ലോകത്തെ ഏറ്റവും നീളമുള്ള വനിത ഇവരാണ്; പ്രത്യേകതകള്‍ പ്രയോജനപ്പെടുത്തി ജീവിത വിജയം നേടിയ യുവതി

ശരീരത്തിന്റെ നീളം പലപ്പോഴും പൊതു ഇടങ്ങളില്‍ പലര്‍ക്കും അപകര്‍ഷതാ ബോധങ്ങള്‍ക്ക് ഇട വരുത്താറുണ്ട്. ചിലര്‍ക്ക് നീളം കുറഞ്ഞ് പോയതിലുള്ള വേവലാതിയാണെങ്കില്‍ മറ്റു പലര്‍ക്കും നേരെ തിരിച്ചാണ്. തന്റെ നീള കൂടുതല്‍ കൊണ്ടോ കുറവു കൊണ്ടോ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട് പോകുമോ എന്ന ചിന്തയാണ് പലരേയും ഈ ഭയത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നത്.എന്നാല്‍ ദൈവം തന്ന ശരീര സവിശേഷതകളെ അനുഗ്രഹമായി കണ്ട് അതിനെ ശരിയായ രീതിയില്‍ ഉപയോഗിച്ച് ജീവിത വിജയം കൈവരിച്ചവരും ഈ ലോകത്ത് കുറവല്ല. റഷ്യന്‍ സ്വദേശിനിയായ കത്രീന ലിസിന അത്തരത്തിലുള്ള വ്യക്തിക്കള്‍ക്കുള്ള തിളങ്ങുന്ന ഉദാഹരണമാണ്.നിലവില്‍ ലോകത്ത് എറ്റവും നീളം കൂടിയ വനിതയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ് ഉടമയാണ് കത്രീന. ഉയരം 6 അടി ഒന്‍പത് ഇഞ്ച്. ഏറ്റവും നീളം കൂടിയ കാലുകളുടെ റിക്കോര്‍ഡും യുവതിക്കാണ്. തന്റെ ശരീരത്തിന് ലഭിച്ച ഈ പ്രത്യേകതകളെ ശരീയായ വിധം ഉപയോഗിക്കാനും കഴിഞ്ഞ കാല ജീവിതത്തിനിടയില്‍ ഈ 29 കാരിക്ക് സാധിച്ചിട്ടുണ്ട്.റഷ്യയുടെ ദേശിയ ബാസ്‌ക്കറ്റ് ബോള്‍ താരമായിരുന്നു കത്രിന പണ്ട്. മാത്രമല്ല റഷ്യയെ പ്രതിനിധീകരിച്ച് 2008 ഒളിംപിക്‌സില്‍ പങ്കെടുത്ത് ബാസ്‌ക്കറ്റ് ബോള്‍ ടീമില്‍ അംഗവുമായിരുന്നു ഈ മിടുക്കി. ബാസ്‌ക്കറ്റ് ബോളിനോട് തല്‍ക്കാലം വിട ചൊലി മോഡലിംഗ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് യുവതി ഇപ്പോള്‍.റഷ്യയിലെ ഏറ്റവും തിരക്കുള്ള മോഡലുകളിലൊരാളാണ് കത്രീന ഇപ്പോള്‍. തന്റെ മോഡലിംഗ് ജോലികളുമായി ബന്ധപ്പെട്ട് ഒത്തിരി തവണ ഇന്ത്യയിലും കത്രീന സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

Latest
Widgets Magazine