മന്ത്രിയുടെ തേന്‍കെണിയില്‍ സുനിത ദേവദാസിന്റെ ചിത്രം എങ്ങനെ വന്നു ?അന്വോഷണം വേണം -ഡയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡ്

കണ്ണൂര്‍ :ഏതാനും ദിവസമായി കാനഡയില്‍ താമസമാക്കിയ പ്രവാസി മലയാളിയായ സുനിതാ ദേവദാസ് എന്നവര്‍ എനിക്കെതിരേയും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനെതിരേയും വ്യക്തിഹത്യകള്‍ നടത്തി ഫേസ്ബുക്കി പോസ്റ്റുകള്‍ ഇടുന്നതായി ശ്രദ്ധയില്പെട്ടു. മംഗളത്തില്‍ മന്ത്രിയുടെ അടുത്ത് ഹണി ട്രാപ്പിനായി പോയിട്ടുള്ള യുവതി എന്ന പേരില്‍ സുനിത ദേവദാസിന്റെ ചിത്രങ്ങള്‍ കേരളത്തിലേ വാട്സപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതായി അറിഞ്ഞിരുന്നു. ഇവരുടെ ചിത്രങ്ങള്‍ പ്രചരിച്ചതിനു പിന്നില്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്ന പത്രത്തിനെ വലിച്ചിഴച്ചായിരുന്നു പ്രചരണം. എന്നാല്‍ ഈ സ്ത്രീയുടെ ചിത്രം മന്ത്രിയുടെ ഹണി ട്രാപ്പില്‍ വന്നതുമായി ബന്ധപ്പെട്ട പ്രചരണത്തിന്‌ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്ന പത്രത്തിന്‌ യാതോരു ബന്ധവും ഇല്ല. ഇതുമായി ബന്ധപ്പെട്ട് വന്ന ഏതാനും പ്രതികരണങ്ങള്‍ക്ക് കൂടിയാണ്‌ ഈ കുറിപ്പ്

സുനിത ദേവദാസിന്റെ പൂര്‍ണ്ണ ചിത്രവും, മുഖം മറച്ച ചിത്രവും ഈ പത്രത്തില്‍ ഒരിടത്തും പ്രസിദ്ധീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചില സ്ക്രീന്‍ ഷോട്ടുകളും വ്യാജമായ പ്രചരണങ്ങളും നടക്കുന്നുണ്ട്. ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഇതുമായി ബന്ധപ്പെട്ട് യഥാര്‍ഥ പെണ്‍കുട്ടിയുടേതായി വന്ന ഒരു ചിത്രം മുഖം മറച്ച് അവ്യക്തമായ രീതിയില്‍ വാര്‍ത്തക്കൊപ്പം കൊടുത്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് എടുത്ത് ഫോട്ടോ ഷോപ്പ് ചെയ്യുകയും അവിടെ ആരോ സുനിത ദേവദാസിന്റെ ചിത്രം മാറ്റി വയ്ക്കുകയും ചെയ്തതായി കാണുന്നു. ഇത്തരത്തില്‍ സുനിതയുടെ ചിത്രം ഒരിടത്തും പത്രം ഉപയോഗിച്ചിട്ടില്ല. പത്രത്തില്‍ ചിത്രം വന്നു എന്ന പരാതിയേ തുടര്‍ന്ന് അതിന്റെ ആയിരകണക്കിനുള്ള ഫോട്ടോ ഗ്യാലറിയിലും പരിശോധിച്ചു. അത്തരത്തില്‍ പ്രചരിക്കുന്ന ഒരു പ്രൈമാലിങ്കില്‍ ഒരു വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചിട്ടില്ല. ഇനി അഡ്മിന്‍ പേജില്‍ നിന്നും ഡിലീറ്റ് ചെയ്താല്‍ അത് സെര്‍വറില്‍ ഉണ്ടാകും. ഏത് സാങ്കേതിക വിദഗ്ദനും അത് അവിടെനിന്നും കണ്ടെത്താവുന്നതാണ്‌. മാത്രമല്ല പത്രത്തിന്റെ ഫേസ്ബുക്ക് ലിങ്ക് വാര്‍ത്തകള്‍ ഫേസ്ബുക്ക് സേര്‍വറില്‍ നിന്നുമാണ്‌ വരുന്നത്. പബ്ബ്ലീഷ് ചെയ്ത ഒരു വാര്‍ത്തയും ഫേസ്ബുക്ക് സേര്‍വറില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ ആകില്ല. ഇത്തരത്തില്‍ ഒരു വാര്‍ത്തയും ചിത്രവും ഞങ്ങള്‍ എവിടെയെങ്കിലും പബ്ബ്ലീഷ് ചെയ്തെങ്കില്‍ ആയത് ഫേശ്ബുക്ക് സേര്‍വറില്‍ കാണേണ്ടതാണ്‌. ഞങ്ങളുടെ സേര്‍വറില്‍ ഇല്ലെങ്കില്‍ പോലും അത് ഫേസ്ബുക്ക് സേര്‍വറില്‍ നിന്നും ആര്‍ക്കും ഡിലീറ്റ് ചെയ്യാന്‍ ആവില്ല. ആ വാര്‍ത്തയും അവിടെ കാണും. സുനിതയുടെ മോര്‍ഫ് ചെയ്ത് പത്രത്തിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത ശേഷം വ്യാജമായി ഉണ്ടാക്കുകയായിരുന്നു. സുനിതയുടെ മാത്രമല്ല മറ്റ്ചില സ്ത്രീകളുടേയും ചിത്രങ്ങള്‍ ഇത്തരത്തില്‍ ഇതേ പോലെ പ്രചരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സുനിത ദേവദാസിന്റെ പോസ്റ്റ്

