Connect with us

Investigation

ഭൂമി ഇടപാട് രൂക്ഷം; സിനഡിന്റെ 26 കോടി രൂപ തങ്ങള്‍ക്ക് വേണ്ടെന്ന് വൈദിക സമിതി;സഭയെ രക്ഷിക്കാൻ ഫാരീസ് അബൂബക്കറും അറയ്ക്കൽ മെത്രാനും രംഗത്ത് ?ആലഞ്ചേരി ഉടൻ രാജിവെക്കും !

Published

on

കൊച്ചി:സിറോ മലബാര്‍ സഭയുടെ എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് പ്രശ്‌നം രൂക്ഷമാക്കുന്നതായി റിപ്പോര്‍ട്ട്. വിവാദ ഭൂമിയിടപാടിനെ തുടര്‍ന്ന് അതിരൂപതയ്ക്കുണ്ടായ നഷ്ടം നികത്താന്‍ സിനഡ് വാഗ്ദാനം ചെയ്ത 26 കോടി രൂപ വൈദിക സമിതി നിഷേധിച്ചു. ഇതിനു പുറമെ അതിരൂപതയുടെ അനുദിന ചെലവിനു വേണ്ടി ഒരു രൂപത നല്‍കിയ അഞ്ചു കോടി രൂപയുടെ ചെക്കും വൈദിക സമിതി വേണ്ടെന്ന് വച്ചു. തങ്ങള്‍ക്ക് ആത്മാഭിമാനമാണ് വലുത്. സമ്പന്നമായ രൂപതയായിരുന്ന തങ്ങളെ കടത്തിലേക്ക് തള്ളിയിട്ട ശേഷം നഷ്ടം പരിഹരിക്കാമെന്ന നിലപാട് തങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണെന്ന് വൈദിക സമിതി പറയുന്നു.ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.അതിനിടെ ഭൂമി കേസ് ഒത്തു തീർക്കാൻ പണം വരുന്ന വഴികൾ നിഗൂഢമെന്നും ഇടപാടിൽ ലാഭം നേടിയ ഫാരീസ് രക്ഷകനൽകുന്നതായും ഇടനിലക്കാരനായി അറയ്ക്കൽ മെത്രാൻ രംഗത്ത് എന്നും റിപ്പോർട്ട് .

എറണാകുളം- അങ്കമാലി അതിരൂപതയും വൈദികരെയും വിലയ്ക്കെടുക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിനു വേണ്ടി സിനഡും കോട്ടയം ജില്ലയിലെ ഒരു രൂപതയും പ്രവര്‍ത്തിക്കുന്നുണ്ട്. അതു മനസിലാക്കിയതു കൊണ്ടാണ് ഓഫര്‍ നിരസിച്ചതെന്ന് അതിരൂപതയിലെ ഒരു മുതിര്‍ന്ന വൈദികന്‍ പറഞ്ഞു.

മെഡിക്കല്‍ കോളജിനു വേണ്ടി നടത്തിയ ഭൂമിയിടപാട് കാരണം അതിരൂപതയ്ക്ക് ഇപ്പോള്‍ 86 കോടി രൂപയുടെ കടബാധ്യതയുണ്ട്. ഇതു കാരണം മാസംതോറും പലിശയിനത്തില്‍ 70 ലക്ഷം രൂപയാണ് അടയ്ക്കുന്നത്. ഈ നഷ്ടം പരിഹരിക്കുന്നതിനാണ് 26 കോടി രൂപ സിനഡ് ഓഫര്‍ ചെയ്തത്. അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന്റെ കൈവശം ഒരു രൂപത അഞ്ചു കോടി രൂപയും നല്‍കിയിരുന്നു. ചെക്ക് തിരിച്ച് നല്‍കുകയും സിനഡിന്റെ ഓഫര്‍ തങ്ങള്‍ നിരസിക്കുകയും ചെയ്തതായി മുതിര്‍ന്ന വൈദികന്‍ വ്യക്തമാക്കി.church syro

നിലവിലുള്ള കീഴ്വഴക്കമനുസരിച്ച് അതിരൂപതയില്‍ ഏതെങ്കിലും വൈദികന്റെയോ ബിഷപ്പിന്റെയോ വീഴ്ച കൊണ്ട് സഭയ്ക്ക് വരുന്ന നഷ്ടം അദ്ദേഹം തന്നെ പരിഹരിക്കണമെന്നും മുതിര്‍ന്ന വൈദികന്‍ കൂട്ടിച്ചേര്‍ത്തു.

