സു.. സു… സുധി വാത്മീകം’ത്തിലെ സോങ്ങ് പ്രോമോ റിലീസ് ചെയ്തു

നവംബര്‍ 6, 2015: കൊച്ചി: മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247, ജയസൂര്യ നായകനായി അഭിനയിക്കുന്ന ‘സു.. സു… സുധി വാത്മീകം’ത്തിലെ ‘കായാംബൂ നിറമായി’ എന്ന സോങ്ങ് പ്രോമോ റിലീസ് ചെയ്തു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ശ്വേതാ മോഹനും തൃപ്പൂണിത്തുറ ഗിരിജ വര്‍മ്മയുമാണ് ബിജിബാല്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സോങ്ങ് പ്രോമോ Muzik247ന്റെ യു ട്യൂബ് ചാനലില്‍ നിന്ന് കാണാം: https://www.youtube.com/watch?v=NlcTbga2ep0

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രഞ്ജിത്ത് ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മുകേഷ്, അജു വര്‍ഗ്ഗീസ്, കെ പി എ സി ലളിത, ശിവദ നായര്‍, സ്വാതി നാരായണന്‍, സുനില്‍ സുഖദ തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിനോദ് ഇല്ലംപള്ളിയാണ്. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയുമാണ് ‘സു.. സു… സുധി വാത്മീകം’ നിര്‍മ്മിച്ചിട്ടുള്ളത്. നവംബര്‍ 20ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Muzik247നെ കുറിച്ച്:
കഴിഞ്ഞ രണ്ടു വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ് Muzik247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247നാണ്. പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്, ഹൗ ഓള്‍ഡ് ആര്‍ യു, ഇയോബിന്റെ പുസ്തകം, വിക്രമാദിത്യന്‍, സപ്തമ ശ്രീ തസ്‌കരാഃ, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് ഇവയില്‍ ചിലത്.

Top