ന്യൂ ഇയര്‍ ആഘോഷത്തിനിടെ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; രാജ്യത്തെ വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ന്യൂ ഇയര്‍ ആഘോഷത്തിനിടെ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് വ്യോമയാന സുരക്ഷാ അതോറിട്ടിയുടെ മുന്നറിയിപ്പ്. രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണ സാധ്യത ഉണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കയാണ് അതോറിട്ടി. യാത്രക്കാരെയും ബാഗേജുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു

പാകിസ്താന്‍ കേന്ദ്രീകൃതമായ ഭീകരസംഘടനകളാണ് ആക്രമണത്തിന് കോപ്പുകൂട്ടുന്നതെന്നാണ് ബിസിഎഎസ് നല്‍കുന്ന വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവിധ നിര്‍ദേശങ്ങളാണ് വിമാനത്താവള അധികൃതര്‍ക്ക് ബിസിഎഎസ് നല്‍കുന്നത്.കാര്‍ പാര്‍ക്കിംഗ് ഏരിയകളിലെ വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കുക.യാത്രക്കാര്‍, ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരെ കര്‍ശന പരിശോധനക്ക് വിധേയരാക്കുക.പ്രധാന കവാടത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുക. ടെര്‍മിനല്‍ കെട്ടിടത്തില്‍ ഇടയ്ക്കിടെ പരിശോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

ടെര്‍മിനല്‍ കെട്ടിടത്തിലും മറ്റ് സ്ഥലങ്ങളിലും സിസിടിവിക്ക് പുറമെ നിരീക്ഷണത്തിനായി സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കുക. ദ്രുത കര്‍മ്മ സേനയേയും പട്രോളിങ്ങും ശക്തമാക്കുക. കാര്‍ഗോ ഗെയിറ്റുകളിലും വാഹനങ്ങള്‍ക്ക് കടന്നുവരാനുള്ള സ്ഥലങ്ങളിലും സായുധ സേനയെ നിയോഗിക്കാനും നിര്‍ദേശമുണ്ട്.

Top