സീറോ മലബാർ സഭയെ പിടിച്ചുലച്ച ഭൂമി വിവാദത്തിൽ കർദിനാളിന്‍റെ രക്ഷകനായത് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പെന്ന് റിപോർട്ട് ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് .സഭയിൽ എന്നും വിവാദത്തിൽ നിൽക്കുന്ന ബിഷപ്പ് ആണ് കാഞ്ഞിരപ്പള്ളി പിതാവ് മാത്യു അറക്കൽ . കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഉയർന്ന ഭൂമി വിവാദത്തിന്‍റെ ആരംഭം മുതൽ സംഭവത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാത്യു അറയ്ക്കലിന്‍റെ സാനിധ്യം പരക്കെ സംസാര വിഷയമായിരുന്നു. വിവാദ വ്യവസായി ഫാരീസ് അബൂബക്കറിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ മാത്യു അറയ്ക്കലുമായി ആലഞ്ചേരി പിതാവിനുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ സഭയ്ക്കുള്ളിലും പുറത്തും പരസ്യമായ രഹസ്യമാണ്. ഇതാണ് ഒടുക്കം ഭൂമി വിവാദത്തിലെത്തിച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. അതേസമയം വിവാദം തണുപ്പിക്കാൻ ഇപ്പോൾ മുന്നിട്ടിറങ്ങുന്നതും മാത്യു അറയ്ക്കലാണത്രേ.

ഇപ്പോൾ അതിരൂപതയും കർദിനാളുമായുള്ള ചർച്ചകൾ നടന്നുവരികയാണ്‌. തുകയുടെ കാര്യത്തിൽ മാത്രമേ തർക്കങ്ങൾ ഉള്ളു. 19 കോടി രൂപയാണ്‌ രേഖകളിൽ സഭക്ക് കിട്ടാൻ ഉള്ളത് എങ്കിലും ഇതിന്റെ 4ഇരട്ടി തുകയാണ്‌ അതിരൂപത കർദിനാളിൽ നിന്നും ആവശ്യപ്പെടുന്നത്. 100 കോടിയിലധികം വിപണി മൂല്യം ഉള്ള ഭൂമിയാണ്‌ വിറ്റ് തുലച്ചത് എന്നാണ്‌ വൈദീക സമിതിയുടെ കണ്ടെത്തലും. ഈ പണം കർദിനാളും അദ്ദേഹത്തേ അനുകൂലിക്കുന്നവരും, ബാക്കി തുക ഫാരീസ് അബൂബക്കറിന്റെ കൈകളിൽ കച്ചവടത്തിന്റെ ലാഭമായും കമ്മീഷനായും എത്തിയത്രേ. ഭൂമിയുടെ യഥാർഥ വിപണി മൂല്യം വേണം എന്നാണ്‌ കർദിനാളിനോട് അതിരൂപത ആവശ്യപ്പെടുന്നത്. ഇങ്ങിനെ വന്നാൽ 75 കോടി രൂപയായിരിക്കും കർദിനാൾ- ബിഷപ്പ് മാത്യ ആറയ്ക്കൽ- ഫാരീസ് കൂട്ട് കെട്ട് എറണാകുളം അതിരൂപ്തയിലേക്ക് കൊടുക്കേണ്ടിവരിക.fr-robin-vadakkumchery

ആലഞ്ചേരിക്കെതിരെയുള്ള അന്വേഷണങ്ങൾ ചെന്നെത്തുന്നത് ഫാരീസ് അബൂബക്കറും മാത്യു അറക്കലും തമ്മിലുള്ള ഭൂമി, ബിനാമി ഇടപാടുകളിലേക്കാണെന്നതാണ് പെട്ടെന്നുള്ള ഈ അനുരഞ്ജന നീക്കത്തിനു പിന്നിൽ. അതേസമയം ഭൂമി ഇടപാടിൽ സഭയ്ക്ക് നഷ്ടമായ 19 കോടി രൂപ കൊടുത്തു തീർക്കുന്നത് ആലഞ്ചേരിക്ക് വേണ്ടി ഫാരീസ് അബൂബക്കറായിക്കുമെന്നതും സഭയ്ക്കുള്ളിലെ രഹസ്യമായി അവശേഷിക്കുന്നു.

