പന്ത്രണ്ടു വയസ്സുകാരിയെയും സഹോദരനെയും 19കാരനായ ബന്ധു ക്രൂര പീഡനത്തിനിരയാക്കി

കൊല്ലം: പന്ത്രണ്ടുകാരിയേയും സഹോദരനേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍. കുട്ടികളുടെ തന്നെ ബന്ധുവായ സ്‌റ്റെജിന്‍ ബാബു (19)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗലാപുരത്ത് ഫിസിയോ തെറാപ്പി കോഴ്‌സ് വിദ്യാര്‍ത്ഥിയാണ് സ്റ്റെജിന്‍.

പീഡനത്തിനിരയായ സഹോദരങ്ങളുടെ മാതാവിന്റെ ജ്യേഷ്ഠത്തിയുടെ മകനാണ് സ്റ്റെജിന്‍. ഇരു കുടുംബവും തമ്മിലുണ്ടായ വസ്തു തര്‍ക്കത്തെ തുടര്‍ന്നാണ് പീഡന വിവരം പുറത്തു വന്നത്. അടൂര്‍ പന്നിവിഴയിലാണ് കുട്ടികളുടെ മാതാവിന്റെ വീട്. ഇതിനു സമീപം വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് 2016 ഒക്ടോബറിലും അതിനു മുമ്പ് ഈസ്റ്റര്‍ സമയത്തും പീഡനം നടക്കുന്നത്. വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയും കുടുംബവും ഇപ്പോള്‍ കോഴിക്കോട്ടാണ് താമസിക്കുന്നത്. പിതാവ് വിദേശത്താണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top