പോണ്‍താരം സണ്ണിലിയോണ്‍ ഹോട്ട് കഥകളെഴുതുന്നു; ഓണ്‍ലൈനില്‍ തരംഗമാവാന്‍ സണ്ണിയുടെ കഥകള്‍

പോണ്‍താരമായി തുടങ്ങി പിന്നെ ബോളിവുഡിലെ താരമായി ഇപ്പോള്‍ എഴുത്തുകാരിയുമാവുകയാണ് ഹോട്ട് താരം സണ്ണിലിയോണ്‍. അതും വെറുമെഴുത്തല്ല ഹോട്ട തന്നെ !… 12 ചെറുകഥകളുടെ സമാഹാരവുമായി സ്വീറ്റ് ഡ്രീംസ് (മധുരസ്വപ്‌നങ്ങള്‍) എന്ന പേരില്‍ പുസ്തകം പുറത്തിറക്കുകയാണ് സണ്ണി ലിയോണ്‍. എഴുത്തുകാരിയാകണമെന്ന് മനസ്സിലുണ്ടായിരുന്നില്ലെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. പക്ഷെ, ഏതാനും ആശയങ്ങള്‍ മനസ്സിലുണ്ടായിരുന്നു, അതിപ്പോള്‍ കഥകളാക്കിയതാണെന്നും സണ്ണി പറഞ്ഞു.

ജിഗ്ഗര്‍നെറ്റ് എന്നൊരു പുസ്തകപ്രസാധക സ്ഥാപനമാണ് ചെറുകഥകള്‍ എന്ന ആശയവുമായി സണ്ണിയെ സമീപിച്ചത്. താനതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് എഴുതി തീര്‍ക്കുകയായിരുന്നെന്നും തനിക്ക് ഏറ്റവും പാടുള്ളതായി തോന്നിയത് ആദ്യത്തെ കഥ എഴുതിത്തര്‍ക്കാനായിരുന്നെന്നും താരം പറഞ്ഞു. ജഗ്ഗര്‍നെറ്റിന്റെ ആപ്പില്‍ മാത്രമാണ് സണ്ണിയുടെ പുസ്തകം ലഭ്യമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറോട്ടിക്ക് ജേണല്‍ വിഭാഗത്തിലുള്ള കഥയാണെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വായനക്കാരെ കണക്കിലെടുത്ത് പരിധി കടന്നിട്ടില്ലെന്ന് സണ്ണി ലിയോണ്‍ പറയുന്നു. ഇത് പൂര്‍ണമായും ഭാവനയില്‍ നിന്നുള്ള കഥയാണെന്നും തന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്നും സണ്ണി പറയുന്നു.

Top