വർഷങ്ങൾ മുൻപ് ദീപിക പത്രം വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് കോടികളുടെ പണമിടപാടുകൾ ആലഞ്ചേരിയും മാത്യു അറയ്ക്കലും ഫാരീസ് അബൂബക്കറുമായി നടത്തിയിരുന്നു. സഭയും ഫാരീസും ചേർന്ന് നടത്തിക്കൊണ്ടിരുന്ന ദീപിക പത്രം പിന്നീട് ദിപികയുടെ മാത്രം അവകാശത്തിലേക്ക് വാങ്ങുകയായിരുന്നു. ഈ കച്ചവടത്തിൽ ഫാരീസ് അബൂബക്കറിന്‌ കൊടുക്കാമെന്ന് പറഞ്ഞ പണം ഇനിയും കൊടുത്തു തീർത്തിട്ടില്ല. എത്ര കോടി രൂപയാണിത് എന്നും രഹസ്യമാണ്‌.

പറഞ്ഞ പണം ഫാരീസിനു കൊടുക്കേണ്ടത് മാത്യു അറയ്ക്കലിന്‍റെയും ആലഞ്ചേരിയുടെയും ചുമതലയായി. എന്നാൽ കർദിനാൾ പദവിയിൽ എത്തിയിട്ടും ആലഞ്ചേരി ഫാരീസിന്‍റെ കടം തീർക്കാൻ കൂട്ടാക്കിയില്ല. ഇതെ ചൊല്ലി മാത്യു അറയ്ക്കലും ആലഞ്ചേരിയും തമ്മിൽ തർക്കം നിലനിൽക്കുന്നുമുണ്ട്.ഫാരീസിന്‍റെ പണം കൊടുത്ത് ഒഴിവാക്കാൻ മാത്യു അറയ്ക്കൽ പലതവണ ആവശ്യപ്പെട്ടിട്ടും ആലഞ്ചേരി ഇതിനു കൂട്ടാക്കിയതുമില്ല. ഇതിനിടെയാണ് സഭയ്ക്ക് വേണ്ടി ഭൂമി വിൽപന നടത്താൻ ആലോചന നടന്നത്. ഭൂമി വിൽപ്പനയ്ക്കിടെ ഫാരീസിന്‍റെ കടം കൊടുത്തു തീർക്കാനുള്ള പണം വകമാറ്റാമെന്ന ബുദ്ധി ഉപദേശിച്ചതും മാത്യു അറയ്ക്കലാണത്രേ. ഫാരീസുമായുള്ള സാമ്പത്തിക വിഷയം സഭ അറിയാതിരിക്കാൻ ആലഞ്ചേരിയും ഒടുവിൽ തട്ടിപ്പിനു കൂട്ടു നിന്നു. എന്നാൽ സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് വിഷയം വിവാദമാക്കിയതോടെ കള്ളക്കളികൾ പുറത്തു വരികയായിരുന്നു.

വിവാദം പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും എത്തിയതോടെയാണ് പണം നൽകി കേസ് ഒതുക്കാൻ ഫാരീസ് നിർദേശിച്ചത്. വൈദിക വൃത്തി നടത്തുന്ന മാത്യു അറയ്ക്കലിനും ആലഞ്ചേരിക്കും കോടികൾ സൂക്ഷിക്കാൻ കഴിയില്ല. ഇവരുടെ കോടികൾ സൂക്ഷിക്കുന്നതും ഈ പണം ചിലവഴിക്കുന്നതും ഫാരീസ് അബൂബക്കറിന്‍റെ കമ്പനികളാണ്.ഈ വഴിക്കാണ് ഇപ്പോൾ സഭയ്ക്ക് നഷ്ടമായ കോടികൾ തിരിച്ചു കിട്ടാൻ പോകുന്നത്

Investigation

ഇടതുപക്ഷ സ്ഥാനാർത്ഥി ആരിഫും രാജ്യാന്തര ഹവാലാ ഇടപാടുകാരും തമ്മിലെന്ത് ?!ആരിഫിന്റെ പ്രചാരണത്തിനെതിരെ കോൺഗ്രസ്

