അപകടത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ക്ക് രക്ഷകനായത് മന്ത്രി; രക്ഷിക്കുന്നതിനിടെ മന്ത്രിയുടെ കൈക്ക് പരിക്ക്

ചാലക്കുടി: വാഹനാപകടത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ക്ക് രക്ഷകനായത് മന്ത്രി വി.എസ്.സുനില്‍കുമാര്‍. കൊരട്ടി കോനൂര്‍ സ്വദേശി കുറ്റിക്കാടന്‍ ജെസ്റ്റിനാണ് അപകടത്തില്‍പ്പെട്ടത്.രണ്ട് കണ്ടെയ്‌നര്‍ ലോറികളുടെ നടുക്കിലായ ഓട്ടോറിക്ഷ പൂര്‍ണ്ണമായി തകര്‍ന്നെങ്കിലും തണ്ടലിന് ഗുരുതര പരുക്കേറ്റ ജെസ്റ്റിന്‍ രക്ഷപ്പെടുകയായിരുന്നു.മുരിങ്ങൂര്‍ സിഗ്‌നല്‍ ജംക്ഷനില്‍ രണ്ട് കണ്ടെയ്‌നര്‍ ലോറികളുടെ നടുവിലകപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറെ നാട്ടുകാരുടെ സഹായത്തോടെ മന്ത്രി രക്ഷപ്പെടുത്തുകയായിരുന്നു.
പരുക്കേറ്റ ഡ്രൈവറെ മന്ത്രിയുടെ നേതൃത്വത്തില്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചു.അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ടി.പ്രദീപ് കുമാര്‍,ഗണ്‍മാന്‍ ചന്ദ്രന്‍,പൈലറ്റ് ഡ്യൂട്ടിയിലുണ്ടായ പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഓട്ടോറിക്ഷയില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ മന്ത്രിയുടെ കൈക്ക് മുറിവേല്‍ക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് കൊരട്ടി എസ്‌ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ പൊലീസെത്തി മേല്‍ നടപടി സ്വീകരിച്ചു.ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ സിഗ്‌നല്‍ കാത്ത് നിന്ന ഓട്ടോറിക്ഷയുടെ പുറകിലായി ലോറി വന്നിടിച്ചത് ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ ചെന്ന് മുന്‍പിലുണ്ടായ മറ്റൊരു ലോറിയുടെ പുറകിലിടിക്കുകയായിരുന്നു. നിയമ സഭ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോകുന്ന വഴിയിലാണ് മന്ത്രി അപകടം കാണുന്നതും രക്ഷ പ്രവര്‍ത്തനത്തില്‍ പങ്കാളിയായതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top