മഞ്ജുവിന്റെ പേജില്‍ ആരാധകരുടെ പൊങ്കല.ദിലീപ് വെറുക്കപ്പെട്ടവൻ !

കൊച്ചി :നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സംശയത്തിന്റെ നിഴലിൽ ആണ് .ദിലീപ് നിരപരാധി ആണെങ്കിൽ തന്നെയും പൊതുജനമനസ് ദിലീപിന് എതിരാണ് .മഞ്ജു വാര്യരെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍. വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും മഞ്ജുവിനെ പിന്തുണച്ചാണ് മഞ്ജുവിന്റെ പേജില്‍ ആരാധകരുടെ പൊങ്കാലയിടല്‍. നടിയെ ആക്രമിച്ച കേസില്‍ ശക്തമായ നിലപാട് എടുത്ത സിനിമാക്കാര്‍ വളരെ ചുരുക്കമായിരുന്നു. നടിയുടെ കേസിലെ ഗൂഢാലോചന ആദ്യം തുറന്ന് പറഞ്ഞത് മഞ്ജുവാര്യരാണ്. പല പ്രമുഖരും മാഫിയയ്‌ക്കെതിരെ ആഞ്ഞടിച്ചപ്പോഴും സിനിമയ്ക്കുള്ളിലെ ഗൂഢാലോചനയാണ് നടിയുടെ ദുരുവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞത് മഞ്ജു വാര്യര്‍ മാത്രമാണ്. എങ്ങനെയും കേസ് ഒതുക്കാന്‍ ഉന്നത തലത്തില്‍ നീക്കമുണ്ടെന്ന് മഞ്ജു തിരിച്ചറിഞ്ഞിരുന്നു.

നടിയെ ആക്രമിച്ചതിനു പിന്നിലേ ഗൂഢാലോചന പുറത്തു കൊണ്ടുവരണം എന്ന് മഞ്ജു വാര്യര്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ചില സത്യങ്ങള്‍ അറിയാമായിരുന്നു. അവരെ പോലെ ജനകീയ ആയ ഒരാള്‍ വെറുതെ കയറി അത് പറയില്ല. സമരത്തിനു ഇറങ്ങി പുറപ്പെടില്ല. മാത്രമല്ല ഇത്തരത്തില്‍ ഒരു ദുരാരോപണമോ നുണയോ, അപവാദമോ പറഞ്ഞ ചരിത്രം മഞ്ജു എന്ന കേരളത്തിന്റെ നായിക നടിയില്‍ കളങ്കമായി ഇതുവരെ ഇല്ല.manju fb comment
ഇതെല്ലം തന്നെ മഞ്ജുവിന്റെ ആരാധകരുടെ എണ്ണം കൂട്ടുക മാത്രമല്ല മഞ്ജുവിന് സപ്പോര്‍ട്ടായി ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോള്‍ വൈറലാകുന്നത് മഞ്ജുവിന്റെ ഫേസ്ബുക് പോസ്റ്റിലെ കമന്റുകളാണ്..

മഞ്ജു നിങ്ങളായിരുന്നു ഗോപാലകൃഷ്ണന്റെ ഐശ്വര്യം. വെറുമൊരു കോമാളി ആയിരുന്ന അയാളുടെ ജീവിതത്തിലേക്ക് നിങ്ങള്‍ കടന്നു വന്നപ്പോള്‍ അയാള്‍ ജനപ്രിയനായി, ജനങ്ങള്‍ അയാള്‍ക്ക് പൂമാല ഇട്ടു. നിങ്ങള്‍ അയാളുടെ ജീവിതത്തില്‍ നിന്നും പടിയിറങ്ങിയതോടെ ഐശ്വര്യവും അയാടെ വിട്ടകന്നു.

പൂമാല ഇട്ടവര്‍ തന്നെ അയാളെ ഇന്നു കല്ലു പെറുക്കി എറിയുന്നു. ജനപ്രിയനില്‍ നിന്നും പഴയ കോമാളിയേക്കാള്‍ തരംതാണ നിലയിലേയ്ക്ക് അയാള്‍ മുങ്ങി താഴുകയാണ്. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയതു പോലെ . ഐശ്വര്യത്തിന്റെ ദേവതയെ സ്വന്തമാക്കിയതിലൂടെ അര്‍ഹിക്കാത്ത ഐശ്വര്യം കുറച്ചു നാളുകള്‍ അയാള്‍ അനുഭവിച്ചു, ഒരിക്കല്‍ അയാള്‍ക്കു പകുത്തു കൊടുത്ത ഐശ്വര്യം പോലും ഇന്നു നിങ്ങളിലേയ്ക്ക് തിരികെ വന്നിരിക്കുന്നു മഞ്ജു, ഒരിക്കല്‍ നിങ്ങളെ കുറ്റം വിധിച്ചവര്‍ തന്നെ നിങ്ങളായിരിന്നു ശരി എന്നു രഹസ്യമായും പരസ്യമായും ഇന്നു സമ്മതിക്കുന്നു. വരും കാലങ്ങളില്‍ വലിയ വിജയങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

Latest