ദിലീപിനെ കുടുക്കിയത് ലോക്നാനാഥ് ബെഹ്റയുടെ ബുദ്ധി ,പിണറായിയുടെ പിന്തുണയും.സി.പി.എം ഭരണം ദിലീപിന് വിനയായി ..

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചു എന്ന പ്രതീതി സൃഷ്ടിച്ചതിന് ശേഷം അതീവ രഹസ്യമായി അന്വേഷണം തുടരുകയായിരുന്നു. DGP ലോക് നാഥ് ബഹ്റ, IG ദീനേന്ദ്ര കശ്യപ് ക്രൈം ബ്രാഞ്ച് SP സുദർശൻ ‘

ആലുവ റൂറൽ SP AV ജോർജ്, പെരുമ്പാവൂർ CI ബൈജു കെ.പൗലോസ് എന്നിവർ മാത്രം അറിഞ്ഞ അതീവ രഹസ്യ അന്വേഷണമാണ് മുന്നോട്ട് പോയത്.ഇതിനിടയിൽ സുപ്രീം കോടതി വിധിയോടെ ബഹ്റ മാറി സെൻകുമാർ DGP ആയി വന്നെങ്കിലും രഹസ്യ അന്വേഷണം മുന്നോട്ട് പോയി. രഹസ്യ അന്വേഷണം നടക്കുന്ന വിവരങ്ങളോ കണ്ടെത്തിയ കാര്യങ്ങളോ സെൻകുമാറിനെപ്പോലും അന്വേഷണ ടീം അറിയിച്ചിരുന്നില്ല. അതിന്റെ കാരണം കോൺഗ്രസ് നേതാക്കളുമായി സെൻകുമാറിനും ദിലീപിനും ഉള്ള ശക്തമായ ബന്ധം അറിയാവുന്നത് കൊണ്ടായിരുന്നു. രഹസ്യ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നത് അറിയാതെയാണ് പൾസർ സുനിയുടെ കത്ത് സെൻകുമാർ പുറത്ത് വിടുന്നത്.പെൻഷൻ പറ്റി  പോകുന്ന പോക്കിൽ പിണറായിക്കിട്ട് ഒരു ആപ്പ് അടിക്കുന്നതിന് അപ്പുറത്ത് ദിലീപിനെ കുടുക്കുക എന്ന ലക്ഷ്യമൊന്നും സെൻകുമാറിന് ഉണ്ടായില്ല. എല്ലാത്തിനും ശേഷം ദിലീപിനെതിരെ തെളിവില്ല എന്ന് സെൻകുമാർ പരസ്യമായി പറയുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോൺ ജയിലിൽ എത്തിച്ചതും സുനിയുടെ വിളികളും ജയിൽ അധികൃതരുടെയും  പോലീസിന്റെയും  അറിവോടെ..

പെരുമ്പാവൂർ സി.ഐ. ബൈജു കെ പൗലോസാണ് അന്വേഷണം ആഴത്തിൽ കൊണ്ടു പോയതും ദിലീപുമായി ബന്ധപ്പെട്ട സിനിമാ ലോകത്തെയും റിയൽ എസ്‌റ്റേറ്റ് മേഖലകളിലെയും എല്ലാ വിവരങ്ങളും പുറത്ത് കൊണ്ടുവന്നത്.ഈ സുപ്രധാന വിവരങ്ങൾ സെൻകുമാറിന് കൈമാറാതെ ദീനേന്ദ്ര കശ്യപ് സൂക്ഷിക്കുകയായിരുന്നു.

ADGP സന്ധ്യയ്ക്ക് പോലും ആലുവ പോലീസ് ക്ലബിലെ മാരത്തോൺ ചോദ്യം ചെയ്യൽ സമയത്താണ് പൂർണ്ണവിവരങ്ങൾ കൈമാറിയത് എന്നറിയുന്നു. കാര്യങ്ങളുടെ ചുരുക്കങ്ങൾ മാത്രം ADGP യെ മുന്നെ അറിയിച്ചിരുന്നുള്ളൂ.

