കല്ല്യാണ ആഘോഷങ്ങള്‍ മാറ്റിവച്ച് ലക്ഷങ്ങള്‍ ധീര ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കി

കല്ല്യാണ ആഘോഷങ്ങള്‍ മാറ്റിവച്ച് ചിലവ് വരുന്ന ലക്ഷങ്ങള്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് നല്‍കി മാതൃകയാവുകകയാണ് സൂറത്തിലെ ഈ കുടുംബം.. സര്‍ക്കാരിനൊപ്പം തങ്ങളാല്‍ കഴിയുന്ന സഹായം ഈ സേത്ത് കുടുംബം നല്‍കിയിരിക്കുന്നു. നിരവധി ജവാന്മാരെ രാജ്യത്തിന് നല്‍കിയ സേത്ത് കുടുംബത്തിലെ ഇളംതലമുറയിലുള്ള അമിയുടെയും സാങ്വി കുടുംബത്തിലെ മീട്ടിന്റെയും വിവാഹമായിരുന്നു ഇന്നലെ.

ഫെബ്രുവരി 14 നാണ് ഭീകരാക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് വിവാഹാഘോഷങ്ങളെല്ലാം കുടുംബം നിര്‍ത്തി വെച്ചു. ചടങ്ങുകള്‍ വളരെ ലളിതമായി നടത്തുകയും വിവാഹസല്‍ക്കാരത്തിന് നീക്കിവെച്ചിരുന്ന തുക സൈനികരുടെ കുടുംബത്തിന് നല്‍കുകയും ചെയ്തു. 11 ലക്ഷം രൂപയാണ് വീരമൃത്യു വരിച്ചവരുടെ കുടുംബത്തിനായി നല്‍കിയത്. ഇതോടൊപ്പം ജവാന്മാരുടെ കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടയ്ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വജ്രവ്യാപാരികളാണ് സേത്ത് സാങ്വി കുടുംബം. ആഡംബരപൂര്‍വ്വം നടത്താനിരുന്ന വിവാഹാഘോഷങ്ങളാണ് ഇരുവരും വേണ്ടെന്ന് വെച്ചത്.നേരത്തെ ഭക്ഷണത്തിനും വിരുന്നിനുമുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. കാറ്ററിങ്ങ് സര്‍വീസ് ഏറ്റെടുത്തവരും കുടുംബത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുകയും തങ്ങളുടെ നഷ്ടം കണക്കാക്കുന്നില്ലെന്ന് അറിയിക്കുകയുമായിരുന്നു.

Top