സുനിത ദേവദാസിന്റെ പോസ്റ്റ്

സുനിത ദേവദാസ് ഈ കാര്യം ആദ്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഞങ്ങള്‍ ഞെട്ടിപോയി. ഞങ്ങളുടെ പത്രം ഇതിന്‌ കരുവായതില്‍ ഉള്ള ബുദ്ധിമുട്ട് ഞങ്ങള്‍ അവരേ അറിയിച്ചിരുന്നു. കാര്യങ്ങള്‍ പറയുവാന്‍ അവരേ ചാറ്റ് ചെയ്തപ്പോള്‍ ചാറ്റ് അവര്‍ ബ്ലോക്ക് ചെയ്തു. ഫേസ്ബുക്ക് വഴി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സുനിത ഫേസ്ബുക്കും ബ്ളോക്ക് ചെയ്തു. സുഹൃത്തുക്കള്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സുനിത വിദഗ്ദമായി ഒഴിഞ്ഞുമാറി.ഇതെല്ലാം ഇവരുടെ ഗൂഡമായ് നീക്കത്തിന്റെ ഭാഗമായിരുന്നു.

പിന്നീട് സുനിത ദേവദാസ് എന്ന സ്ത്രീ ചെയ്തത് നീചമായ പ്രവര്‍ത്തികളായിരുന്നു. പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ ഭാര്യമാരുടേയും കുട്ടികളുടേയും പേരില്‍ അവര്‍ പ്രതികാരം തീര്‍ക്കാന്‍ പത്രത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു. മന്ത്രിയുടെ അടുത്ത് പോയ സ്ത്രീ എന്നു വിശേഷിപ്പിച്ച് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പ്രവര്‍ത്തകരുടെ ഭാര്യമാരുടെ ചിത്രങ്ങള്‍ പത്രത്തിന്റെ ബന്ധപ്പെട്ട വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് എടുത്ത് അവിടെ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു.