Published

on

ആലപ്പുഴ:കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ “നന്മ മരങ്ങളിൽ” ഒന്നാണ് ആലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാർഥി എ.എം ആരിഫ്. അതുകൊണ്ടാണ് അരൂരിൽ എം.എൽഎ കൂടി ആയ ആരിഫിനെ ഇക്കുറി ഇടതുപക്ഷം രംഗത്തിറക്കിയത്. എന്നാൽ അധികമൊന്നും വിവാദത്തിൽ പെടാത്ത ആരിഫിന് കിട്ടിയ അവാർഡിനെക്കുറിച്ചാണ് ചൂട് പിടിച്ചുള്ള ചർച്ചകൾ ഇപ്പോൾ ആലപ്പുഴയിൽ നടക്കുന്നത്.2015 ൽ ആരിഫിന് രാജ്യത്തെ മികച്ച എം.എൽ.എ ക്കുള്ള അവാർഡ് പ്രഖ്യാപിച്ച “കാശ്മീർ റ്റു കേരളം സോർഷ്യൽ ഫൗൺഡേഷൻ” എന്ന കടലാസ് സംഘടനയുടെ പേരിലാണ് വിവാദം കൊഴുക്കുന്നത്.

ടൈoസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം സംഘടനയുടെ പ്രസിഡന്റ്, അലക്‌സാണ്ടർ കോശി പ്രിൻസ് വൈദ്യർ അബുദാബിയിൽ നടന്ന നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലും 200 കോടിയുടെ ഹവാലാ ഇടപാടിലും പോലീസ് തിരയുന്ന പ്രതിയാണ്. ഇയാളുടെ കൂടുതൽ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.ഈ സംഘടനയുടെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് അപ്രത്യക്ഷം ആയ സ്ഥിതിയിലാണ്. ഇതോടുകൂടി  പ്രചാരണത്തിൽ ഉടനീളം ആരിഫ് ഉപയോഗിച്ചിരുന്ന ഈ സംഘടനയുടെ അവാർഡ് ദാന ചിത്രങ്ങളും അണികൾ തിരക്കിട്ട നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.

രാജ്യത്തെ ഏറ്റവും മികച്ച എം എൽ എ എന്ന പേരിൽ അവാർഡ് വാങ്ങി എന്ന പോസ്റ്ററുകളും ബാനറുകളും ആലപ്പുഴ മണ്ഡലത്തിൽ മുഴുവൻ പ്രചരിപ്പിക്കുന്നതിനെതിരെ എതിർ സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ പരാതിയുമായി രംഗത്തുണ്ട് .ഷാനിമോൾ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിക്കും നൽകിയിട്ടുണ്ട് .കോഴിക്കോട് ഒളിക്യാമറയിൽ കുടുങ്ങിയ കോൺഗ്രസ് സ്ഥാനാർഥി എം.കെ രാഘവനെതിരെ അഴിമതിയുടെ ആരോപണം ഇടതുപക്ഷം സജീവമാക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ആരിഫ് വിഷയം സജീവമായി ഉയർത്താൻ സാധ്യതുണ്ട്.കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Continue Reading

Investigation

5 കോടി കോഴ വാങ്ങാന്‍ ശ്രമം: എംകെ രാഘവന്‍ ഒളിക്യാമറയില്‍ കുടുങ്ങി..!! തെരഞ്ഞെടുപ്പിന് ചെലവ് 20 കോടിയെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Published

on

തിരുവനന്തപുരം: കോഴിക്കോട് സിറ്റിംഗ് എംപിയും നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവന്‍ കോഴ വിവാദത്തില്‍. ഒരു സ്വകാര്യ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് എംകെ രാഘവന്‍ കുടുങ്ങിയത്. സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനായി പണം ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ചാനല് പുറത്ത് വിട്ടത്.

കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ദല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം പണമായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്. തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കാനുള്ള വന്‍ ചെലവുകള്‍ ഉണ്ടെന്നും രാഘവന്‍ പറയുന്നു.

ടി.വി9ന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍മാരുടെ സംഘമായ ഉമേഷ് പാട്ടീല്‍, കുല്‍ദീപ് ശുക്ല, രാം കുമാര്‍, അഭിഷേക് കുമാര്‍, ബ്രിജേഷ് തിവാരി എന്നിവര്‍ കണ്‍സള്‍ട്ടെന്‍സി കമ്പനി ഉടമകളായാണ് എം.കെ രാഘവനെ സമീപിച്ചത്.


മാര്‍ച്ച് പത്തിനാണ് സംഘം എം.പിയെ സമീപിച്ചിരിക്കുന്നത്. സിങ്കപ്പൂരിലുള്ള ഒരു കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ 15 ഏക്കര്‍ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടാണ് സംഘം എം.പിയെ സമീപിച്ചത്. കമ്മീഷന്‍ ആയി 5 കോടി രൂപ തെരഞ്ഞെടുപ്പു ഫണ്ടിലേയ്ക്ക് നല്‍കാമെന്നും സംഘം പറയുന്നു.

