സണ്ണിക്ക് മക്കള്‍ മൂന്ന്; ഇരട്ടക്കുട്ടികളെ കൂടി ദത്തെടുത്ത് താരം

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും വീണ്ടും സമൂഹത്തിന് മാതൃകയാകുന്നു. പോണ്‍ താരമെന്നതിന് അപ്പുറം തികഞ്ഞ മനുഷ്യ സ്‌നേഹിയാണ് താനെന്ന് വീണ്ടും താരം തെളിയിക്കുകയാണ്. സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ദത്തെടുത്ത് നിഷ കൗര്‍ വെബ്ബറെന്ന് പേരു നല്‍കി അവരുടെ സ്വന്തം മകളാക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ഈ ദമ്പതികള്‍ ഇരട്ട ആണ്‍കുട്ടികകളെ ദത്തെടുത്തിരിക്കുകയാണ്. ആഷര്‍ സിംഗ് വെബര്‍, നോഹ് സിംഗ് വെബര്‍ എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് സണ്ണി ലിയോണ്‍ നല്‍കിയിരിക്കുന്ന പേരുകള്‍. ഞങ്ങളുടെ കുടുംബത്തിന്റെ ചിത്രമെന്ന പേരില്‍ താരം കുട്ടികളുമൊത്തുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്

Top