സംഘര്‍ഷങ്ങള്‍ക്കിടയിലും പത്ത് മാസം പ്രായമായ കുഞ്ഞിനടക്കം അഞ്ച് പാക്കിസ്ഥാനി കുരുന്നുകള്‍ക്ക് ചികിത്സ വിസ നല്‍കി സുഷമ സ്വരാജ്

ഡല്‍ഹി :പാക്കിസ്ഥാനില്‍ നിന്നുള്ള അഞ്ച് കുട്ടികള്‍ക്ക് കൂടി ഇന്ത്യയില്‍ ചികിത്സ സാഹചര്യം ഒരുക്കുന്നതിനായി മെഡിക്കല്‍ വിസ അനുവദിച്ച് നല്‍കിയതായി വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. ഇതില്‍ 10 മാസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞും ഉള്‍പ്പെടുന്നതായി മന്ത്രി അറിയിച്ചു. വ്യാഴാഴ്ചയാണ് ഇവരുടെ വിസ അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് വിദേശ കാര്യ മന്ത്രി പുറപ്പെടുവിച്ചത്. ശേഷം ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ കൂടി ലോകത്തെ അറിയിക്കാനും സുഷമ സ്വരാജ് മറന്നില്ല. അതിര്‍ത്തിയില്‍ രൂക്ഷമായ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കെയാണ് പാകിസ്ഥാനിലെ കുരുന്നുകള്‍ക്ക് ചികിത്സ വിസ നല്‍കി ഇന്ത്യ വീണ്ടും സാഹോദര്യത്തിന്റെ ഉദാത്തമായ മാതൃക ലോകത്തിന് മുന്നില്‍ കാട്ടി കൊടുത്തത്. 10 മാസം പ്രായമുള്ള മുഹമ്മദ് അഹമ്മദ്, ഏഴു വയസ്സുകാരന്‍ അബുസര്‍, ഏഴു വയസ്സുകാരന്‍ മോഹിത്, 8 വയസ്സുകാരി സൈനാബ് ഷെഹ്‌സാദി, 9 വയസ്സുകാരന്‍ മുഹമ്മദ് അസ്‌ലാം എന്നിവര്‍ക്കാണ് ഇന്ത്യ ചികിത്സയ്ക്കായി വിസ അനുവദിച്ച് നല്‍കിയത്. ഇവരെ കൂടാതെ രണ്ട് പാകിസ്ഥാനി പൗരന്‍മാരുടെ ചികിത്സ വിസ അനുവദിച്ച കാര്യവും സുഷമ സ്വരാജ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

 

 

പീഡനങ്ങൾക്കു കാരണം വസ്ത്ര ധാരണമെന്ന നിരീക്ഷണം അസംബന്ധമെന്ന് നിർമല സീതാരാമൻ എട്ടുവയസുകാരിയുടെ കൊലപാതകത്തില്‍ ആരെയും അറസ്റ്റ് ചെയ്യരുതെന്ന് ബിജെപി മന്ത്രിമാര്‍; നിസ്സാര സംഭവമെന്ന് വ്യഖ്യാനം എവിടെ ധര്‍മ്മം എവിടെ നീതി?: ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് കെ.കെ. ശൈലജക്കെതിരെ വിജിലന്‍സ് അന്വേഷണം; ചികിത്സാ ചെലവിന്റെ പേരിലെ തട്ടിപ്പില്‍ കുരുക്ക് വീഴുന്നു എന്‍സിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് മൂന്ന് എം.എല്‍.എ.മാര്‍; കേരളാ കോണ്‍ഗ്രസ് ബി പിളര്‍ത്തി മന്ത്രിയാകാൻ ഗണേഷ് കുമാറും
Latest
Widgets Magazine