‘ഞങ്ങള്‍ ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയാണ്. ഞങ്ങള്‍ക്ക് ഒരുപാട് ഇടപടുകാരുണ്ട്. അതില്‍ സിങ്കപ്പൂരുള്ള ഒരു ഇടപാടുകാരന് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ താല്‍പ്പര്യമുണ്ട്. നിങ്ങള്‍ പ്രാദേശികമായി അറിയുന്ന ആളല്ലേ. നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. 10 മുതല്‍ 15 ഏക്കര്‍ വരെയാണ് ആവശ്യം. അതുകൊണ്ടാണ് നിങ്ങളെ സമീപിച്ചതെന്ന്’ റിപ്പോട്ടര്‍മാരില്‍ ഒരാള്‍ രാഘവനോട് പറയുന്നുണ്ട്.

തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും ഈ പണം തെരഞ്ഞെടുപ്പിന് ഹോഡിങ്ങ്സ്, ഫ്ളക്സ് തുടങ്ങിയവയുടെ പ്രിന്റിങ്ങിന് ഉപയോഗിച്ചതെന്നും എം.പി പറയുന്നുണ്ട്. ഇതില്‍ രണ്ടു കോടി രൂപ കോണ്‍ഗ്രസ്സ് നേതൃത്വം പണമായി എത്തിച്ചു തന്നു എന്നും ബാക്കി താന്‍ സം ഘടിപ്പിച്ചു എന്നും രാഘവന്‍ പറയുന്നുണ്ട്.

കാറ് പോലുള്ള മറ്റെന്തെങ്കിലും വേണോ എന്ന് റിപ്പോട്ടര്‍മാര്‍ ചോദിക്കുമ്പോള്‍, വേണ്ട, ഈ പണം ഓരോ സ്ഥലത്തും തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കാനാണെന്നും രാഘവന്‍ സൂചിപ്പിക്കുന്നു. എത്ര ആളുകള്‍ റാലിയില്‍ ഉണ്ടാകുമെന്ന് റിപ്പോട്ടര്‍മാര്‍ ചോദിക്കുമ്പോള്‍ അത് സ്ഥലങ്ങള്‍ക്ക് അനുസരിച്ചിരിക്കുമെന്നും എം.കെ രാഘവന്‍ പറയുന്നുണ്ട്.

Continue Reading

Investigation

രേഷ്മയും ഷാനിലയും മല ചവിട്ടി..മാധ്യമങ്ങളും ആര്‍ത്തവ ലഹളക്കാരും കബളിപ്പിക്കപ്പെട്ടു

Published

on

തിരുവനന്തപുരം:തന്ത്രപരമായ നീക്കത്തിൽ രേഷ്മയും ഷാനിലയും മല ചവിട്ടി.അയ്യപ്പനെ കണ്ട് വണങ്ങിഇരുവരും ദര്‍ശനം നടത്തി ! പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മല കയറാതെ തിരിച്ചിറങ്ങിയ രേഷ്മ നിശാന്തും ഷാനിലയും മല ചവിട്ടിയെന്ന് വെളിപ്പെടുത്തല്‍ നടത്തിയത് പോലീസിന്റെ ആസൂത്രിതമായ നീക്കത്തിലാണ് .മാധ്യമങ്ങളും ആര്‍ത്തവ ലഹളക്കാരും കബളിപ്പിക്കപ്പെട്ടു

ആദ്യം പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങി. എന്നാല്‍ രണ്ടാമതും എത്തി. അത് പോലീസുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും ദര്‍ശനം നടത്താന്‍ എത്തുന്നു എന്ന വാര്‍ത്ത പൊലീസ് തന്നെ പുറത്തു വിട്ടു. മാധ്യമങ്ങളും ആര്‍ത്തവ ലഹളക്കാരും നിലയ്ക്കലില്‍ ഇവരെ പ്രതീക്ഷിച്ച് നില്‍ക്കവേ ഇരുവരുമായി സാദൃശ്യമുള്ള രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഇവരുടെ വേഷത്തില്‍ പൊലീസ് തിരിച്ചയച്ചു. തുടര്‍ന്നാണ് ഇരുവരും തിരിച്ചു പോയെന്ന് മാധ്യാങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമങ്ങളും ആര്‍ത്തവ ലഹളക്കാരും ഇവര്‍ക്കു പിന്നാലെ പാഞ്ഞപ്പോള്‍ യുവതികളെയും കൊണ്ട് പൊലീസ് സന്നിധാനത്തെത്തുകയായിരുന്നു. ഇരുവരും പതിനെട്ടാം പടി ചവിട്ടാതെയാണ് ദര്‍ശനം നടത്തി മടങ്ങിയത്.

