അഞ്ചാംക്ലാസുകാരിയെ ബസില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ച പതിനൊന്നാം ക്ലാസുകാരന്‍ അറസ്റ്റില്‍  

 

 

ഗാസിയാബാദ് : സ്‌കൂള്‍ ബസില്‍ വെച്ച് അഞ്ചാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് വസുന്ധര ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചത്. നോയിഡ 62 സെക്ടറിലെ ഇന്‍ഡസ് വാലി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് 17 കാരനും പത്തുവയസ്സുകാരിയും. ഇവര്‍ സ്ഥിരം സ്‌കൂള്‍ ബസിലാണ് എത്തുന്നത്. സംഭവം നടന്ന ദിവസം സ്‌കൂള്‍ ബസില്‍ ഈ സമയത്ത് ഒരു ടീച്ചറും ആയയുമുണ്ടായിരുന്നു. എന്നാല്‍ കുട്ടിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഉപദ്രവിച്ചത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ കുടുംബം ഗാസിയാബാദ് പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് 17 കാരനെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

Top