വോട്ടിംങ് യന്ത്രത്തിലെ തിരിമറി: സുപ്രീം കോടതി തെരഞ്ഞെടുപ് കമ്മീഷന് നോട്ടീസയച്ചു; ബിഎസ്പി നേതാവ് മായാവതി വോട്ടിംങ് യന്ത്രത്തിന്റെ സുതാര്യത ചോദ്യം ചെയ്തിരുന്നു

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ കൃത്യത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീകോടതി നോട്ടീസയച്ചു. നാലാഴ്ചക്കുളളില്‍ വിശദീകരണം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ബി.എസ്.പി അധ്യക്ഷ മായാവതി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടന്നതായി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ എം.എല്‍ ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നോട്ടീസ്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടിംഗ് യന്ത്രത്തില്‍ തിരിമറിനടത്തിയതാണ് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിനേരിട്ട തോല്‍വിക്കുകാരണമെന്നായിരുന്നു മായാവതിയുടെ ആരോപണം. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കു ലഭിക്കേണ്ടിയിരുന്ന 25 ശതമാനത്തോളം വോട്ടുകള്‍ അകാലിദള്‍ ബി.ജെ.പി സഖ്യം നേടിയത് മെഷീനിലെ കൃത്രിമത്വം കാരണമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്. ഈ ആരോപണങ്ങളെ പിന്തുണച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. എന്നാല്‍ നേതാക്കളുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഫലപ്രദമായ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നതു കൊണ്ടുതന്നെ കൃത്രിമത്വം കാണിക്കാന്‍ ആര്‍ക്കും സാധ്യമെല്ലന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top