സുപ്രീം കോടതി വിധി വരുന്നതിനു മുന്‍പ് തന്നെ കറുപ്പണിഞ്ഞ് മാലയിട്ട് വ്രതമനുഷ്ടിച്ച ഇരുവരെയും സന്നിധാനത്ത് എത്തിക്കണമെന്നതായിരുന്നു പൊലീസിന്റെ അജണ്ട. വിശ്വാസികളായ സ്ത്രീകളും മല ചവിട്ടിയെന്ന് കോടതിയെ അറിയിക്കാന്‍ ഇവരുടെ ശബരിമല ദര്‍ശനം കൊണ്ട് സാധിക്കുമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടി. ഇവര്‍ ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇരുവരുടെയും സമ്മതമില്ലാതെ അത് പുറത്തു വിടില്ലെന്നാണ് നിലപാട്. ഇരുവരുടെയും വീടിന് പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. ഇവര്‍ ആവശ്യപ്പെടുന്നത് വരെ സംരക്ഷണം തുടരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Continue Reading
Entertainment1 hour ago

ശരീരഭാഗം ഓപ്പറേഷൻ നടത്തി സൗന്ദര്യമുള്ളതാക്കാൻ നിർദ്ദേശം: അവഗണിച്ച നടിക്ക് ചാൻസ് നഷ്ടപ്പെട്ടു

Kerala2 hours ago

വീഴാൻ പോകുന്നതായി അഭിനയിച്ച് നെഞ്ചത്ത് കൈവച്ചു..!! കല്ലട ബസിലെ ദുരനുഭവം വിവരിച്ച് യുവതി

Kerala3 hours ago

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..!! സംസ്ഥാനത്തെ വലയ്ക്കാന്‍ ചുഴലിക്കാറ്റ്

Crime4 hours ago

കോടതി മുറിക്കുള്ളില്‍ വധഭീഷണി…!! കെവിന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി

Kerala7 hours ago

കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും;ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി

International11 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

Kerala11 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Kerala11 hours ago

കെവിന്‍ വധക്കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസം; സാക്ഷി പറയാന്‍ നീനു കോടതിയില്‍

International12 hours ago

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ക്ക് ഇന്ത്യയിലും അനുയായികള്‍..? സൂത്രധാരന്റെ അച്ഛനും പിടിയില്‍

Entertainment12 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

National4 weeks ago

നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം

National2 days ago

ചാവേറുകള്‍ കോടീശ്വരന്മാര്‍..!! പോലീസെത്തിയപ്പോൾ ഭാര്യയും പൊട്ടിത്തെറിച്ചു; ശ്രീലങ്കന്‍ ആക്രമണത്തിന്റെ ചുരുളഴിയുന്നു

International11 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

International2 days ago

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

Kerala1 day ago

തരൂരിന് അരലക്ഷം ഭൂരിപക്ഷമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്…!! വടകരയിലെ സ്ഥിതി ഇരുമുന്നണികള്‍ക്കും ആശങ്കയുണര്‍ത്തുന്നത്

Kerala1 day ago

കെ സുരേന്ദ്രന് 27,000 വോട്ടിന്റെ ഭൂരിപക്ഷം..!! ഉയര്‍ന്ന വോട്ടിംഗ് ശതമാനത്തില്‍ മുന്നണികള്‍ കണക്കെടുക്കുമ്പോള്‍

Kerala11 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Kerala2 days ago

കുമ്മനം രാജശേഖരനെതിരെ പിന്നാക്ക ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചെന്ന് നിരീക്ഷകര്‍..!! പത്തനംതിട്ടയിലും പ്രവചനാതീതം

Entertainment12 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

Kerala1 day ago

നികുതിയായി നല്‍കാനുള്ളത് 15 കോടി…!! ബസുകളില്‍ നിരവധി ക്രമക്കേടുകള്‍; അനധികൃത കടത്തും പിടിച്ചു

Trending

Copyright © 2019 Dailyindianherald