ചെരിപ്പുകൊണ്ട് ട്യൂഷന്‍ വിദ്യാര്‍ത്ഥിയെ അടിച്ചു, പിന്നീട് വെള്ളം കുടിക്കാനും ചിരിക്കാനും ആവശ്യപ്പെട്ടു; അധ്യാപകന്റെ ക്രൂരതയറിഞ്ഞ് ഞെട്ടി മാതാപിതാക്കള്‍

അലിഗഡ്: മകന് ട്യൂഷനെടുക്കാന്‍ വന്ന അധ്യാപകന്റെ ക്രൂരത അറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടി. പഠിപ്പിക്കാന്‍ വന്ന അധ്യാപകന്‍ കുട്ടിയെ ചെരുപ്പുകൊണ്ടും കൈകൊണ്ടും ഇടിച്ച് പരിക്കേല്‍പ്പിച്ചു. ശരീരത്തില്‍ കറുത്ത നിറത്തിലുള്ള അടയാളങ്ങള്‍ കണ്ട് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് അധ്യാപകനെക്കുറിച്ച് കുട്ടി പരാതി പറഞ്ഞത്. പിന്നീട് ട്യൂഷനെടുക്കുന്ന മുറിയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അധ്യാപകന്റെ ക്രൂരതയറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് കസേരകളിലായാണ് അധ്യാപകനും കുട്ടിയും ഇരിക്കുന്നത്. തന്റെ ഷൂ കയ്യിലെടുത്ത് ഇയാള്‍ പലതവണ കുട്ടിയെ അടിക്കുന്നുണ്ട്. താക്കോല്‍ പോലുള്ള മൂര്‍ച്ചയുള്ള വസ്തുകൊണ്ട് ഇടിക്കുന്നതും കാണാം. മുടിയിലും ചെവിയിലും പലതവണ പിടിച്ചുവലിക്കുന്നതും ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് കുട്ടിയോട് ഗ്ലാസിലുള്ള വെള്ളം കുടിക്കാന്‍ പറയുകയും ചിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധ്യാപകനെ പിടികൂടാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും പൊലീസ് അറിയിച്ചു.

Latest
Widgets Magazine