മാത്രമല്ല സുനിതാ ദേവദാസിന്റെ ഫേസ്ബുക്ക് പേജില്‍ അപമാനകരമായതും അത്യന്തം നീചമായതുമായ പദ പ്രയോഗങ്ങള്‍ അവര്‍ നടത്തുകയും, അവരുടെ ഫോളോവേഴ്സിനെ കൊണ്ട് അപമാനകരമായതും ക്രിമിനല്‍ , സിവില്‍ നിയമങ്ങള്‍ പ്രകാരം ശിക്ഷാര്‍ ഹവുമായ കമന്റും പ്രസ്താവനയും നടത്തിക്കുകയും അത് അനുവദിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. സുനിതാ ദേവദാസുമായി ബന്ധപ്പെട്ട് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും അവരുടെ കൈക്കുഞ്ഞുങ്ങളുടെ ചിത്ര എടുത്ത് പത്രത്തിന്റെ വാര്‍ത്ത സ്ക്രീന്‍ ഷോട്ട് എടുത്ത് അവിടെ ഫോട്ടോഷോപ്പ് ചെയ്ത് പതിപ്പിച്ച് അതി നീചമായി പ്രചരിപ്പിച്ചു.
കൈകുഞ്ഞുങ്ങളേ വരെ അകാരണമായി വേട്ടയാടിയ നീചമായ പ്രവര്‍ത്തി നടന്നിരിക്കുന്നത് സുനിതാ ദേവദാസിന്റെ പ്രൊഫൈലില്‍ നീചമായ പരമര്‍ശങ്ങള്‍ നടത്തിയ ഫേസ്ബുക്ക് പ്രൊഫൈലുകാരും സുനിതയുടേതെന്ന് കരുതാവുന്ന ഫേക്ക് ഐഡികളില്‍നിന്നും ആണ്‌. ഇത് വലിയ ക്രിമിനല്‍ സൈബര്‍ ഗൂഢാലോചനയാണ്‌. പത്രത്തേയും, അതിന്റെ പ്രവര്‍ത്തകരേയും അപമാനിക്കാന്‍ അവരുടെ ഭാര്യമാരുടേയും കൈകുഞ്ഞുങ്ങളുടെയും വരെ മുഖം പോലും മറക്കാത്ത ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതിന്‌ പിന്നില്‍ ആരോപണങ്ങള്‍ സുനിതാ ദേവദാസിനും അവരുടെ ഫോളോവേഴ്സിനും എതിരാണ്‌. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ വിശകലനം ചെയ്ത കണ്ടെത്തേണ്ടത് പോലീസും അന്വേഷണ വിഭാഗവുമാണ്‌. ഇതുമായി ബന്ധപ്പെട്ട ഒരു വ്യക്തിയേയും വെറുതേ വിടില്ല എന്നും സിവില്‍ ആയും ക്രിമിനല്‍ ആയും നിയമ നടപടിയിലൂടെ പുറത്തു കൊണ്ടുവരും എന്നും വ്യക്തമാക്കട്ടെ.

എഡിറ്റ് ചെയ്ത സുനിത ദേവദാസിന്റെ മറ്റൊരു പോസ്റ്റ്

എഡിറ്റ് ചെയ്ത സുനിത ദേവദാസിന്റെ മറ്റൊരു പോസ്റ്റ്

സുനിതാ ദേവദാസ് എന്ന സ്ത്രീയേ ഒരു തരത്തിലും ഈ പത്രം മോശക്കാരിയാക്കിയില്ല. ഒരു ചിത്രമോ, വാര്‍ത്തയോ അവരുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സുനിത ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന ചിത്രം വ്യാജമാണ്‌. അത് സുനിതാ ദേവദാസ് തന്നെയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ആ ചിത്രത്തിന്റെ ഉറവിടം എവിടെനിന്ന് എന്നും ആര്‍ തന്നു എന്നും അവര്‍ സത്യം പറയണം. പത്രത്തില്‍ വരാത്ത ഒരു ചിത്രവും പ്രൈമാ ലിങ്കും, എങ്ങിനെ ആര്‍ വഴി ഉണ്ടാക്കി.? സുനിതയുടെ മുഖം മറക്കാത്ത ചിത്രം കേരളത്തിലേ വാട്സ് അപ്പ് ഗ്രൂപ്പില്‍ മന്ത്രിയുമായി ബന്ധപ്പെട്ട സെക്സ് ഫോണില്‍ പ്രചരിച്ചതിന്‌ പത്രമോ അതിന്റെ അണിയറ പ്രവര്‍ത്തകരോ ഒരു തരത്തിലും ബന്ധപെട്ടിട്ടില്ല. ഞങ്ങള്‍ക്ക് അതില്‍ പങ്കില്ല. അത് ഈ പത്രം ആണെന്ന് സ്വയം കണ്ടെത്തി ..കരുതി..സുനിത പകരം തീര്‍ക്കാന്‍ വേണ്ടി ഉണ്ടാക്കിയ നീചമായ ഗൂഢാലോചന ഞങ്ങള്‍ പുറത്തുകൊണ്ടുവരും.

