വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ കൈകാലുകള്‍ കെട്ടി ജീവനോടെ പുഴയിലെറിഞ്ഞു കൊന്നു

ബംഗളൂരു: കുറച്ച് നാളത്തെ ഇടവേളയ്ക്ക ശേഷം വീണ്ടും ദുരഭിമാനക്കൊലയുടെ വാര്‍ത്തകള്‍ ഉയരുന്നു. തമിഴ്‌നാട് സ്വദേശികളായ ദമ്പതികളാണ് ഇത്തവണ കൊല്ലപ്പെട്ടത്. കര്‍ണാടകയില്‍ നിന്നാണ് ക്രൂരമായി കൊലചെയ്യപ്പെട്ട ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശികളായ നന്ദിഷ്, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണിത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബംഗളൂരുവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെ ശിവനസമുദ്രത്തിലെ വെള്ളച്ചാട്ടത്തില്‍ ഒരു യുവാവിന്റെ മൃതദേഹം പൊങ്ങി വന്നത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അതേയിടത്ത് തന്നെ ഒരു പെണ്‍കുട്ടിയുടെ മൃതശരീരവും പൊങ്ങി വന്നു.
പോലീസ് പറയുന്നതിങ്ങനെ: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സ്വാതിയും നന്ദിഷും രഹസ്യമായി വിവാഹിതരായി തമിഴ്‌നാട്ടില്‍ നിന്ന് കര്‍ണാടകയിലെത്തിയതാണ്.ഒളിച്ചു താമസിച്ചിരുന്ന ഇവരെ സ്വാതിയുടെ ബന്ധുക്കള്‍ കണ്ടെത്തി. നടന്‍ കമല്‍ഹാസന്റെ യാത്രയ്ക്കായി ഇരുവരുമൊന്നിച്ച് പോയപ്പോഴാണ് കണ്ടത്. ഇവര്‍ ഇരുവരെയും കാറില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ബന്ധുക്കള്‍ തന്നെയാണ് ഇരുവരെയും കാറില്‍ കയറ്റി കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.ഇരുവരുടെയും കൈകാലുകള്‍ ബന്ധിച്ച് വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിടുകയായിരുന്നു.

നന്ദേഷ് ദളിത് സമുദായാംഗമാണ്.വ്യത്യസ്ത സമുദായങ്ങളായതിനാല്‍ ഇവരുടെ വിവാഹത്തിന് വീട്ടുകാരില്‍ നിന്നും എതിര്‍പ്പ് നേരിട്ടിരുന്നു. അതുകൊണ്ടാണ് ഇവര്‍ കര്‍ണാടകത്തിലേക്ക് ഒളിച്ചോടിയത

Latest
Widgets Magazine