പുരുഷന്മാരുടെ കാലുകള്‍ മാത്രം കഴുകിയാല്‍ മതിയെന്ന ആലഞ്ചേരിയുടെ ഉത്തരവിനെതിരെ വൈദികര്‍.സ്ത്രീക്കും-പുരുഷനും തുല്യപ്രാധാന്യം നല്കണം

കൊച്ചി: നൂറുകോടിയുടെ ഭൂമി കുംഭകോണത്തിൽ പ്രതിരോധത്തിൽ ഈയിരിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ പുതിയ നീക്കവുമായി വൈദികർ . പെസഹ ദിനത്തില്‍ പുരുഷന്മാരുടെ കാലുകള്‍ മാത്രം കഴുകിയാല്‍ മതിയെന്ന ആലഞ്ചേരിയുടെ ഉത്തരവിനെതിരെ വൈദികര്‍ രംഗത്ത് വന്നു . കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ എറണാകുളം- അങ്കമാലി രൂപതയിലെ വൈദികരാണ് രംഗത്തെത്തിയിരിക്കുന്നത്. കര്‍ദിനാളിന്റെ ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത വൈദിക സമിതി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനാണ് നീക്കം.

സഭയില്‍ സ്ത്രീക്കും-പുരുഷനും തുല്യ പ്രാധാന്യമാണ്. കാനോനിക നിയമങ്ങളും ഇതു ഉറപ്പു നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പെസഹ ദിനത്തില്‍ പുരുഷന്മാരുടെ കാലുകള്‍ മാത്രം കഴുകിയാല്‍ മതിയെന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ 2017 ലെ ഉത്തരവ് സഭാ വിരുദ്ധമാണെന്നാണ് ഇവരുടെ വാദം. ഭൂമി വിവാദം കെട്ടടങ്ങും മുമ്പാണ് ആലഞ്ചേരിക്കെതിരെ വീണ്ടും നീക്കം നടക്കുന്നത്. സ്ത്രീകളുടെ കാല്‍ കഴുകേണ്ടന്ന കര്‍ദിനാളിന്റെ ഉത്തരവിന് സിനഡ് നല്‍കിയ പിന്തുണ ചോദ്യം ചെയ്യാനാണ് നീക്കം.

Latest
Widgets Magazine