അഴിമതി വീരന്‍ ജോണ്‍ഡാനിയേലിന്റെ സംഘത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ശ്രീധരന്‍ തേറമ്പിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം

തൃശൂർ :തൃശൂര്‍ കോര്‍പ്പറേഷനിലെ അഴിമതി വീരന്‍ ജോണ്‍ഡാനിയേലിനും സംഘത്തിനുമെതിരെ തൃശൂരിന്റെ സമരനായകന്‍ ശ്രീധരന്‍ തേറമ്പിലിന്റെ ഒറ്റയാള്‍ പോരാട്ടം. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ച തൃശൂരിന്റെ സമരമുഖമാണ് ശ്രീധരന്‍ തേറമ്പില്‍. നിരവധി ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ അഴിമതിക്കാരെ മുട്ടുകുത്തിച്ച സമരഭടന്റെ അടുത്ത ദൗത്യം ജോണ്‍ ഡാനിയേലെന്ന വന്‍ അഴിമതിമരത്തെ വേരോടെ പിഴുതെറിയുക എന്നതാണ്.john d

തൃശൂര്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥ ഭരണ അഴിമതി കൂട്ട് കെട്ടില്‍ ജനം പൊറുതി മുട്ടുകയാണ്. IMG-20180808-WA0003യൂത്ത് കോണ്‍ഗ്രസ് നേതാവായ ജോണ്‍ ഡാനിയേല്‍ നടത്തുന്ന നിരവധി തട്ടിപ്പുകളും അഴിമതിയും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് തന്നെ പുറത്ത് കൊണ്ട് വന്നിരുന്നു. പ്രവാസി മലയാളികളേയും വ്യാപാരികളേയും ഭീഷണിപ്പെടുത്തുന്ന തൃശൂരിലെ രാഷ്ട്രീയ ഗുണ്ടാ സംഘത്തിന് നേതൃത്വം നല്‍കുന്നത് ജോണ്‍ഡാനിയേലെന്ന കോണ്‍ഗ്രസ് കൗണ്‍സിലറാണെന്ന തെളിവുകളള്‍ ഞെട്ടലോടെയാണ് മലയാളികല്‍ കേട്ടത്. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ചാണ് ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വന്‍ അഴിമതി നടത്തുന്നത്.IMG-20180808-WA0005

കഴിഞ്ഞ ദിവസം വ്യാജ രേഖ ചമച്ചതിന് ഭരണപക്ഷ കൗണ്‍സിലറാണ് അഴിക്കുള്ളിലായത്. ഇയാള്‍ക്ക് ഇത്രയും കാലം പരസ്യ പിന്തുണ നല്‍കിയതാകട്ടെ ഭരണപക്ഷത്തെ ജോണ്‍ ഡാനിയേലും. വ്യാപാരികളില്‍ നിന്ന് ലക്ഷകണക്കിന് രൂപയാണ് ഇവര്‍ ഭീഷണിപ്പെടുത്തി തട്ടിയെടുക്കുന്നത്. പണം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് പദ്ധതികള്‍ തുരങ്കം വയ്ക്കും.JOHN 4 FB 2

അഴിമതി വീരന്‍മാരെ കൊണ്ട് പൊറുതി മുട്ടിയതോടെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രീധരന്‍ തേറമ്പില്‍ കോര്‍പ്പറേഷന് മുന്നില്‍ വ്യത്യസ്ഥ സമരവുമായി രംഗത്തെത്തിയത്. ജനാധിപത്യ കൗണ്‍സിലിനേയും മേയറേയും സെക്രട്ടറിയേയും നോക്കുകുത്തികളാക്കി സമാന്തര ഭരണം നടത്തുന്ന അഴിമതി സംഘത്തെ ഒറ്റപ്പെടുത്തണമെന്ന് സമരം ആഹ്വാനം ചെയ്തു.IMG-20180808-WA0002

കൗണ്‍സിലര്‍മാരായ ജോണ്‍ഡാനിയേല്‍, വര്‍ഗീസ് കണ്ടംകുളത്തി,അനൂപ് കാട,  സമ്പൂര്‍ണ്ണ ്‌സ്വാമി, എന്നിവരടങ്ങുന്ന ഉപജാപ സംഘത്തിനെതിരായിരുന്നു ബുധനാഴ്ച്ച നടന്ന പ്രതിഷേധം.

അഴിമതി ഭൂതങ്ങളെ പ്രതിക്താമകമായി കുടത്തിലടച്ച് ശ്രീധരന്‍ തേറമ്പിലിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ നിന്ന് നാടുകടത്തി. തൃശൂര്‍ കോര്‍പ്പറേഷനിലെ അഴിമതി ഭൂതങ്ങളെ വിചാരണ ചെയ്യുന്നുവെന്ന മുദ്രാവാക്ക്യമുയര്‍ത്തി നടന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സമരത്തില്‍ നൂറ് കണക്കിന് പേരാണ് പങ്കാളികളായത്. ജോണ്‍ ഡാനിയേലിന്റെ തട്ടിപ്പുകള്‍ക്കും അഴിമതിക്കുമെതിരെ നിരന്തരമായി വാര്‍ത്ത പ്രസിദ്ധികരിച്ച ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനെതിരെ വെല്ലുവിളിയുമായി നടന്നവര്‍ ഇയാളുടെ കൂടുതല്‍ കളവുകള്‍ പുറത്ത് വന്നതോടെ നിശ്ബ്ദരായിരിക്കുകയാണ്.

Latest
Widgets Magazine