അശ്ലീല സിനിമാ മേഖലയില്‍ നിന്നും വിളി വരുന്നതില്‍ കലിപൂണ്ട് രാഖി സാവന്ത്; പിന്നില്‍ സണ്ണി ലിയോണെന്ന് ആരോപണം

ബോളിവുഡിലെ ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിന് ഒരു എതിരാളി ഉണ്ട്. തന്റെ സ്ഥാനമാണ് സണ്ണി ഇ്‌പ്പോള്‍ അലങ്കരിക്കുന്നത് എന്ന വേവലാതിയുള്ള രാഖി സാവന്താണ് കക്ഷി. സണ്ണി ഇന്ത്യയിലേക്ക് വരുന്നതുവരെ ഐറ്റം നമ്പറുകളില്‍ കിരീടം വയ്ക്കാത്ത രാജ്ഞി തന്നെയായിരുന്നു രാഖി സാവന്ത്. ഈ സ്ഥാനമാറ്റമാണ് രാഖിയെ പലപ്പോഴും ചൊടിപ്പിക്കുന്നത്.

സംഗതി അങ്ങനെയാണെന്നിരിക്കേ, സണ്ണിയ്‌ക്കെതിരെ ഒരു ഗുരുതര ആരോപണവുമായി രാഖി എത്തിയിരിക്കുകയാണ്. അഡല്‍ട്ട് ഫിലിം ഇന്‍ഡസ്ട്രിയിലെ ആളുകളില്‍നിന്ന് തനിക്ക് ഇപ്പോള്‍ സ്ഥിരമായി ഫോണ്‍ കോളുകളും മെസേജുകളും വരാറുണ്ടെന്നും, തന്റെ വീഡിയോയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെട്ടാണ് അവര്‍ വിളിക്കുന്നതെന്നുമാണ് രാഖിയുടെ ആരോപണം. സണ്ണിയല്ലാതെ മറ്റാരും തന്റെ നമ്പര്‍ അവര്‍ക്ക് കൊടുക്കില്ലെന്നാണ് താരം പറയുന്നത്.

നല്ല പെയ്‌മെന്റ് തരാമെന്നാണ് അവര്‍ പറയുന്നത്. പക്ഷെ, അത്തരമൊരു പണിയെടുക്കാന്‍ എനിക്ക് താല്‍പര്യമില്ല. മരിച്ചാലും ആ ഇന്‍ഡസ്ട്രിയിലേക്ക് ഞാനില്ല. ഞാനൊരു ഇന്ത്യന്‍ പെണ്‍കുട്ടിയാണ്, എന്റെ മൂല്യങ്ങളെക്കുറിച്ച് എനിക്ക് ഉത്തമമായ ബോധ്യമുണ്ട്. എന്റെ നമ്പര്‍ എവിടെ നിന്ന് കിട്ടിയെന്ന് ചോദിക്കുമ്പോള്‍ അവര്‍ പറഞ്ഞത് സണ്ണി ലിയോണിന്റെ പേരാണ് രാഖി പറഞ്ഞു.

നേരത്തെ സണ്ണി ലിയോണ്‍ ഇരട്ടകുട്ടികളുടെ അമ്മയായി എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ താരത്തെ അഭിനന്ദിച്ചുകൊണ്ട് രാഖി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അഭിനനന്ദനത്തിനൊപ്പം പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളും രാഖി സണ്ണിയോട് ചോദിച്ചിരുന്നു.

Latest
Widgets Magazine