Connect with us

fb post

കുടിക്കുന്ന വെള്ളത്തിന്റെ കുപ്പിയുടെ കണക്ക് വരെ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായിയോട് സുലേഖ ടീച്ചര്‍; ജി. കാര്‍ത്തികേയന്റെ ഭാര്യയുടെ കുറിപ്പ് വൈറലാകുന്നു

Published

on

കൊച്ചി: ‘മയോക്ലിനിക്കിലേക്കു കയറും വഴി കുടിക്കുന്ന വെള്ളത്തിന്റെ കുപ്പിയുടെ കണക്കുവരെ എഴുതി സൂക്ഷിക്കുക പിന്നീട് കണക്കു കൊടുക്കേണ്ടി വരും’ മുന്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ സുലേഖ ടീച്ചര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ വരികളാണിത്. ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രിക്കുള്ള ഉപദേശമായാണ് സുലേഖ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ഭര്‍്തതാവിന്റെ കാന്‍സര്‍ ചികിത്സക്ക് പോയപ്പോള്‍ മറ്റുള്ളവരില്‍ നിന്നും നേരിടേണ്ടിവന്ന വിഷമിപ്പിക്കുന്ന ചോദ്യങ്ങളാണ് സുലേഖ വിവരിച്ചിരിക്കുന്നത്. കുറിപ്പ് വൈറലായിരിക്കുകയാണ്.

അമേരിക്കയിലേക്കുള്ള യാത്രയിലും ചികിത്സാ കാലയളവിലും എല്ലാവരും മനുഷ്യത്വപരമായി പെരുമാറിയെങ്കിലും തിരിച്ചെത്തിയപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ കയ്‌പേറിയതായിരുന്നുവെന്ന് ടീച്ചര്‍ ഓര്‍ക്കുന്നു. രക്ഷിക്കാന്‍ ആവില്ലെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയിട്ടും അവസാനം നിമിഷം വരെ ആത്മവിശ്വാസം പ്രകടിപ്പിച്ചയാളാണ് ജി.കാര്‍ത്തികേയന്‍. എന്നാല്‍ കേരളത്തില്‍ അദ്ദേഹത്തെ കാത്തിരുന്നത് ഒരു കൂട്ടം ചോദ്യങ്ങളാണ്. അതുകൊണ്ട് അമേരിക്കയിലേക്ക് പോകുമ്പോള്‍ കുടിക്കുന്ന വെള്ളത്തിന്റെ കണക്ക് വരെ എഴുതി സൂക്ഷിക്കണമെന്നും പിന്നീട് കണക്കുകൊടുക്കേണ്ടി വരുമെന്നും ടീച്ചര്‍ ഓര്‍മ്മിപ്പിക്കുന്നു. ആരോഗ്യത്തോടെയും സന്തോഷത്തോടെയും തിരികെവരാന്‍ ഹൃദയ പൂര്‍വം ആശംസിക്കുന്നതായി പറഞ്ഞാണ് ടീച്ചര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

നമ്മുടെ മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്തു പോകുന്ന കാര്യം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത്, ചികില്‍സക്കായി ജി കെ യോടൊപ്പം പോയ യാത്രയാണ്… 18-20 മണിക്കൂര്‍ യാത്രചെയ്തു, ചിക്കാഗോ വഴി മിനിസ്സോട്ട യില്‍ എത്തിയ ഞങ്ങള്‍… ദൈവം തന്ന ഈ കരളും കൊണ്ട്, പത്തുകൊല്ലം കൂടിയെങ്കിലും സുഖമായി ജീവിക്കാനാകും എന്ന വിശ്വാസത്തെ പിടിച്ചു കുലുക്കിക്കൊണ്ടു, രോഗത്തിന്റെ പീഡകള്‍ പിടിമുറുക്കിയപ്പോള്‍, ഉമ്മന്‍ ചാണ്ടി സാറും രമേശും മറ്റും നിര്‍ബന്ധിച്ചപ്പോള്‍ മയോ ക്ലിനിക്കിലേക്കു…അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയില്‍

