സണ്ണി തുറന്നു കാട്ടിയപ്പോള്‍ ഇന്ത്യക്കാര്‍ മയങ്ങി; സല്‍മാനും കത്രീനയും ദീപികയും സണ്ണിക്കു പിന്നില്‍ മാത്രം

സണ്ണി തുറന്നു കാട്ടിയതില്‍ ഇന്ത്യക്കാര്‍ മയങ്ങിയെന്ന് ഒടുവില്‍ ഇന്റര്‍നെറ്റും സമ്മതിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞെ പേരുകളില്‍ ഒന്നാം സ്ഥാനം സണ്ണി ലിയോണിനു സ്വന്തം. പിന്നിലായത് ഇന്ത്യയുടെ സ്വന്തമെന്നു അഭിമാനിച്ചിരുന്ന സല്‍മാന്‍ ഖാനും, ദീപികാ പദൂക്കോണും, കത്രീന കെഫും..!
സല്‍മാന്റെ സൂപ്പര്‍ഹിറ്റ് സിനിമ ബജരംഗീ ഭായീജാന്‍ തീയറ്ററുകളില്‍ തകര്‍ത്തോടിയ വര്‍ഷം തന്നെയാണ് ഒരൊറ്റ സിനിമ പോലും പുറത്തിറക്കാതെ സണ്ണി ലിയോണ്‍ ഗൂഗിളിന്റെ സ്റ്റാര്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. 2015 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും തിരഞ്ഞ പേരുകളില്‍ ഒന്നാം സ്ഥാനത്താണ് ഏക് പഹേലി ലീലയിലെ ഹോട്ട് മോഡലുകളില്‍ ഒന്നും മുന്‍ പോണ്‍ സ്റ്റാറുമായ സണ്ണി ലിയോണിന്റെ സ്ഥാനം.
കഴിഞ്ഞ വര്‍ഷമുണ്ടായ കേസും കൂട്ടവും ജയില്‍വാസവും ഒന്നും തന്നെ സല്‍മാനു കാര്യമായ പബ്ലിസിറ്റി ഗൂഗിളില്‍ ഉണ്ടാക്കിക്കൊടുക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. 2012 ലാണ് സണ്ണി ബോളിവുഡില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. ജിസം 2 എന്ന ഹോട്ട് ചിത്രത്തിലൂടെയായിരുന്നു സണ്ണിയുടെ ബോളിവുഡ് വരവ്. സിനിമകളിലൂടെ മാത്രമല്ല വിവിധ വിവാദങ്ങളിലൂടെയും സണ്ണി ഇന്ത്യയിലെ ഹോട്ട് സ്റ്റാറുകളില്‍ ഒരാളായി മാറിയിട്ടുണ്ട്.
സണ്ണിക്കു പിന്നിലാണ് ഇന്ത്യയിലെ സൂപ്പര്‍ നായികമാരി ഒരാളായ കത്രീന കെയ്ഫിനും സ്ഥാനം.

Latest
Widgets Magazine