കൗമാരക്കാരികളായ പെണ്‍കുട്ടികൾ അര്‍ദ്ധനഗ്‌നരായി പൂജാരിക്കൊപ്പം 15 ദിവസം കഴിയണം. പ്രാകൃതമായ അനാചാരത്തിനെതിരെ വ്യാപക പ്രതിഷേധം

മധുര: കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ മാറ് മറയ്ക്കാതെ 15 ദിവസം ക്ഷേത്രത്തിനുള്ളില്‍ പുരുഷനായ പൂജാരിക്കൊപ്പം കഴിയണം. നമ്മുടെ ഇന്ത്യയില്‍ ഇപ്പോഴും തുടരുന്ന ഒരു ദുരാചാരത്തിന്റെ ഭാഗമായാണ് ഈ പ്രാകൃതമായ പ്രവര്‍ത്തി.മാതാപിതാക്കളാണ് സ്വന്തം മക്കളെ ഇത്തരമൊരു ദുരാചാരത്തിലേക്ക് തള്ളിവിടുന്നത്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഒരു ഗ്രാമത്തിലാണ് പണ്ടുകാലം മുതല്‍ക്കേയുള്ള ഈ അനാചാരം ഇപ്പോഴും തുടരുന്നത്.

മാറു മറയ്ക്കാതെ ആഭരണങ്ങള്‍ മാത്രം അണിഞ്ഞാണ് ഈ സമയം പെണ്‍കുട്ടികള്‍ ക്ഷേത്രത്തിലെത്തുന്നത്. ഈ പെണ്‍കുട്ടികളെ ദേവതകളായാണ് കണക്കാക്കുന്നത്. ക്ഷേത്രത്തിലെ പുരുഷനായ പൂജാരിക്കൊപ്പം മാറു മറയ്ക്കാതെ 15 ദിവസം ഇവര്‍ താമസിക്കണമെന്നാണ് ആചാരം.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പ്രാകൃതമായ ആചാരം പിന്തുടര്‍ന്ന ഏഴ് പെണ്‍കുട്ടികളെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെത്തിയ ഉദ്യോഗസ്ഥര്‍ വസ്ത്രങ്ങള്‍ നല്‍കി പുറത്തെത്തിച്ചു. ഇത്തരം അനാചാരം പിന്തുടരുന്നതിനെതിരെ ശക്തമായ നടപടികളുമായി മധുര കളക്ടര്‍ മുന്നോട്ടുപോകുകയാണ്.

Latest
Widgets Magazine