മുഴുവന്‍, സീറ്റില്‍ ബെല്‍റ്റ് ധരിച്ചിരിക്കാനുള്ള അന്നൗസ്മെന്റ്റുകള്‍ക്കിടയില്‍ പോലും, ഒരാള്‍ ടോയ്‌ലറ്റിനകത്തും, കാവലായി ഞാന്‍ പുറത്തും.. വിമാനജോലിക്കാരു പോലും അവസ്ഥയറിഞ്ഞു സഹായിക്കുന്നു… മയോ ക്ലിനിക്കിലെ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധന്‍, വൈദ്യശാസ്ത്രം ഇതിന്റെ ചികിത്സക്ക് ഒന്നാമന്‍ എന്നംഗീകരിച്ച, ഡോക്ടര്‍ പീറ്റര്‍ കാമത് രോഗാവസ്ഥയെക്കുറിച്ചു വിശദീകരിക്കുമ്പോള്‍, രക്ഷിക്കാനാവില്ല എന്ന് ഭംഗ്യന്തരേണ പറയുമ്പോള്‍, ഒരു ക്ഷോഭവും കാണിക്കാതെ, ‘എനിക്ക് ഇനി എത്ര കാലം ജീവിക്കാനാകും ‘എന്ന് ചോദിച്ച രോഗി… ആകാശത്തേക്ക് നോക്കി കൈമലര്‍ത്തിയ ഡോക്ടറോട് തിടുക്കത്തില്‍ യാത്രപറഞ്ഞിറങ്ങവേ, ‘നീ പേടിക്കേണ്ട… ഇതിങ്ങനെ കുറേക്കാലം ഓടിക്കോളും ‘എന്ന് എന്നെ സമാധാനിപ്പി ക്കുമ്പോള്‍ ആ ആത്മവിശ്വാസത്തെ ഹൃദയത്തില്‍ എടുത്തു ഞാനും… തിരുവനന്തപുരത്തെത്തി’ ഒന്നും വരില്ല’ ‘എന്നു പരസ്പരം പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും തോറ്റിരിക്കവേ, ഓഫീസില്‍വിവരാവകാശനിയമം വഴി എത്തിയ ചോദ്യങ്ങളുമായി ഓഫീസ് സ്റ്റാഫ്… ചോദ്യത്തില്‍ ഏതാനും എണ്ണം ഞാന്‍ പങ്കുവെക്കുന്നു .

1 സ്പീക്കര്‍ ചികിത്സക്കുപോയപ്പോള്‍ ആരൊക്കെ കൂടെ പോയി 2 എത്ര ദിവസം ചികിത്സ നടത്തി? ഏതൊക്കെ ആശുപത്രികളില്‍? 3 ഏതു ഡോക്ടറാണ് വിദേശ ചികിത്സ വേണമെന്ന് പറഞ്ഞത്? 4 പോയപ്പോഴും തിരിച്ചു വന്നപ്പോഴും ഇവര്‍ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു? 5ഈ ചികിത്സക്ക് ഇവിടെ ആശുപത്രികളില്ലേ 6സ്പീക്കര്‍ക്കു വിദേശ ചികിത്സ ആവശ്യമാണെന്ന് പറയാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ് തലവന് അധികാരമുണ്ടോ?….മരുന്നായി, ഡോക്ടറുടെ കൈപ്പടയില്‍ എഴുതിയ ഒരു അ നാ സിന്‍ ഗുളികയുടെപ്രിസ്‌ക്രിപ്ഷന്‍ പോലും കിട്ടാന്‍ ഭാഗ്യമില്ലാത്തവനോടാണ് ചോദ്യം. …. ചോദ്യ കര്‍ത്താവു തിരുവനന്തപുരം ജില്ലയിലെ മുഴുത്ത പരിസ്ഥിതിവാദി…. അനുഭവത്തിന്റെ ചൂടില്‍ ഞാന്‍അങ്ങയെ ഓര്‍മിപ്പിക്കുന്നു…..യാത്രയെയും ചികിത്സയെയും സംബന്ധിക്കുന്ന ചോദ്യങ്ങളും തയ്യാറാക്കി അങ്ങയുടെ വരവും കാത്തിരിക്കുന്ന, സമൂഹത്തോട് പ്രതിബദ്ധതയുള്ള ദേശഭക്തര്‍ ഇവിടെ ഉണ്ട്….മയോക്ലിനിക്കിലേക്കു കയറും വഴി കുടിക്കുന്ന വെള്ളത്തിന്റെ കുപ്പിയുടെ കണക്കുവരെ എഴുതി സൂക്ഷിക്കുക…പിന്നീട് കണക്കു കൊടുക്കേണ്ടി വരും….. ആരോഗ്യത്തോടെയും സന്തോഷത്തോടെയും അങ്ങ് തിരികെവരാന്‍ ഹൃദയ പൂര്‍വം ആശംസിക്കുന്നു ………

fb post

ഉയർന്ന പോളിംഗ് ആചാരാനുഷ്ഠാനങ്ങളിൽ വ്രണിത ഹൃദയരായ വീട്ടമ്മമാർ പ്രതികരിച്ചതോ? ബാലചന്ദ്രമേനോൻ എഴുതുന്നു

