ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ മുംബൈയിലേക്ക് വണ്ടികയറുമെന്ന് സുപ്രിയ പ്രിഥിരാജ്; സാത്താന്‍ പ്രണയത്തെ കുറിച്ചും താരം മനസ് തുറന്നു

എട്ടുമാസമായി വീട്ടില്‍ നിന്നും ഇറങ്ങിയിട്ട്. സ്‌ക്രിപ്റ്റും ചര്‍ച്ചകളുമായി എപ്പോഴും തിരക്ക്. തലയിലും മുഖത്തുമെല്ലാം നര വീണു. കുറച്ചു ദിവസം തിരക്കുകളൊന്നുമില്ലാതെ ആലിയുടെ അച്ഛനായി വീട്ടില്‍ തന്നെ ഇരിക്കണം’. ഇനി സംവിധാനമെന്നു പറഞ്ഞിറങ്ങിയാല്‍ ഞാനും ആലിയും (അലംകൃത) മുംബയിലേക്ക് തിരിച്ചു പോകുമെന്ന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പറഞ്ഞതായി പൃഥ്വിരാജ്. ഒര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഇതിനിടെ പൃഥ്വിരാജ് സാത്താന്‍ ആരാധകനാണെന്ന സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്കും താരം മറുപടി നല്കി. പൃഥ്വിരാജ് ചിത്രങ്ങളായ എസ്രയിലും ആദം ജോണിലും ഇപ്പോഴിതാ ലൂസിഫറില്‍ വരെ സാത്താനുമായി ബന്ധം കാണാം. ഈ സാന്നിധ്യമാണ് പൃഥ്വിരാജ് സാത്താന്‍ ആരാധകനാണെന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ ഏതോ രഹസ്യ ഗ്രൂപ്പിന്റെ ഭാഗമാണെന്ന തരത്തില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നതായി കേട്ടിരുന്നു. സംഗതി സീക്രട്ട് ഗ്രൂപ്പ് ആയതു കൊണ്ട് സീക്രട്ട് ആയിത്തന്നെ ഇരിക്കട്ടേ. അടുത്തിടെ പുറത്തിറങ്ങിയ എന്റെ സിനിമകളുടെ കഥകള്‍ അത്തരമൊരു തീമുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

ലൂസിഫറിന്റെ തീം പോലും സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയങ്കരനായ മാലാഖ എന്ന കഥാതന്തുവില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഒരുപക്ഷേ അതുകൊണ്ടാകാം അത്തരം ചര്‍ച്ചകള്‍ വരുന്നത്. പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്.

കുട്ടിക്കാലം മുതല്‍ക്കേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നു. അമ്പലങ്ങളില്‍ പോകാറുണ്ട്. വീട്ടില്‍ പൂജാമുറിയില്‍ പ്രാര്‍ത്ഥിക്കാറുമുണ്ട്. പള്ളികളിലും പോകും. വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. എന്തിലാണോ വിശ്വാസം അതില്‍ ഉറച്ചു വിശ്വസിക്കുക.സാത്താനില്‍ ആണെങ്കില്‍ അതില്‍ അടിയുറച്ചു നില്‍ക്കുകയെന്നും പൃഥ്വി വ്യക്തമാക്കി.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇആരാധകര്‍. മുരളി ഗോപിയുടെ തിരക്കഥയും മജ്ഞു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ തോമസ് തുടങ്ങിയ വമ്പന്‍ താരനിരയും ഉണ്ട്.

Top