താജ് മഹലല്ല, തേജോ മഹല്യ: അത് ശിവക്ഷേത്രമെന്ന് കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെ

ബംഗളൂരു: താജ് മഹലിനെയും ബിജെപി നേതാക്കള്‍ വിട്ട് പിടിക്കുന്നില്ല. താജ് മഹലിന്റെ യഥാര്‍ഥ പേര് തേജോ മഹല്‍ എന്നായിരുന്നു. അത് ശിവക്ഷേത്രമായിരുന്നു എന്നുമാണ് കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെ പറയുന്നത്.

‘രാജാ ജയസിംഹയുടെ പക്കലില്‍ നിന്നും താജ്മഹല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം താന്‍ വാങ്ങിയതാണെന്ന് ഷാജഹാന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. രാജാ പരമതീര്‍ത്ഥ നിര്‍മ്മിച്ച ശിവ് മന്ദിര്‍ ആയിരുന്നു അത്. അതിന്റെ പേര് തേജോ മഹല്യ എന്നായിരുന്നു. അത് പിന്നീട് താജ്മഹല്‍ എന്നാക്കുകയായിരുന്നു. താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്ലിംങ്ങളല്ല’- ഹെഗ്‌ഡെ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘നമ്മള്‍ ഉറക്കം തുടരുകയാണെങ്കില്‍ നമ്മുടെ വീടുകളെ അവര്‍ മസ്ജിദ് എന്നു വിളിക്കും. അവര്‍ നമ്മുടെ ദൈവമായ രാമനെ ജഹന്‍പാന എന്നും സിതയെ ബിബി എന്നും വിളിക്കും’- കേന്ദ്ര മന്ത്രി പറഞ്ഞു.

Top