൂറിനുള്ളില്‍ പോലീസ് പൊക്കി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്കാണ് സംഭവം നടന്നത്. കനത്ത മഴയും ഇരുട്ടുമുള്ളപ്പോഴാണ് പ്രതി ആടിനെ വാങ്ങുന്നതിനായി കൊടുമണില്‍ നേരത്തേ പറഞ്ഞുറപ്പിച്ചിരുന്ന വീട്ടില്‍ എത്തിയത്. പിക്കപ്പ് വാനിലാണ് നിസറുദ്ദീന്‍ എത്തിയത്. ഈ സമയം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. സാഹചര്യം അനുകൂലമെന്ന് കണ്ടതോടെ പ്രതി പെണ്‍കുട്ടിയെ തന്റെ വഴിക്കു കൊണ്ടുവരാനുള്ള ശ്രമം നടത്തി നോക്കി. ആദ്യപടിയായി കുടിവെള്ളം ചോദിച്ചു.

കുട്ടി വെള്ളം എടുക്കാന്‍ അടുക്കളയിലേക്ക് പോയപ്പോള്‍ ഇയാള്‍ പിന്നാലെ കൂടി. അവിടെ വച്ച് കടന്നു പിടിച്ച് ബലാല്‍ക്കാരം നടത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ പ്രതി ഇറങ്ങിയോടി വാഹനത്തില്‍ രക്ഷപ്പെട്ടു. ഒട്ടും സമയം പാഴാക്കാതെ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. അടൂര്‍ കണ്ണങ്കോട് പുതുക്കുഴി മേലേതില്‍ നിസറുദ്ദീനെയാ(38)ണ് കൊടുമണ്‍ എസ്ഐ ആര്‍ രാജീവ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest
Widgets Magazine