സണ്ണിചേച്ചിയുടെ പോസ്റ്റിൽ കമന്റുമായി മലയാളികൾ: കമന്റിനു മറുപടി നൽകി സണ്ണിച്ചേച്ചി

സ്വന്തം ലേഖകൻ

കൊച്ചി: മലയാളികളുടെ സ്്‌നേഹം അനുഭവിച്ച ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഫെയ്‌സ്ബുക്ക് പേജിൽ മലയാളികളുടെ സ്‌നേഹ വർഷം. ആരാധകരുടെ കമന്റുകൾക്കു മറുപടി നൽകി സണ്ണി ലിയോണും കളം നിറഞ്ഞതോടെ ആഘോഷം അതിരുകടന്നു.
ഇതിനിടെ ഈ പോസ്റ്റിൽ കമന്റ് ചെയ്ത ഒരു ആരാധകൻറെ കമന്റിന് സണ്ണി ലിയോൺ മറുപടി നൽകുകയും ചെയ്തു. അതോടെ ആരാധകർ ഉണർന്നു. ‘സണ്ണി ചേച്ചി മുത്താണ്’ എന്ന് ഒരു ആരാധകൻ നൽകിയ കമന്റിനാണ് സണ്ണി ലിയോൺ മറുപടി നൽകിയത്. ‘Thank you’എന്ന് മാത്രമേ മറുപടി നൽകിയുള്ളൂ എങ്കിലും ആരാധകർ ഇതിലേയ്ക്ക് വീണ്ടും നിരവധി കമന്റുകളുമായി ഒഴുകിയെത്തുകയാണ്.

സണ്ണി ലിയോണിനോടുള്ള സ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാതെ മലയാളത്തിൽ നന്ദി പറഞ്ഞും ആശംസകൾ നേർന്നും നിരവധി കമന്റുകളാണ് അവരുടെ ഫേസ്ബുക്ക് പേജിൽ നിറയുന്നത്.

ഇതിനോടൊപ്പം നേരിട്ട് വന്ന് കാണാൻ പറ്റാത്തവരുടെ ഹൃദയം നുറുങ്ങുന്ന വേദനയും കമന്റ് ബോക്‌സിൽ കാണാം. ‘ടിക്കറ്റ് കിട്ടാത്തോണ്ടാ കൊച്ചിയിലേക്ക്… അല്ലേ പറന്ന് വന്നേനെ കാണാൻ, പിന്നെ കടൽ നീന്തി വന്നാലോ എന്ന് ആലോയിച്ച്; പക്ഷെ ആ പഴയ നടുവേദന ഇപ്പോഴും ഉള്ളതോണ്ട് ഒഴിവാക്കി…” നേരിട്ടെത്താൻ കഴിയാത്ത ഏതോ ഒരു പ്രവാസി മലയാളിയുടെ നിരാശയിൽ നിന്നുണ്ടായ വാക്കുകളാണിത്.

കൊച്ചിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള സണ്ണി ലിയോണിൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് മലയാളി ആരാധകർ കമന്റ് പ്രവാഹവുമായി എത്തുന്നത്.

സണ്ണി ലിയോണിൻറെ ഫേസ്ബുക്ക് പോസ്റ്റ്:

‘വാക്കുകളില്ല… കൊച്ചിയിലെ ജനങ്ങൾക്ക് എങ്ങനെ നന്ദി പറയുമെന്നറിയില്ല. അവർ നൽകിയ സ്‌നേഹവും പിന്തുണയും എന്നെ വളരെയധികം കീഴടക്കിയിരിക്കുന്നു. ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തെ ഒരിക്കലും മറക്കില്ല! നന്ദി…’

ഇന്നലെ കൊച്ചിയിൽ നിന്ന് തിരിച്ചെത്തിയതിനുശേഷമാണ് സണ്ണി ലിയോൺ തൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. കൊച്ചിയിലെ ജനസഞ്ചയത്തെ ഉൾപ്പെടുത്തിയുള്ള വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ ഇരുപത്തിയയ്യായിരത്തിലധികം പേരാണ് ഈ വീഡിയോ വീക്ഷിച്ചിരിക്കുന്നത്. മൂവായിരത്തിലധികം ഷെയറുകളും നൽകിക്കഴിഞ്ഞു.

കൊച്ചിയിലെ ഒരു സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയുടെ ഷോറൂം ഉദ്ഘാടനം നിർവഹിക്കാനാണ് ബോളിവുഡ് താരം സണ്ണി ലിയോൺ എത്തിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മുതൽ താരത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. സണ്ണി ലിയോൺ എത്തുന്നതിനെത്തുടർന്ന് മണിക്കൂറുകളോളം എം.ജി റോഡ് സ്തംഭനാവസ്ഥയിലായിരുന്നു.

Latest
Widgets Magazine