Published

on

ഇലക്ഷൻ പ്രക്രിയയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംവിധായകൻ ബാലചന്ദ്രമേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വർദ്ധിച്ച പോളിംഗ് സ്തീകളുടെ ഇടപെടലാണെന്നും അദ്ദേഹം തൻ്റെ കുറിപ്പിൽ വിവരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

എഴുതിയേ പറ്റൂ എന്ന മനസ്സിന്റെ നിർബന്ധമാണ് ഈ കുറിപ്പിന് ആധാരം .

നാളെകഴിഞ്ഞാൽ അമേരിക്കയിലുള്ള മകൾ ഭാവനയുടെ വീട്ടിലേക്കു ഒന്ന് പോകണം എന്ന തീരുമാനമെടുക്കുമ്പോൾ ആദ്യം പരിഗണിച്ച കാര്യം ഏപ്രിൽ 23 ഇലക്ഷന് എന്റെയും ഭാര്യയുടെയും സമ്മതിദാനാവകാശം രേഖപ്പെടുത്തണം എന്നുള്ളത് തന്നെയായിരുന്നു.

ഒരു പൗരൻ എന്ന നിലയിൽ നമ്മിൽ അർപ്പിതമായിട്ടുള്ള ഭരണഘടനാവകാശം ഏതു വിധേനയും പ്രയോഗിക്കണം എന്ന് തന്നെ തീരുമാനിച്ചിരിക്കുമ്പോൾ എന്റെ സരസനായ ഒരു സുഹൃത്ത് മൊബൈലിൽ വിളിക്കുന്നു . പേര് ഞാൻ മനഃപൂർവ്വം മറയ്ക്കുകയും വിളിച്ച ആൾ നല്ല “ഫോമിലായിരുന്നു ” എന്ന സത്യം വെളിവാക്കുകയും ചെയ്യുന്നു .

“നിങ്ങടെ വോട്ട് എവിടാ ?”
“എറണാകുളത്താ …”
” വോട്ടു ചെയ്യാൻ പോകുന്നുണ്ടോ ?”
“പിന്നെ …പോകണ്ടേ ?”
” എന്തിനു? നിങ്ങൾക്ക് വേറെ പണിയില്ലേ സുഹൃത്തെ ? നിങ്ങൾ വോട്ടു ചെയ്തത് കൊണ്ട് എന്ത് പ്രയോജനം ഉണ്ടാകുമെന്ന കരുതുന്നെ ? അല്ലെങ്കിൽ , നിങ്ങൾ നാളെ ഒരാൾ വോട്ടു ചെയ്തില്ല എന്ന് വെച്ചോ .ഇവിടെ എന്ത് തേങ്ങാക്കൊലയാ സംഭവിക്കുന്നെ?’
ഞാൻ നിശ്ശബ്ദൻ .
“കേൾക്കുന്നില്ലേ ?”
“ഉണ്ട് ഉണ്ട് പറഞ്ഞോ ..”
” ഞാൻ രണ്ടെണ്ണം വീശിയിട്ടുണ്ട് പക്ഷെ പറയുന്നതൊക്കെ ഒരു ഇന്ത്യൻ പൗരന്റെ ന്യായമായ ആവലാതികളാ . നിങ്ങൾ ആർക്കാ കുത്താൻ പോകുന്നത് എന്ന് ഞാൻ ചോദിക്കുന്നില്ല . പക്ഷെ ഒന്ന് ചോദിക്കട്ടെ ..ആർക്കു കുത്തീട്ട് എന്താ കാര്യം ? ഇലക്ഷൻ കഴിഞ്ഞാൽ ഇവര് അളിയനും മച്ചമ്പിയും ആകും ..അത് അവരുടെ രീതിയാ …തങ്ങൾക്കു അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ രാഷ്ട്രീയ സദാചാരമൊക്കെ മറന്ന് അവർ വോട്ടു മറിക്കും. ഞാനും കുറേനാൾ സിന്ദാബാദ് വിളിച്ചു ഇവമ്മാരുടെയൊക്കെ പിറകെ നടന്നവനാ …ഇവര് ഭരണപക്ഷവും പ്രതിപക്ഷവും കളിച്ചു ജോളിയായിട്ടു അടിച്ചു പൊളിച്ചു ജീവിക്കുകയല്ലേ ….പാവം ജനം എന്ന കഴുത വെയിലും മഴയും കൊണ്ട് പോലീസിന്റെ അടീം കുത്തും ഏറ്റു അകാല വാർധക്യം ബാധിച്ചു ചാവും . ചത്താൽ അവന്റെ ഫോട്ടോക്കു ജാതീം മതോം രാഷ്ട്രീയവുമൊക്കെ വരും . അവനു പുഷ്പ്പാർച്ചന നടത്താൻ അങ്ങ് ഡെൽഹീന്നു അണ്ണമ്മാര് വരും . എല്ലാം നഷ്ട്ടപ്പെട്ട തന്തേം തള്ളേം ഒരു ഉളുപ്പുമില്ലാതെ കെട്ടിപ്പിടിച്ചു ഇവന്മാര് ക്യാമറക്കു നേരെ ഇളിക്കും …

