വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണിതരും; സ്വകാര്യത നശിപ്പിക്കുമെന്ന് വിമര്‍ശനം

ന്യൂയോര്‍ക്ക്: ജനകീയ മൊബൈല്‍ ആപ്‌ളിക്കേഷനായ വാട്‌സാപ്പില്‍ പുതിയ ‘സ്റ്റാറ്റസ്’ ഫീച്ചര്‍. ഫോട്ടോകള്‍, ഗ്രാഫിക്‌സ് ഇന്റര്‍ചേഞ്ച് ഫോര്‍മാറ്റുകള്‍ (ജിഫ്), വീഡിയോകള്‍, ഇമോജികള്‍, അടിക്കുറിപ്പുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സ്റ്റാറ്റസ് രേഖപ്പെടുത്താമെന്നതാണ് ഇതിന്റെ സവിശേഷത.

നേരത്തെ അടിക്കുറിപ്പുകള്‍ വഴി മാത്രമേ സ്റ്റാറ്റസ് രേഖപ്പെടുത്താന്‍ സാധിക്കുമായിരുന്നുള്ളൂ. പുതുക്കിയ സ്റ്റാറ്റസ് 24 മണിക്കൂര്‍ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് ലഭ്യമാവും. സ്റ്റാറ്റസ് പ്രൈവസിയില്‍ പോയി ആരൊക്കെ സ്റ്റാറ്റസ് കാണണം എന്ന് തീരുമാനിക്കാന്‍ ഉപയോക്താവിന് സൗകര്യം നല്‍കുന്നുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എന്‍ഡ്-ടു-എന്‍ഡ് രഹസ്യകോഡില്‍ സുരക്ഷിതമാണെന്ന് വാട്‌സാപ്പ് വെബ്‌സൈറ്റില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, പുതിയ ഫീച്ചറില്‍ അനിഷ്ടം പ്രകടിപ്പിച്ച് നിരവധി പേരാണ് രംഗത്തത്തെിയത്. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇതു സംബന്ധിച്ച ചര്‍ച്ച സജീവമാണ്. മറ്റു സാമൂഹിക മാധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ ചര്‍ച്ചകള്‍ സജീവമാണ്.

പുതിയ ഫീച്ചര്‍ വ്യക്തികളുടെ സ്വകാര്യത നശിപ്പിക്കുമെന്നാണ് ഇതിനെതിരെ രംഗത്ത് വരുന്നവര്‍ ഉന്നയിക്കുന്ന പ്രശ്‌നം. സ്റ്റാറ്റസില്‍ പോയി അറിയാതെ വീഡിയോ ഓപ്ഷനില്‍ കൈ തട്ടിയാല്‍ പകര്‍ത്തപ്പെടുന്ന വീഡിയോ 24 മണിക്കൂര്‍ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്കെല്ലാം കാണാനാവുമെന്നും ഇരു തല മൂര്‍ച്ചയുള്ള ആയുധമാണ് ഇതെന്നുമുള്ള ആശങ്കകള്‍ നിരവധി പേര്‍ പങ്കുവെക്കുന്നു.

സ്റ്റാറ്റസ് പ്രൈവസിയില്‍ പോയി സ്റ്റാറ്റസ് അപ്‌ഡേറ്റ് ആരൊക്കെ കാണണമെന്ന് നിശ്ചയിക്കാന്‍ സാധിക്കുമെങ്കിലും പുതിയ ഫീച്ചര്‍ ആയതിനാല്‍ ഇങ്ങനെ നിശ്ചയിച്ചുവെക്കുന്നതിന് മുമ്പ് വിഡിയോ ആയും മറ്റും സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ കോണ്ടാക്ടുകളിലേക്ക് പോയത് പലരെയും പ്രയാസത്തിലാക്കി. കുട്ടികളും മറ്റും ഫോണെടുത്ത് കളിക്കുമ്പോള്‍ പകര്‍ത്തപ്പെടുന്ന വീഡിയോ സ്റ്റാറ്റസ് ആയി പങ്കുവെക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.

പഴയ വാട്‌സാപ് വേര്‍ഷനിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുമോ എന്നന്വേഷിച്ച് നിരവധി പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട്. പുതിയ ഫീച്ചറിനെ പരിഹസിച്ച് ട്രോളുകളും പ്രചരിക്കുന്നുണ്ട്.

Top