എന്തെങ്കിലും സാമ്യമുണ്ടോ…? സണ്ണി ആണായി…

താടിയും മീശയും വച്ച സണ്ണി ലിയോണ്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം.പുതിയ ചിത്രത്തിനായാണ് സണ്ണി ലിയോണ്‍ മീശയും താടിയും വച്ച്‌ സുന്ദരക്കുട്ടനായി രംഗത്തെത്തിയത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി പുരുഷനായി വേഷമിട്ടത്. അര്‍ബാസ് നായകനായി അഭിനയിക്കുന്ന ഇന്തസാര്‍ എന്ന സിനിമയക്കു വേണ്ടിയാണ് സണ്ണി ലിയോണിന്‍റെ പുതിയ മേക്ക് ഓവര്‍. ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത് സണ്ണി തന്നെയാണ്. അലസമായി മുടി കോതിയിട്ടെത്തിയ സണ്ണിക്കുട്ടനെ ആരാധകര്‍ സ്വീകരിച്ചു ക‍ഴിഞ്ഞു. ഒരുപുരുഷനാവാന്‍ അത്ര എളുപ്പമല്ല. പക്ഷെ ഞങ്ങളുടെ ടീം അതു സാധിച്ചെടുത്തു. ഞാന്‍ എന്‍റെ അച്ഛനെയും സഹോദരനെയും പോലിരിക്കുന്നു വെന്നതാണ് ഏറെ രസകരമെന്നാണ് പുതിയ രൂപത്തക്കുറിച്ച്‌ സണ്ണി ട്വിറ്ററില്‍ കുറിച്ചത്

Latest
Widgets Magazine