ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത; പ്രമുഖ നടന്‍ നാനാപടേക്കറില്‍ നിന്നും മോശം അനുഭവമെന്ന് തുറന്ന് പറച്ചില്‍

ബോളിവുഡില്‍ നിന്നും പുതിയ പീഡന കഥകള്‍ പുറത്ത് വരികയാണ്. ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങി നിന്ന നടി തനുശ്രീ ദത്തയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പ്രശസ്ത താരം നാനാപടേക്കര്‍ തന്നോട് മോശമായി പെരുമാറി എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.

മുമ്പ് പേര് പറയാതെ നടി ഇക്കാര്യം വെളിപ്പെടുത്തിയതായിരുന്നു. എന്നാല്‍ അന്ന് തനിക്ക് കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചുവെന്നും തനുശ്രീ പറയുന്നു. നാനാ പടേക്കര്‍ വനിതാ താരങ്ങളോട് കയര്‍ക്കുകയും അവരെ മര്‍ദ്ദിക്കുകയും വരെ ചെയ്യുന്നത് സിനിമാ ലോകത്ത് എല്ലാപേര്‍ക്കും അറിയാമെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തില്‍ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് നാനാ പടേക്കറില്‍ നിന്നും തനുശ്രിക്ക് മോശമായി അനുഭവം ഉണ്ടായത്. ”സത്യത്തില്‍ അന്നത്തെ ആ ഗാനരംഗത്തില്‍ അയാള്‍ ഉണ്ടായിരുന്നില്ല. താന്‍ ഒപ്പിട്ട കരാറില്‍ അതൊരു സോളോ നൃത്തമായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്.

എന്നെ അവര്‍ അക്ഷരാര്‍ഥത്തില്‍ കെണിയില്‍ പെടുത്തുകയായിരുന്നുഎന്നാല്‍ ആ രംഗത്തില്‍ അഭിനയിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. തന്റെ ഇംഗിതത്തിന് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി”- തനുശ്രീ പറഞ്ഞു. തനിക്ക് 2008ല്‍ സംഭവിച്ച കാര്യം അംഗീകരിക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം ഇന്ത്യയില്‍ മീ റ്റൂ പ്രസ്ഥാനം ജീവന്‍വയ്ക്കില്ലെന്നും തനുശ്രീ അഭിമുഖത്തില്‍ പറഞ്ഞു.

ബോളിവുഡ് സിനിമകളില്‍ നായികയെ തെരഞ്ഞെടുക്കുന്നത് സംവിധായകനോ നിര്‍മ്മാതാവോ അല്ലെന്നും മറിച്ച് നായകന്മാരാണ് അത് ചെയ്യുന്നതെന്നും തനുശ്രീ പറഞ്ഞു. നായികയെ തെരഞ്ഞെടുക്കുന്ന വേളയില്‍ അവര്‍ക്ക് അഭിനയിക്കാന്‍ അറിയാമോ, എത്ര ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് എന്നൊന്നും ചോദിക്കാതെ ‘ എനിക്ക് തരുമോ?’ എന്ന മാത്രം ചോദിച്ച പ്രമുഖ നടനെ അറിയാമെന്നും തനുശ്രീ തുറന്നടിച്ചു

Latest
Widgets Magazine