യതീഷ് ചന്ദ്ര…ആണ്‍കുട്ടിക്ക് ചേര്‍ന്ന ഒരേയൊരു പേര് ..വൈറലായി സ്വാമി സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ്

കൊച്ചി:യതീഷ് ചന്ദ്ര…ആണ്‍കുട്ടിക്ക് ചേര്‍ന്ന ഒരേയൊരു പേര്. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയുമായി വാക്കുതര്‍ക്കമുണ്ടാകുകയും, ഉത്തരം മുട്ടിക്കുകയും ശശികലയെ വിരട്ടുകയും ചെയ്ത യതീഷ് ചന്ദ്ര യെ പരോക്ഷമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി.ഇന്നലെ ജനിച്ച ഒരു ആണ്‍കുഞ്ഞിന് പേരു നിറദേശിക്കാമോയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ താന്‍ നിര്‍ദേശിച്ച പേര് യതീഷ് ചന്ദ്രയെന്നാണ്. ഇപ്പോള്‍ ആണ്‍കുട്ടിക്ക് ചേര്‍ന്ന ഒരേയൊരു പേരെ മനസിലുള്ളു… എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സ്വാമി കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി ഒരാൺ കുഞ്ഞ് പിറന്നതിന്റെ സന്തോഷം കുട്ടിയുടെ അച്ചനും അച്ചമ്മയും അറിയിക്കുകയും ഒപ്പം ഒരഭ്യർത്ഥനയും സ്വാമിജി ഒരു പേര് നിർദേശിക്കണമെന്നും ഇപ്പോൾ തന്നെ ഹോസ്പിറ്റൽ രജിസ്റ്ററിൽ പേര് കൊടുക്കണമെന്നും.ചുരുക്കി പറഞ്ഞാൽ സ്വാമിയുടെ മനസ്സിൽ നിന്ന് ആൺ കുട്ടിക്ക് ചേർന്ന നല്ലൊരു പേര് ഉടനെ പറയാൻ പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല;
അവരോട് ഇങ്ങനെ മറുപടി പറഞ്ഞു;
#ആൺ കുട്ടിക്ക് ചേർന്ന ഒരുപേരേ ഇപ്പോൾ മനസ്സിലുള്ളൂ അത് “യതീഷ് ചന്ദ്ര “എന്നറിയിച്ചു.
യതീന്ദ്രനും ചന്ദ്രപ്രഭയുമുള്ള കുടുംബത്തിന് പേര് ശ്ശി ബോധിച്ചു

Top