സഹോദരിമാരുടെ പോരില്‍ സെറീന തന്നെ ചേച്ചി

ന്യൂയോര്‍ക്ക്: ഒരു കലണ്ടര്‍ വര്‍ഷത്തിലെ എല്ലാ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും സ്വന്തമാക്കുന്ന താരമാവാന്‍ യു.എസിന്‍െറ സെറീന വില്യംസ് കുതിക്കുന്നു. ബുധനാഴ്ച യു.എസ് ഓപണില്‍ സഹോദരി വീനസ് വില്യംസിനെതിരായ മത്സരം ജയിച്ചതോടെയാണ് സെറീന ചരിത്ര നേട്ടത്തിലേക്ക് അടുത്തെ ത്തിയത്. 6^2, 1^6, 6^3 എന്ന സ്കോറിനാണ് സെറീന മൂത്ത സഹോദരിക്കെതിരെ വിജയം നേടിയത്. ഇരുവരും തമ്മിലുള്ള 27ാമത്തെ മത്സരമാണിത്. ഇതില്‍ 16 തവണ സെറീനയും 11 തവണ വീനസും ജയിച്ചു.
യു.എസ് താരമായ മാഡിസണ്‍ കീസിനെ തോല്‍പ്പിച്ചാണ് 33കാരിയായ സെറീന സെമിയില്‍ എത്തിയത്. എസ്തോണിയന്‍ താരത്തെ തോല്‍പ്പിച്ചായിരുന്നു വീനസിന്‍െറ സെമി പ്രവേശം.

യു.എസ് ഓപണ്‍ നേടിയാല്‍ കലണ്ടര്‍ വര്‍ഷത്തിലെ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നേടുന്ന നാലാമത്തെ വനിതാ താരമാകും സെറീന. മൗറീന്‍ കൊനോളി (യു.എസ്) മാര്‍ഗരറ്റ് കോര്‍ട്ട് (ആസ്ട്രേലിയ), സ്റ്റെഫി ഗ്രാഫ് (ജര്‍മനി) എന്നിവരാണ് ഇതിനു മുമ്പ് സിംഗിള്‍സില്‍ ഒരു വര്‍ഷത്തെ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും സ്വന്തമാക്കിയ വനിതാ താരങ്ങള്‍. റോഡ് ലോവര്‍ (ആസ്ട്രേലിയ) മാത്രമാണ് പുരുഷന്‍മാരില്‍ നാലു ഗ്രാന്‍ഡ് സ്ളാമും സ്വന്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

22 ഗ്രാന്‍സ് സ്ലാം കിരീടങ്ങള്‍ നേടിയ സ്റ്റെഫി ഗ്രാഫിന്‍െറ റെക്കോര്‍ഡിനൊപ്പമത്തൊനും സെറീനക്കാവും.

Top