ഇവമ്മാര് മതേതരത്വം പറയും . ഇലക്ഷൻ അനൗൺസ് ചെയ്‍താൽ ആ നിമിഷം മുതൽ അമ്പലവും ആശ്രമവും ബിഷോപ്പിന്റെ അരമനകളും മദ്രസകളും നിരങ്ങുക എന്നതാണ് ഇവമ്മാരുടെ പ്രധാന പണി .ഇതൊക്കെ അടുത്തറിഞ്ഞ എനിക്ക് എന്റെ വിരലിൽ മഷി കുത്താൻ മനസ്സു സമ്മതിക്കുയില്ല . അതുകൊണ്ട് നാളെ എന്റെ സമയം ഞാൻ പാഴാക്കുകില്ല . ഞാനും എന്നെപ്പോലെ ചിന്തിക്കുന്ന നാലഞ്ചു പേരും കൂടി ഒരു റിസോർട്ടിൽ ഒത്തുകൂടി ആഘോഷിക്കും …വോട്ടു ചെയ്യുന്ന നിർഭാഗ്യവാന്മാരെ ഓർത്ത് പരിതപിക്കും .അപ്പോ എന്റെ സുഹൃത്ത് പോയി വിരലൊക്കെ ചീത്തയാക്കു …ഹ ഹ ഹ ഗുഡ് നൈറ്റ് …”

കാര്യം വെള്ളപ്പുറത്തു തോന്നിയ ധാർമ്മികരോഷമായിരുന്നുവെങ്കിലും സ്നേഹിതന്റെ വാക്കുകൾ എന്റെ മനസ്സിൽ അസ്വസ്ഥത ഉണ്ടാക്കി . അയാൾ പറഞ്ഞത് മുഴുവൻ തള്ളിപ്പറയാനും കഴിയുന്നില്ല .എന്നാലും ഈ ചിന്ത കാട്ടു തീ പോലെ ജനമനസ്സുകളിൽ ആളിക്കത്തിയാൽ നമ്മുടെ നാടിന്റെ ഭദ്രത എന്താകും ? അല്ലെങ്കിൽ തന്നെ ദിവസവും കേട്ടുണരുന്ന വാർത്തകൾ ഒക്കെ തന്നെ കലികാല വിശേഷം എന്ന രീതിയിൽ ആൾക്കാർ ചവച്ചിറക്കുകയാണ് . ഒരു ഭാഗത്തു സ്ത്രീപീഡനത്തിന്റെ കദനകഥകൾ പ്രചരിക്കുമ്പോൾ മറുഭാഗത്ത് സ്വന്തം കുഞ്ഞിനെ കാമുകൻ നിലത്തിടിച്ചു കൊല്ലുന്നതു കണ്ടു നിൽക്കുന്ന അമ്മ എന്ന സ്ത്രീയെയും നാം കാണുന്നു. മനസ്സുമടുത്തു ജനം ഇലക്ഷൻ ബഹിഷ്‌ക്കരിച്ചാലും അത്‍ഭുതമില്ല . ജനത്തിനു പ്രതികരിക്കാനുള്ള ഏക വഴി അതാണല്ലോ .