ദിലീപിനെ കുടുക്കിയത് വെറും നാലേ നാല് ചോദ്യങ്ങൾക്കൊടുവിൽ. ആ ചോദ്യങ്ങൾക്കു പിന്നിലെ ബുദ്ധിയാകട്ടെ പോലീസ് മേധാവി ലോക്നാനാഥ് ബെഹ്റയുടേതും. ബെഹ്റയുടെ കിറുകൃത്യതയാർന്ന ചോദ്യങ്ങൾക്കു മുന്നിൽ  ദിലീപ് അടിപതറിപ്പോവുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
മൂന്ന് ചോദ്യങ്ങൾ കഴിഞ്ഞതോടെ ദിലീപിന്റെ പങ്ക് പോലീസിന് വ്യക്തമായിരുന്നു. നാലാം ചോദ്യത്തിന് ദിലീപിന് ഉത്തരം നൽകാനും കഴിഞ്ഞില്ല. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന് ദിലീപിനെ അറസ്റ്റ് ചെയ്യാൻ  ബെഹ്റ നിർദേശം നൽകുകയായിരുന്നു. തിങ്കളാഴ്ച വീഡിയോ കോൺഫറൻസിലൂടെയാണ് ബെഹ്റയുടെ ചോദ്യം ചെയ്യൽ.

നടി ആക്രമിക്കപ്പെട്ട ദിവസത്തെ ദിലീപിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. നാലേ നാല് ചോദ്യങ്ങൾ മാത്രമായിരുന്നു വീഡിയോ കോൺഫറൻസിലൂടെ ബെഹ്റ ചോദിച്ചത്.

അറസ്റ്റിന് മുമ്പുള്ള സ്ഥിരീകരണം മാത്രമായിരുന്ന ഈ ചോദ്യം ചെയ്യൽ. നേരത്തെ 13 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തതിൽ നിന്നും തെളിവുകളിൽ നിന്നും ദിലീപിന്റെ പങ്ക് പോലീസിന് വ്യക്തമായിരുന്നു.

ബെഹ്റ ചോദിച്ച മൂന്ന് ചോദ്യങ്ങളിൽ തന്നെ ദിലീപിന്റെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തി. നാലാമത്തെ ചോദ്യത്തിന് ദിലീപിന് ഉത്തരം ഇല്ലായിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യാൻ ബെഹ്റ കശ്യപിന് നിർദേശം നൽകുകയായിരുന്നു.

ദിലീപിനെ അറസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച തന്ത്രങ്ങൾ മെനഞ്ഞത് ലോകനാഥ് ബെഹ്റ തന്നെയായിരുന്നു. ഇതിന്റെ ഭാഗമായി ദിനേന്ദ്ര കശ്യപിനെ ബെഹ്റ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തിയിരുന്നു. പോലീസ് ആസ്ഥാനത്തു നിന്ന് മാറി വിജിലൻസ് ആസ്ഥാനത്തെ ഓഫീസിലിരുന്ന് 910 പേജുള്ള മൊഴി അദ്ദേഹം പരിശോധിച്ചു.

ദിലീപിന്റെ അറസ്റ്റ് അനിവാര്യമാണെന്നും ഇതു സംബന്ധിച്ച് ഞായറാഴ്ച തന്നെ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് മുഖ്യമന്ത്രിയെയും ബെഹ്റ അറിയിച്ചിരുന്നു.

തെളിവുകൾ ഇല്ലാക്കുന്നതിന് പ്രതികളൊരുക്കിയ കുരുക്കുകൾ അഴിക്കുന്നതിന് ശാസ്ത്രീയ മാർഗങ്ങളാണ് അന്വേഷണ സംഘം ആശ്രയിച്ചത്. സമൂഹത്തിലെ ഉന്നതരെന്ന നിലയിൽ പ്രതികളെ പരിധിവിട്ട് ചോദ്യം ചെയ്യുന്നതിന് പരിമിതികളുണ്ടായിരുന്നു.

