സണ്ണി ലിയോണിന്റെ നായകനാകണം: ആഗ്രഹം തുറന്നു പറഞ്ഞ് സന്തോഷ് പണ്ഠിറ്റ്

സിനിമാ ഡെസ്‌ക്

കൊച്ചി: പ്രമുഖ സ്മാർട്ട് ഫോൺ കമ്പനിയുടെ കൊച്ചിയിലെ ഷോപ്പ് ഉദ്ഘാടനം ചെയ്തു മടങ്ങിയ സണ്ണി ലിയോണിനെ കണ്ടതോടെ മലയാളികളുടെ സ്വന്തം സന്തോഷ് പണ്ഠിറ്റിനു ഒരു ആഗ്രഹം. ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനൊപ്പം ഒരു ചിത്രത്തിൽ നായകനാകണം തന്റെ മനസിലെ ആ ആഗ്രഹം ഒളിച്ചു വയ്ക്കാതെ സന്തോഷ് പണ്ഠിറ്റ് ഫെയ്‌സ്ബുക്കിൽ കുറിക്കുകയും ചെയ്തു.
ചിങ്ങപ്പിറവി ദിനത്തിൽ ഉച്ചയോടെയാണ് ബോളിവുഡ് സൂപ്പർ താരവും അശ്ലീല ചിത്രനായികയുമായ സണ്ണി ലിയോൺ കൊച്ചിയിലെ പ്രമുഖ മൊബൈൽ ഫോൺ ഷോപ്പ് ഉദ്ഘാടനത്തിനായി എത്തിയത്. തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്ക് കാണാൻ മലയാളി യുവത്വം ഒന്നടങ്കം കൊച്ചിയിലേയ്ക്കു ഒഴുകിയെത്തുകയും ചെയ്തു. ഇതിനിടെയാണ് മലയാളികളുടെ പുതു താരം സന്തോഷ് പണ്ഠിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എത്തിയത്. വൈകിട്ട് ഏഴരയോടെ സ്വന്ത പേജിലായിരുന്നു പണ്ഠിറ്റിന്റെ പോസ്റ്റ് അപ്രതീക്ഷിതമായി എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ പ്രമുഖ Hindi നടി സണ്ണി ലിയോൺ വന്നു,
തിരിച്ചു പോയി എന്നറിഞ്ഞു…. അവരോടൊപ്പം ഒരു
സിനിമയിൽ എന്കിലും അഭിനയിക്കണം എന്ന് വലിയ
ആഗ്രഹം ഉണ്ടായിരുന്നേ….അതോ നടക്കുന്നില്ല….
മറിച്ച് അവരെ നേരിൽ കാണാനും പറ്റിയില്ല….കഷ്ടം…(പാവം ഞാൻ)…
(സുഖമില്ലാതെ bed rest എടുത്തത് പാരയായ് മക്കളേ…യോഗമില്ലാാാാ)

Pl comment over this issue….
By… Santhosh Pandit. (ഉരുക്കൊന്നുമല്ല പാവമാ )

എന്നായിരുന്നു പണ്ഡിറ്റിന്റെ പോസ്റ്റ്. ഒപ്പം സണ്ണി ലിയോണിന്റെയും പണ്ഠിറ്റിന്റെയും ചിത്രങ്ങളും. മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലെ മുൻ നിര സിനിമയിലേയ്ക്കും കടന്നു വന്ന പണ്ഠിറ്റ് അടുത്തതായി സ്വന്തം ചിത്രമായ ഉരുക്കു സതീശന്റെ അണിയറയിലാണ്. ഈ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഇപ്പോൾ പണ്ഠിറ്റ് സണ്ണി ലിയോണിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തരിക്കുന്നത്.

Top