സുനന്ദ കേസ് പരിഗണിക്കുന്നതിന് പുതിയ കോടതി; കേസ് ഈ മാസം 28ലേക്ക് മാറ്റി

ന്യൂഡല്‍ഹി: സുനന്ദ കേസ് ഇനി പരിഗണിക്കുന്നത് പുതിയ കോടതി. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇനി കേസ് പരിഗണിക്കുക. ഈ മാസം 28ന് കേസ് പരിഗണിക്കുന്നത് മാറ്റി. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ മാത്രം പരിഗണിക്കുന്ന കോടതിയാണ് മെട്രോ പൊളിറ്റന്‍ കോടതി. നിലവില്‍ ഡല്‍ഹി കോടതിയാണ് കേസ് പരിഗണിച്ചത്.

സുനന്ദ പുഷ്‌ക്കറിന്റെ മരണം ആത്മഹത്യയെന്നാണ് ദില്ലി പൊലീസ് കുറ്റപത്രത്തില്‍ വെളിപ്പെടുത്തിയത്. സുനന്ദയുടെ മരണത്തില്‍ തരൂരിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ എന്നിവയാണ് ചുമത്തിയത്. എന്നാല്‍ സുനന്ദ ആത്മഹത്യ ചെയ്യില്ലെന്ന് ശശിതരൂര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

10വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ശശി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന് ദില്ലി പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.നാല് കൊല്ലം മുന്‍പാണ് ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയത് രാഷ്ട്രീയപ്രേരിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരമുപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനുമുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ജനങ്ങള്‍ തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ തരൂരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തി. സുനന്ദ പുഷ്‌കര്‍ മരണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി സ്ഥാനം രാജി വയ്ക്കണം. രാജി എഴുതി വാങ്ങാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടിരുന്നു.

Top