ഈ വക ചിന്തകളോടെയാണ് ഞാൻ രാവിലെ ഏഴുമണിക്ക് തന്നെ പോയി വോട്ടു ചെയ്തത് .. ഒരു ചെറിയ ക്യു അപ്പോൾ ഉണ്ടായിരുന്നു . എന്റെ ഉള്ളിലെ ഉൽക്കണ്ഠ കാരണം ടിവിയിലെ ന്യൂസ് ബുള്ളറ്റിനുകൾ ഞാൻ മാറി മാറി കണ്ടപ്പോഴാണ് എന്റെ മനസ്സ് ശാന്തമായതു ..പോളിങ് കൊള്ളാമെന്നല്ല മുൻപൊന്നും കാണാത്ത രീതിയിലുള്ള ഒരു ഉന്മേഷം ആൾക്കാർക്ക് വോട്ടു ചെയ്യാൻ. രസകരമായ മറ്റൊരു സംഗതി എണ്ണത്തിൽ കൂടുതൽ സ്ട്രീകൾ ആണെന്നുള്ളതാണ് . പ്രായമായ സ്ത്രീകൾ പലരും വോട്ടു മെഷീൻ തകരാറായതുകൊണ്ടു മണിക്കൂറുകൾ കാത്തു നിൽക്കേണ്ടിവന്നു . വീണ്ടും വൈകിയപ്പോൾ അവർ വീട്ടിലി പോയി അവിടുത്തെ കാര്യങ്ങൾ സ്വരൂപിച്ചതിനു ശേഷം തിരിച്ചു വന്നു വോട്ടു ചെയ്തു എന്ന് കേട്ടപ്പോൾ എന്റെ സ്നേഹിതന്റെ വാക്കുകൾ എന്റെ മനസ്സിൽ നിറച്ച ഇരുട്ട് വെട്ടത്തിനു വഴിമാറി .ഞാനിതു എഴുതുന്ന 10 മണി നേരത്തും പല ബൂത്തുകളിലും വോട്ടിങ് നടക്കുന്നു എന്ന് ടീവിയിൽ കാണുന്നതും സന്തോഷകരം 6 മണിക്ക് തീരേണ്ടതായിട്ടും അത് വകവെയ്ക്കാതെ ജനാധിപത്യത്തിന്റെ കെടാവിളക്ക് അണയാതെ സൂക്ഷിക്കാൻ സന്നദ്ധത കാണിച്ച ബഹുജനങ്ങളോടുള്ള ആദരവ് ഞാൻ പ്രകടിപ്പിക്കുന്നു .

ഒപ്പം ഉള്ളിൽ ഒരു ഭീതിയും . പതിവിൽ കവിഞ്ഞ ഈ ഉത്സാഹം കാണുമ്പോൾ അതും സ്ത്രീജനകളുടെ ഭാഗത്തു നിന്ന് കാണുമ്പോൾ മെയ് 23 വരാൻ പോകുന്ന ഫലവിവരം നമ്മുടെയൊക്കെ സ്വകാര്യമായ കണക്കുകൂട്ടലുകളെയും എക്സിറ് പ്രവചനകളെയും ഒക്കെ തകിടം മറിക്കുമോ ? ഓരോ മുന്നണിയും അതു തങ്ങൾക്കുള്ള ക്ലീൻചിറ്റ് ആണെന്ന് പറഞ്ഞു ആശ്വസിക്കുന്നുണ്ട് . എന്റെ പേടി അതല്ല ,
എന്റെ സ്നേഹിതൻ പ്രകടിപ്പിച്ച ധാർമ്മികരോഷത്തിനു മറുമരുന്നായി മലയാളി മനസ്സ് തയ്യാറെടുക്കുകയാണോ ? പ്രതേകിച്ചും ആചാരാനുഷ്ഠാനങ്ങളിൽ വ്രണിത ഹൃദയരായ ഇന്നാട്ടിലെ വീട്ടമ്മമാർ ? അറിയില്ല .

