ജനങ്ങളെ കൊല്ലുന്ന മലബാര്‍ ജ്വല്ലറിയുടെ വിഷ കമ്പനിക്കെതിരെ ജനകീയ സമരം; 1500 ദിവസം പിന്നിട്ട അതിജീവന പോരാട്ടം

കോഴിക്കോട്: പരിസ്ഥിതിയെ സംരക്ഷിക്കാന്‍ കാംപയിനും വാചകമടികളും നടത്തുന്ന മലബാര്‍ ജ്വല്ലറി ഗ്രൂപ്പ് ഒരു ഗ്രാമത്തെയാക്കെ വിഷം കുടിപ്പിച്ച് മാറാ രോഗികളാക്കുന്നു. മലബാര്‍ ജ്വല്ലറിയുടെ ആഭരണ നിര്‍മ്മാണ ശാലയ്‌ക്കെതിരെ ഒരു ഗ്രാമം നടത്തുന്ന ഐതിഹാസികമായ ചെറുത്ത് നില്‍പ്പ് ആയിരത്തഞ്ഞൂറ് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ശുദ്ധവായുവിനും ജലത്തിനും വേണ്ടി ഒരു ജനത നടത്തുന്ന പോരാട്ടങ്ങളെ മാധ്യമങ്ങളും അവഗണിക്കുകയാണ്. വിദേശത്തും സ്വദേശത്തുമായി പടര്‍ന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യമാണ് മലബാര്‍ ഗ്രൂപ്പിന്റേത് കോടികളുടെ പരസ്യം വാരിയെറിയുന്ന മലബാര്‍ ഗ്രൂപ്പിനെ പിണക്കാന്‍ അത് കൊണ്ട് തന്നെ മാധ്യമങ്ങളും തയ്യാറല്ല.

51623630_2056347861329501_1485892490656481280_n

വരും തലമുറയെ മാറാ രോഗികളാക്കി മാറ്റാതിരിക്കാന്‍ മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണ ശാലക്കെതിരെ കാക്കഞ്ചേരി സംരക്ഷണ സമിതി സത്യാഗ്രഹ സമരത്തില് എന്ന മുദ്രവാക്യമാണ് സമരസമിതി ഉയര്‍ത്തുന്നത്. ‘ഇവിടെ ഞങ്ങള്‍ക്ക് ജീവിക്കണം’ എന്നതാണ് സമരക്കാരുടെ ആവശ്യം.

ജീവിതം പിടിവിട്ടുപോകുമെന്നഘട്ടത്തില്‍ ഏത് പ്രതിസന്ധിയേയും നേരിടാമെന്നുറച്ച്, ഒരു സംഘം ഗ്രാമീണര്‍ തുടങ്ങിവെച്ച ചെറുത്ത് നില്‍പ്പാണ് ഇപ്പോള്‍ നാലുവര്‍ഷം പിന്നിട്ടിരിക്കുന്നത്. ഭക്ഷ്യാനുബന്ധവസ്തുക്കളും, സംസ്‌കരണശാലകളും, ഐ.ടി. കമ്പനികളുമൊക്കെയായി മലപ്പുറത്തെ കാക്കഞ്ചേരിയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കിന്‍ഫ്ര പാര്‍ക്കിലെ 2 ഏക്കര്‍ 25 സെന്റ് സ്ഥലത്താണ് മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്നത്.

 

 

പ്രതിദിനം ക്വിന്റല്‍ കണക്കിന് കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന പ്ലാന്റാണ് കാക്കഞ്ചേരിയിലേത്. പൊട്ടാസ്യം സൈനേഡും, കാഡ്മിയവും, സിങ്കും, നിക്കലും, കോപ്പര്‍ ഓക്സൈഡുകളും ആസിഡ് മാലിന്യങ്ങളും, വാതകങ്ങളും ചേര്‍ന്ന് നാടിനെ മാറാദുരിതത്തിലാഴ്ത്തുമെന്നാണ് പ്രദേശവാസികള്‍ ഭയക്കുന്നത്. പ്രതിദിനം 3 ലക്ഷം ലിറ്റര്‍ വെള്ളമാണ് ജ്വല്ലറിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്.

രാസമാലിന്യങ്ങള്‍ കലര്‍ന്ന ഇത്രയധികം മാരകമായ വെള്ളം കാക്കഞ്ചേരിയെപോലെ ഉയര്‍ന്ന സ്ഥലത്ത് നിന്നും ഒഴുക്കിവിടുമ്പോള്‍, കാക്കഞ്ചേരിയില്‍ മാത്രമല്ല സമീപസ്ഥപ്രദേശങ്ങളിലെ ജലസ്രോതസ്സുകളും ഭൂഗര്‍ഭജലവും എന്നെന്നേക്കുമായി മലിനമാവുകയും, ജനജീവിതം അസാധ്യമായി മാറുകയും ചെയ്യുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 13912326_1602468396717452_5886485227343275923_n

ഈ രാസ മാലിന്യങ്ങള്‍ ശ്വാസകോശം, കരള്‍, വൃക്ക, നാഡിവ്യവസ്ഥ, പ്രത്യുല്‍പാദനശേഷി തുടങ്ങിയവയെയെല്ലാം ദോഷകരമായി ബാധിക്കുമെന്നും പരിസരസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ശാസ്ത്രീയ പഠനങ്ങളുടെയും വിവരാവകാശപ്രകാരം ലഭിച്ച രേഖകളുടെയും, വസ്തുക്കളുടേയും അടിസ്ഥാനത്തിലാണ് അവര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കോഴിക്കോട്ടെ തിരുവണ്ണൂരില്‍ മൂന്ന് കിലോ സ്വര്‍ണാഭരണങ്ങള്‍ പ്രതിദിനം നിര്‍മ്മിക്കാന്‍ ശേഷിയുള്ള ആഭരണ നിര്‍മ്മാണ പ്ലാന്റ്, പ്രവര്‍ത്തനമാരംഭിച്ച് 6 മാസം കൊണ്ട് തന്നെ ജനജീവിതത്തെ ദുഷ്‌കരമാക്കി. ഒടുവില്‍ ജനകീയ പ്രതിഷേധത്തിന് മുന്നില്‍ ആ ആഭരണ നിര്‍മ്മാണശാല അടച്ചുപൂട്ടേണ്ടിവന്നു.

10801882_1409604406003853_5257380181358191416_n

Latest