പോലീസ് മേധാവി ബെഹ്റയുടെയും അന്വേഷണ ഉദ്യോഗസ്ഥൻ ദേവേന്ദ്ര കശ്പിന്റെയും മികവ് തന്നെയാണ് ദിലീപിനെ കുടുക്കുന്നതിന് നിർണായകമായത്. എന്‍.ഐ.എ.യില്‍ ഓപ്പറേഷന്‍ വിഭാഗം ഐ.ജി.യായിരിക്കെ മുംബൈ ഭീകരാക്രമണക്കേസില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെന്ന അന്താരാഷ്ട്ര ഭീകരനെ അമേരിക്കയിലെത്തി ചോദ്യംചെയ്തിട്ടുള്ളയാളാണ് ബെഹ്റ. സിബിഐയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പരിചയമുള്ള ഉദ്യോഗസ്ഥനാണ് ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ്.

ചൊവ്വാഴ്ച തന്നെ ദിലീപിനെ അറസ്റ്റ് ചെയ്യാൻ തീരുനമാനിച്ചിരുന്നു. തുടർന്ന് പോലീസിന്റെ നീക്കം അതി വിദഗ്ധമായിട്ടായിരുന്നു. ചൊവ്വാഴ്ചയ്ക്ക് ശേഷമുള്ള അന്വേഷണ വിവരങ്ങൾ ഒരു കാരണവശാലും ചോരരുതെന്ന് ബെഹ്റയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. അതിനാൽ ഫാക്സിലൂടെ മാത്രമായിരുന്നു വിവരങ്ങൾ കൈമാറിയിരുന്നത്.

കേസിലെ പ്രധാന പ്രതിയായ പൾസർ സുനി സഹതടവുകാരോട് സംഭവത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ സുനിയെ നിരീക്ഷിക്കുന്നതിന് പോലീസുകാരനെ തന്നെ തടവുകാരനാക്കിയിരുന്നതായി വിവരങ്ങളുണ്ട്. കാക്കനാട് ജയിലിൽ സുനിയുടെ മുറിയിൽ  തന്നെയാണ് ഇദ്ദേഹവും  ഉണ്ടായിരുന്നത്.സുനി ഫോൺ വിളിക്കുന്നത് കൃത്യമായി പോലീസ് നിരീക്ഷിച്ചു എന്ന് മാത്രമല്ല, ഫോൺ ചെയ്യുന്നതിന്റെ ഡിജിറ്റൽ തെളിവുകൾ സിസിടിവി ക്യാമറ ദൃശ്യങ്ങളിലൂടെ ശേഖരിക്കുകയും ചെയ്തു. ഫോൺ അകത്ത് എത്തിക്കുന്നതിന് പിന്നിലും പോലീസ് – ജയിൽ അധികൃതർ തമ്മിലുള്ള കൃത്യമായ ധാരണയുണ്ടായിരുന്നു. ബഹ്റയുടെയും ടീമിന്റെയും അന്വേഷണ മികവും ജയിൽ ജീവനക്കാരുടെ സഹകരണവുമാണ് അന്വേഷണം പഴുതടച്ച് കുറ്റമറ്റതാക്കാൻ സാധിച്ചത്. റിമാൻഡ് തടവുകാരൻ എന്ന വ്യാജേന  പോലീസുകാരനെ ജയിൽ മുറിയിൽ പാർപ്പിച്ചതും ഫോൺ വിളികൾ സൂക്ഷ്മമായി CCTV ക്യാമറയിലൂടെ നിരീക്ഷിക്കുന്നതും ഒരു തരത്തിലും ചോർന്ന് പോകാതിരിക്കാനും അവർ ജാഗ്രത കാണിച്ചു. മുമ്പ് സരിതയുടെ വെളിപ്പെടുത്തലിൽ അട്ടിമറി നടത്തപ്പെട്ടതിന് ജയിൽ വകുപ്പ് ഏറെ പഴി കേട്ടെങ്കിലും ഭരണമാറ്റവും വകുപ്പ് മന്ത്രി പിണറായി വിജയൻ ആണെന്നതും തിരുവഞ്ചൂർ കാലത്തെപ്പോലെ പെരുമാറാൻ ജയിൽ ജീവനക്കാർക്ക് ധൈര്യമുണ്ടായില്ല.

Top