ജയലളിതക്ക് ഹൃദയാഘാതം.. ആശങ്കയുടെ മുള്‍മുനയില്‍ തമിഴുനാട്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ഹൃദയാഘാതം. ഇപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിദഗ്ധസംഘം ആരോഗ്യനില സൂഷ്മമായി പരിശോധിച്ചുവരികയാണെന്ന് അപ്പോളോ ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.ജയലളിതക്ക് ഹൃദയാഘാതമുണ്ടായ വാര്‍ത്ത പരന്നതോടെ തമിഴകം ആശങ്കയുടെ മുള്‍മുനയില്‍. നൂറുകണക്കിന് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്ക് പ്രവഹിക്കുകയാണ്.

jaya സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരും വാഹനങ്ങളിലായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.വൈകുന്നേരം നാലരയോടെയാണ് ഹൃദയാഘാതം ഉണ്ടാത്. എന്നാല്‍ ഈ വാര്‍ത്ത അപ്പോളോ ആശുപത്രി 9.15നാണ് പുറത്തുവിട്ടത്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഇതിനകം ആശുപത്രിയില്‍ എത്തി കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച വൈകീട്ട് ഏഴരയോടെ അപ്പോളോ ആശുപത്രിയുടെ ഒൗദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങിയതോടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. സംസ്ഥാന മന്ത്രിമാരും പ്രമുഖ നേതാക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. അണ്ണാ ഡി.എം.കെയുടെ വനിത പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ നെഞ്ചത്തടിച്ച് കരയുന്നതും കാണാമായിരുന്നു. കഴിഞ്ഞദിവസം പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയ ജയലളിതയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സെപ്റ്റംബര്‍ 22നാണ് പനിയും നിര്‍ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയ സാഹചര്യത്തില്‍ സംസ്ഥാനമൊട്ടുക്കും പൊലീസിന് ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചു.

ചെന്നൈ അപ്പോളോ ആശുപത്രി പരിസരത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുംബൈയില്‍നിന്ന് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും അണ്ണാ ഡി.എം.കെ നേതൃത്വവുമായി ബന്ധപ്പെട്ട് വരികയാണ്. രണ്ടര മാസക്കാലമായി അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ സംസ്ഥാനമൊട്ടുക്കും ആരാധാനാലയങ്ങളിലും മറ്റും പ്രത്യേക പ്രാര്‍ഥനകളും വഴിപാടുകളും സംഘടിപ്പിച്ചുവരികയായിരുന്നു. ഒരു ഘട്ടത്തില്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അപ്പോളോ ആശുപത്രി സന്ദര്‍ശിച്ചിരുന്നു.

ആശുപത്രിയിലെ പ്രൈവറ്റ് വാര്‍ഡില്‍ കഴിയുകയായിരുന്ന അവര്‍ക്ക് ഞായറാഴ്ച ഉച്ചയോടെ ഹൃദയാഘാതം ഉണ്ടായതിനത്തെുടര്‍ന്നാണ് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റിയത്. ഹൃദ്രോഗ ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘം ജയലളിതയെ പരിശോധിക്കുകയാണെന്നും അപകടനില തരണംചെയ്തുവെന്നും വൈകീട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം, കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ജയലളിത അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ കഴിയുകയാണെന്ന വിവരവുമുണ്ട്.

ആശുപത്രി അധികൃതർ ഇറക്കിയ വാർത്താ കുറിപ്പ്

തമിഴ്നാടിന്‍െറകൂടി ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സംഭവമറിഞ്ഞ് മുംബൈയില്‍നിന്ന് ചെന്നൈയിലത്തെി. സംസ്ഥാന മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഞായറാഴ്ച വൈകീട്ട് ആശുപത്രിയിലത്തെി. പൊലീസ് ആസ്ഥാനത്ത് അടിയന്തര യോഗം നടന്നു. വിവിധ മേഖലകളില്‍ ജാഗ്രതനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ ഏറെനാള്‍ ഐ.സി.യുവിലായിരുന്നു. നവംബര്‍ 19ന് ആരോഗ്യം വീണ്ടെടുത്തതോടെ അവരെ ഐ.സി.യുവില്‍നിന്ന് ആശുപത്രിയിലെ പ്രൈവറ്റ് വാര്‍ഡിലേക്ക് മാറ്റി. ഞായറാഴ്ച അപ്പോളോ ആശുപത്രിയിലത്തെിയ ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ജയലളിത ആരോഗ്യം വീണ്ടെടുത്തതായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

Top