ആധാറുമായി ഫോണ്‍ നമ്പര്‍ ബന്ധിപ്പിച്ചില്ല: ആധാര്‍ തലവന്റെ ഫോണ്‍ കമ്പനി കട്ട് ചെയ്തു

ബെംഗളൂരു: ആധാറുമായി മൊബൈല്‍ നമ്പർ ബന്ധിപ്പിക്കാത്തിനെത്തുടര്‍ന്ന് യുഐഡിഎഐ പദ്ധതി ഡയറക്ടറുടെ ഫോണ്‍ കണക്ഷന്‍ താത്ക്കാലികമായി വിഛേദിച്ചു. സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന യുഐഡിഎഐയുടെ നിരന്തര ഓര്‍മ്മപ്പെടുത്തലിനിടയിലാണ് യുഐഡിഎഐ ഉദ്യോഗസ്ഥന് കണക്ഷന്‍ നഷ്ടപ്പെടുന്നത്.

കര്‍ണാടകയിലെ ആധാര്‍ പദ്ധതി ഡയറ്കടറായ എച്ച് എല്‍ പ്രഭാകറിന്റെ ഫോണ്‍ കണക്ഷനാണ് ഫോണ്‍ കമ്പനി നിര്‍ജ്ജീവമാക്കിയത്.

ഒറ്റത്തവണ പാസ്വേര്‍ഡ്(OTP)ഉപയോഗിച്ച് താന്‍ സിം ആധാറുമായി ബന്ധിപ്പിച്ചിരുന്നെന്നും എന്നാല്‍ ടെലകോം ഓപ്പറേറ്റര്‍ വിരലടയാളം നിര്‍ബന്ധമായി ആവശ്യപ്പെട്ടതാണ് സംഭവത്തിനിടയാക്കിയതെന്നും പ്രഭാതര്‍ ആരോപിക്കുന്നു.

കസ്റ്റമര്‍ കെയറില്‍ അന്വേഷിച്ചപ്പോള്‍ തന്റെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് കമ്പനി പ്രഭാകറിനോട് ആവശ്യപ്പെട്ടത്.

‘ഇത് പരിഹസാത്മകമാണ്. ഞാനെന്തിനാണ് എന്റെ ഐഡന്റിറ്റി ഇനിയും അവര്‍ക്ക് മുന്നില്‍ തെളിയിക്കുന്നത്. ഞാന്‍ ആധാര്‍ വെരിഫിക്കേഷനിലൂടെ കടന്നു പോയതാണ്. മാത്രമല്ല സിം കണക്ഷന്‍ എടുക്കുമ്പോള്‍ എല്ലാ വിധ രേഖകളും ഞാന്‍ ഹാജരാക്കിയിരുന്നു. ഞാന്‍ നേതൃത്വം വഹിക്കുന്ന വിഭാഗമാണ് ആളുകള്‍ക്കും ഫോണ്‍ കമ്പനിക്കും ആധാര്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. എന്നിട്ടവര്‍ എന്നെ വിഢ്ഢിയാക്കുന്നു’, പ്രഭാകര്‍ ആരോപിക്കുന്നു.

എന്നാല്‍ ആരുടെയും സിംകണക്ഷന്‍ തങ്ങള്‍ വിഛേദിച്ചിട്ടില്ലെന്ന് സര്‍വ്വീസ് പ്രൊവൈഡര്‍ പ്രതിനിധികള്‍ അറിയിച്ചു.

ആധാര്‍ ചോദിച്ചാല്‍ ഒരു കോടിരൂപ പിഴ!! വിചിത്ര നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിന് നിയന്ത്രണം; ജനനത്തീയതി തിരുത്തുന്നതില്‍ കടുത്ത നിയന്ത്രണം ടെലികോം കമ്പനികള്‍ ആധാര്‍ ലിങ്കിങ് നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കണം; പതിനഞ്ച് ദിവസം സമയം നല്‍കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പരിധികള്‍ നിശ്ചയിച്ച് ആധാറിന് സുപ്രീം കോടതിയുടെ അംഗീകാരം; ബാങ്കുകള്‍ക്കും മൊബൈലുകള്‍ക്കും ആധാര്‍ പാടില്ല രാജ്യത്തെ ആയിരക്കണക്കിന് ഫോണുകളിലേയ്ക്ക് ആധാര്‍ നുഴഞ്ഞുകയറി; ആധാറിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ സേവ് ചെയ്യാതെ നിങ്ങളുടെ ഫോണിലെത്തി
Latest
Widgets Magazine