സുനിതയുടെ ചിത്രം നാട്ടില്‍ തേന്‍ കെണിയില്‍ വന്നതില്‍ ഞങ്ങളോടല്ല കോപിക്കേണ്ടത്. അത് ചെയ്ത ആളുകളെ അന്വേഷിക്കണം. ആ വാടസ്പ്പ് ഗ്രൂപ്പുകള്‍ കണ്ടെത്തി അതിന്റെ ആളുകളേ കൃത്യമായി തിരിച്ചറിയാവുന്നതാണ്‌. അതുമായി ബന്ധപ്പെട്ട് ഈ പത്രത്തിലേ ഒരാളേ ചൂണ്ടിക്കാട്ടിയാല്‍ ആ നിമിഷം ഈ പത്രം നടപടി എടുക്കാം . ഈ വിവാദം മനപൂര്‍വ്വം ഞങ്ങളുടെ തലയില്‍ ഞങ്ങളുടെ ഒരു വാര്‍ത്ത സ്ക്രീന്‍ ഷോട്ട് എടുത്ത് മോര്‍ഫ് ചെയ്ത് വ്യാജ ചിത്രം ഉണ്ടാക്കുകയായിരുന്നു.

സുനിതയുടെ ഫേസ് ബുക്ക് സുഹൃത്തുക്കള്‍ ഈ കാര്യം മനസിലാക്കണം. പത്രത്തിന്റെ പേരുപയോഗിച്ചും വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചും നടത്തിയ ചിത്രം മോര്‍ഫിങ്ങിലും, മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തേയും കൈകുഞ്ഞുങ്ങളേയും അപമാനിക്കുകയും അവരുടെ ചിത്രം മോശമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്തതിനെതിരേ കാനഡയിലും, കേരളത്തിലും നിയമ നടപടി സ്വീകരിക്കാന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ നീചവും അപമാനകരവുമായ അഭിപ്രായ പ്രകടനങ്ങള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴിയും, അതിനായി ടൈം ലൈന്‍ അനുവദിക്കുകയും ചെയ്തതിനെതിരേയും മറ്റൊരു നിയമ നടപടിയും സ്വീകരിക്കുന്നതായിരിക്കും. അപകീര്‍ത്തികരവും ഭീഷണിയും മോശവുമായ പരാമര്‍ശം നടന്ന സുനിതാ ദേവദാസിന്റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് പേജ് ഈ കേസില്‍ നിര്‍ണ്ണായകമാണ്‌. അവിടെ ക്രിമിനല്‍ സിവില്‍ നിയമങ്ങള്‍ പ്രകാരം നിയമ ലംഘനം നടത്തി കമന്റുകള്‍ ഇട്ട എല്ലാ ആളുകള്‍ക്കും എതിരേയും ക്രിമിനലായും സിവില്‍ ആയും നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുന്നു.
* സുനിത ദേവദാസിനും കൂട്ടാളികള്‍ക്കും എതിരെ നിയമപരമായ നടപടി ഇന്ത്യയിലും കാനഡയിലും തുടങ്ങി

* അതിനുള്ള നിയമപരമായ് നോട്ടെസുകള്‍ അടുത്ത ദിവസങ്ങളില്‍ കാനഡയിലും ഇന്ത്യയിലും സര്‍വീസ് നടത്തുന്നതായിരിക്കും .

*പൊതുസ്ഥലത്ത് പ്രകോപനപരമായ പോസ്റ്റുകള്‍ ഇട്ട പ്രൊഫയിലുകള്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സര്‍വീസുകളും തുടങ്ങി.

അഡ്വ.സിബി സെബാസ്റ്റ്യന്‍
നിയമകാര്യ വകുപ്പ്
ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഗ്രൂപ്പ്

Top