വോട്ടു കഴിഞ്ഞപ്പോൾ എന്നെ സമീപിച്ച ഒരു ചാനലിനോട് ഞാൻ പറഞ്ഞു :
” വോട്ടു ചെയ്യുമ്പോൾ സ്ഥാനാർത്ഥിയുടെ കഴിവും മിഴിവും മാത്രം നോക്കുക .അവരെ നാം നമ്മുടെ രാജ്യം ഏൽപ്പിക്കുകയാണ് …മറ്റു പരിഗണകളൊക്കെ പിന്നീട് ..”
ഇത്തവണത്തെ ഈ ബഹുജന മുന്നേറ്റം അതിനു വഴിയൊരുക്കട്ടെ …

that’s ALL your honour!

Continue Reading

fb post

‘ഐസ്ക്രീം കേസ് ‘അട്ടിമറിച്ചത് യുഡിഎഫ് !.കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി എന്ന പരാമര്‍ശമാണ് മാനഹാനിയുണ്ടാക്കിയതെങ്കില്‍ ഗൗരവതരം:വിഎസ്.

Published

on

തിരുവനന്തപുരം:ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാനും അന്വേഷണം വഴിമുട്ടിക്കാനുമാണ് യു.ഡി.എഫ് ഇന്നോളവും ശ്രമിച്ചിട്ടുള്ളതെന്ന്  വി.എസ് പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റസമ്മതം നടത്തിയ ആളും അതിലൂടെ വെളിപ്പെടുത്തപ്പെട്ട പ്രതിയും നിരപരാധികളാണ് എന്നാണല്ലോ യു.ഡി.എഫ് വാദമെന്നും വി.എസ് പറഞ്ഞു.

അതേ സമയം  ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പരാമര്‍ശം അനുചിതമെന്നുംവി.എസ് അച്യുതാനന്ദന്‍. എല്‍.ഡി.എഫ് കണ്‍വീനര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും യു.ഡി.എഫുകാര്‍ ഇതൊരു തെരഞ്ഞെടുപ്പ് വിഷയമാക്കി എടുക്കുകയാണെന്നും വി.എസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘പാണക്കാട് തങ്ങളെ കാണാന്‍ പോയി എന്ന പരാമര്‍ശമല്ല, കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി എന്ന പരാമര്‍ശമാണ് മാനഹാനിയുണ്ടാക്കിയതെങ്കില്‍ ആ പരാമര്‍ശം ഗൗരവമുള്ളതുതന്നെയാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. എന്നാല്‍, ഒരു വ്യക്തിയെ കാണാന്‍ ഒരു സ്ത്രീ പോയി എന്ന പരാമര്‍ശം ആ സ്ത്രീക്ക് മാനഹാനിയുണ്ടാക്കുമെന്ന് യു.ഡി.എഫുകാര്‍തന്നെ പറയുമ്പോള്‍ വാസ്തവത്തില്‍ ആ വ്യക്തിക്കല്ലേ മാനഹാനിയുണ്ടാവേണ്ടത്?’- വി എസ് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പഴയ ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഏത് രീതിയില്‍ അട്ടിമറിച്ചു എന്നതിന്റെ നാള്‍വഴികള്‍ വെളിപ്പെടുത്തലുകളായും, മൊഴികളായും കുറ്റസമ്മതമായും നമ്മള്‍ അറിഞ്ഞതാണ്. ആ അട്ടിമറിയെക്കുറിച്ചുള്ള അന്വേഷണവും വഴിമുട്ടിയപ്പോഴാണ് ഞാന്‍ കോടതിയെ സമീപിച്ചത്.

ആ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. കോഴിക്കോട് കോടതി മുതല്‍ സുപ്രീംകോടതി വരെ പോയി, അവസാനം ഇപ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനയിലാണ് ആ കേസ്. അതിനാല്‍ കേസിന്റെ വിശദാംശങ്ങള്‍ പറയുന്നില്ല. അടുത്ത ദിവസം കേസ് ഹൈക്കോടതി പരിഗണനയ്ക്ക് വെച്ചിരിക്കുകയാണ്. ഈ കേസ് അട്ടിമറിക്കാനും അന്വേഷണം വഴിമുട്ടിക്കാനുമാണ് യു.ഡി.എഫ് ഇന്നോളവും ശ്രമിച്ചിട്ടുള്ളത്. ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ് യു.ഡി.എഫ് അതിവേഗം ബഹുദൂരം സഞ്ചരിച്ചത്. കുറ്റസമ്മതം നടത്തിയ ആളും, അതിലൂടെ വെളിപ്പെടുത്തപ്പെട്ട പ്രതിയും നിരപരാധികളാണ് എന്നാണല്ലോ, അവരുടെ വാദം,

