കോപ്പിയടി പിടിച്ചു: വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

പാലാ: പരീക്ഷയില്‍ കോപ്പിയടിച്ചത് പിടിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അഭിനന്ദാണ് ആത്മഹത്യ ചെയ്തത്.

അവസാന വര്‍ഷ ബിവോക്ക് പരീക്ഷയ്ക്കിടെ കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അഭിനന്ദുള്‍പ്പെടെ 9 വിദ്യാര്‍ത്ഥികളെ ഇന്‍വിജിലേറ്റര്‍ പിടിച്ചു. ഇക്കാര്യം ബന്ധപ്പെട്ട അധ്യാപകര്‍ യൂണിവേഴ്സിറ്റിയെ അറിയിച്ചതോടെ അഭിനന്ത് പരീക്ഷ ഹാളില്‍ നിന്നും ഇറങ്ങി ഓടി.

താമസിച്ചിരുന്ന ലോഡ്ജിന്റെ ടെറസില്‍ തൂങ്ങി മരിക്കുയായിരുന്നു. കൂട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് അഭിനന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കോളേജ് അധികൃതര്‍ ശാസിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് കോളേജ് അധികൃതര്‍ പറഞ്ഞു.

പാല സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കും.

Latest
Widgets Magazine