ഇതിപ്പോള്‍ പറയാന്‍ കാരണമുണ്ട്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മാനഹാനിയുണ്ടാക്കുംവിധം എല്‍.ഡി.എഫ് കണ്‍വീനറുടെ ഭാഗത്തുനിന്ന് പ്രസംഗ പരാമര്‍ശമുണ്ടായി എന്ന വിവാദം നടക്കുകയാണ്. പ്രസംഗമദ്ധ്യേ ആണെങ്കില്‍പ്പോലും, അദ്ദേഹത്തിന്റെ പരാമര്‍ശം അനുചിതമായി എന്ന അഭിപ്രായംതന്നെയാണുള്ളത്, എന്നാല്‍, യു.ഡി.എഫുകാര്‍ ഇതൊരു തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള പുറപ്പാടിലാണ്.

പാണക്കാട് തങ്ങളെ കാണാന്‍ പോയി എന്ന പരാമര്‍ശമല്ല, കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി എന്ന പരാമര്‍ശമാണ് മാനഹാനിയുണ്ടാക്കിയതെങ്കില്‍ ആ പരാമര്‍ശം ഗൗരവമുള്ളതുതന്നെയാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. എന്നാല്‍, ഒരു വ്യക്തിയെ കാണാന്‍ ഒരു സ്ത്രീ പോയി എന്ന പരാമര്‍ശം ആ സ്ത്രീക്ക് മാനഹാനിയുണ്ടാക്കുമെന്ന് യു.ഡി.എഫുകാര്‍തന്നെ പറയുമ്പോള്‍ വാസ്തവത്തില്‍ ആ വ്യക്തിക്കല്ലേ മാനഹാനിയുണ്ടാവേണ്ടത്?

മറ്റുള്ളവരുടെ പ്രസംഗവാക്യങ്ങള്‍ ഇങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കുമ്പോള്‍ ഇത്തരം ആശയക്കുഴപ്പമുണ്ടാവാതെ നോക്കാന്‍ യു.ഡി.എഫ് നേതാക്കളും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം, മലര്‍ന്നുകിടന്ന് തുപ്പുന്നതുപോലെയായിത്തീരും. തെരഞ്ഞെടുപ്പ് രംഗത്ത് നടക്കേണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ വഴിമാറിപ്പോവുകയും ചെയ്യും.

Continue Reading

Column

സ്വന്തം എംപി കുഞ്ഞാലികുട്ടി ആണെന്ന് അപമാനത്തോടെ പറയേണ്ട ഗതികേട് മലപ്പുറത്തെ സ്ത്രീകൾക്ക് ഉണ്ടാവാതിരിക്കാൻ സാനു ജയിക്കണം-രശ്മി നായര്‍

Published

on

തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി,എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആക്ടിവിസ്റ്റ് രശ്മി ആര്‍ നായര്‍ രംഗത്ത്. ആലത്തൂരില്‍ പി കെ ബിജു വിജയിക്കും എന്നതില്‍ തനിക്ക് തെല്ലും സംശയം ഇല്ല, എന്നാല്‍ വിജയരാഘവന്റെ ഒക്കെ വായില്‍ ഫെവിക്വിക്ക് ആണോ സൂപ്പര്‍ ഗ്ലൂ ആണോ ഒഴിച്ചു വിടേണ്ടത് എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് രശ്മി ഫേസ്ബുക്കില്‍ കുറിച്ചു.

മറ്റൊരു കമന്റിൽ രസ്മി പറയുന്നത് ‘കുഞ്ഞാലിക്കുട്ടി’ എന്ന മുട്ടൻ തെറിക്കൊപ്പം സ്വന്തം പേര് ചേർത്തു പറഞ്ഞാൽ ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയ്ക്കും അപമാനമാണ് വിജയരാഘവൻ ആ പരാമർശം തിരുത്തണം അതുപോലെ തന്നെ സ്വന്തം എംപി കുഞ്ഞാലികുട്ടി ആണെന്ന് അപമാനത്തോടെ പറയേണ്ട ഗതികേട് മലപ്പുറത്തെ സ്ത്രീകൾക്ക് ഉണ്ടാവാതിരിക്കാൻ സാനു വൻ ഭൂരിപക്ഷത്തിൽ ജയിക്കേണ്ടത് കൂടിയുണ്ട്.

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്നത്.

അതിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നല്‍കി. ആലത്തൂര്‍ ഡി.വൈ.എസ്.പിക്കാണ് രമ്യ പരാതി നല്‍കിയത്. ആസൂത്രിതമായ നീക്കങ്ങളാണ് തനിക്കെതിരെയുള്ള പരമാര്‍ശങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. കഴിഞ്ഞദിവസം പൊന്നാനി എല്‍.ഡി.എഫ് പൊതുയോഗത്തിലാണ് എ. വിജയരാഘവന്‍ രമ്യക്കെതിരെ അധിക്ഷേപകരമായ പരമാര്‍ശം നടത്തിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

“ആശയപരമായ പോരാട്ടമാണ് വേണ്ടത്. വ്യക്തിഹത്യ പാടില്ല. ആലത്തൂരിലെ ജനങ്ങള്‍‌ക്ക് എന്നെ നന്നായറിയാം. പ്രതിസന്ധിയില്‍ തളരുന്ന ആളല്ല ഞാന്‍. ഏപ്രില്‍ 23ന് ജനം ഇതിനെല്ലാം മറുപടി നല്‍കും.” – രമ്യ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ താന്‍ ആലത്തൂരില്‍ മികച്ച വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

Continue Reading
Entertainment1 hour ago

ശരീരഭാഗം ഓപ്പറേഷൻ നടത്തി സൗന്ദര്യമുള്ളതാക്കാൻ നിർദ്ദേശം: അവഗണിച്ച നടിക്ക് ചാൻസ് നഷ്ടപ്പെട്ടു

Kerala2 hours ago

വീഴാൻ പോകുന്നതായി അഭിനയിച്ച് നെഞ്ചത്ത് കൈവച്ചു..!! കല്ലട ബസിലെ ദുരനുഭവം വിവരിച്ച് യുവതി

Kerala3 hours ago

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..!! സംസ്ഥാനത്തെ വലയ്ക്കാന്‍ ചുഴലിക്കാറ്റ്

Crime4 hours ago

കോടതി മുറിക്കുള്ളില്‍ വധഭീഷണി…!! കെവിന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി

Kerala7 hours ago

കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും;ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി

International11 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

Kerala11 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Kerala11 hours ago

കെവിന്‍ വധക്കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസം; സാക്ഷി പറയാന്‍ നീനു കോടതിയില്‍

International12 hours ago

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ക്ക് ഇന്ത്യയിലും അനുയായികള്‍..? സൂത്രധാരന്റെ അച്ഛനും പിടിയില്‍

Entertainment12 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

National4 weeks ago

നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം

National2 days ago

ചാവേറുകള്‍ കോടീശ്വരന്മാര്‍..!! പോലീസെത്തിയപ്പോൾ ഭാര്യയും പൊട്ടിത്തെറിച്ചു; ശ്രീലങ്കന്‍ ആക്രമണത്തിന്റെ ചുരുളഴിയുന്നു

International11 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

International2 days ago

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

Kerala1 day ago

തരൂരിന് അരലക്ഷം ഭൂരിപക്ഷമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്…!! വടകരയിലെ സ്ഥിതി ഇരുമുന്നണികള്‍ക്കും ആശങ്കയുണര്‍ത്തുന്നത്

Kerala1 day ago

കെ സുരേന്ദ്രന് 27,000 വോട്ടിന്റെ ഭൂരിപക്ഷം..!! ഉയര്‍ന്ന വോട്ടിംഗ് ശതമാനത്തില്‍ മുന്നണികള്‍ കണക്കെടുക്കുമ്പോള്‍

Kerala11 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Kerala2 days ago

കുമ്മനം രാജശേഖരനെതിരെ പിന്നാക്ക ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചെന്ന് നിരീക്ഷകര്‍..!! പത്തനംതിട്ടയിലും പ്രവചനാതീതം

Entertainment12 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

Kerala1 day ago

നികുതിയായി നല്‍കാനുള്ളത് 15 കോടി…!! ബസുകളില്‍ നിരവധി ക്രമക്കേടുകള്‍; അനധികൃത കടത്തും പിടിച്ചു

Trending

Copyright © 2019 Dailyindianherald