ഫാ.ടോമിനെ യെമനില്‍ പോകുന്നത്​​ വിലക്കിയിരുന്നതായി കേന്ദ്രസര്‍ക്കാര്‍.വീണ്ടും യെമനില്‍ എത്തിയത് ദുരിതബാധിതരുടെ കണ്ണീരൊപ്പാനെന്ന് സഹപ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: യമനില്‍ തീവ്രവാദികളുടെ പിടിയിലായ ഫാ. ടോം ഉഴുന്നാലിലിനെ യമനിലേക്ക് പോകുന്നതില്‍നിന്ന് വിലക്കിയിരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍. ഈയിടെ പുറത്തുവന്ന വിഡിയോ സന്ദേശത്തില്‍ തന്നെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ളെന്ന ഫാ. ടോമിന്‍െറ ആക്ഷേപത്തിന് മറുപടിയായാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.എന്നാല്‍ ഭീകരതയെ കൂസാതെ സേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന നാളുകളെക്കുറിച്ച് സഹപ്രവര്‍ത്തകന്‍ പറയുന്നത് ഫാ. ടോം വീണ്ടും യെമനില്‍ എത്തിയത് ദുരിതബാധിതരുടെ കണ്ണീരൊപ്പാനായിരുന്നു എന്നാണ്.

മന്ത്രി പറയുന്നത് ‘വിലക്കിയിട്ടും സ്വന്തം നിലക്ക് ഫാ. ടോം യമനിലേക്ക് പോവുകയാണുണ്ടായത്. എങ്കിലും ഫാ. ടോമിനെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. തടവില്‍ കഴിയുന്ന ഫാ. ടോം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അറിയണമെന്നില്ല. അതിനാലാകാം അദ്ദേഹം അങ്ങനെ പ്രതികരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘര്‍ഷത്തിന്‍െറ പുക മാറിയിട്ടില്ലാത്ത യമനില്‍ മോചനശ്രമം അത്ര എളുപ്പമല്ല. ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത് ആരാണ്, എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നതുള്‍പ്പെടെ കണ്ടത്തെുക പ്രയാസകരമായ കാര്യമാണ്. എങ്കിലും, മേഖലയിലെ അയല്‍രാജ്യങ്ങളുടെയും മറ്റും സഹകരണം ഉപയോഗപ്പെടുത്തി മോചനശ്രമങ്ങള്‍ തുടരുകയാണെന്നും എം.ജെ. അക്ബര്‍ പറഞ്ഞു.
അതേസമയം ഫാ. ടോം ഉഴുന്നാലിലിനെ ഏതു ഭീകരസംഘടനയാണു തട്ടിയെടുത്തതെന്നു സ്ഥിരീകരിച്ചിട്ടില്ലെന്ന് യെമനില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന സലേഷ്യന്‍ സഭാ വൈദികന്‍ ഫാ. ജോര്‍ജ് മുട്ടത്തുപറമ്പില്‍ പറഞ്ഞു. വിദേശികളെയും മറ്റും തട്ടിയെടുക്കുന്ന പ്രാദേശിക ഭീകരര്‍ അവരെ രാജ്യാന്തര തീവ്രവാദസംഘടനകള്‍ക്കു കൈമാറുന്നതു യെമനില്‍ പതിവാണ്.
കഴിഞ്ഞ മാര്‍ച്ച് നാലിനു തെക്കന്‍ യെമനിലെ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വൃദ്ധസദനത്തില്‍ നിന്നാണു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നേരത്തേ നാലുവര്‍ഷം യെമനില്‍ സേവനം ചെയ്തശേഷം ബെംഗളൂരു ക്രിസ്തുജ്യോതി തിയോളജി കോളജില്‍ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരമാണു വീണ്ടും യെമനിലേക്കു പോയതെന്നും ഫാ. ജോര്‍ജ് പറഞ്ഞു.fr-tom
‘യുദ്ധം ആരംഭിച്ച ശേഷമായിരുന്നു യാത്ര. അബുദാബിയിലും ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്ന ജിബൂത്തിയിലും തങ്ങി മൂന്നു മാസത്തോളമെടുത്താണു യെമനിലെത്തിയത്. തലസ്ഥാനമായ സനായിലേക്ക് ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധിയായാണ് അദ്ദേഹം ചെന്നത്. ഏഡനിലെത്താന്‍ പിന്നെയും ഒരു മാസമെടുത്തു.
അദ്ദേഹം വരുന്നതുവരെ ഞാനാണ് അവിടത്തെ നാല് ഇടവകകളും നോക്കിയിരുന്നത്. പരിചയക്കാരുള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ദുരിതത്തിന് ആശ്വാസമേകാനും ഞാന്‍ ഒറ്റയ്ക്കാണെന്നോര്‍ത്തുമാണു ഫാ. ടോം തിരിച്ചെത്തിയത്. മറ്റു വൈദികര്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചു നേരത്തേ നാട്ടിലേക്കു മടങ്ങിയിരുന്നു. മടങ്ങിയെത്താന്‍ സഭയും ആവശ്യപ്പെട്ടിരുന്നു.’

മിഷനറീസ് ഓഫ് ചാരിറ്റി മൂന്നു പതിറ്റാണ്ടായി യെമന്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മതപരിവര്‍ത്തനമെന്ന വിഷയം ഉദിച്ചിട്ടേ ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
‘ഏഡന്‍ വൃദ്ധസദനത്തിലെ 70 അന്തേവാസികളും മുസ്‌ലിംകളാണ്. ഏഡനിലെ മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ സിസ്റ്റര്‍ സാലിയാണു ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയ വിവരം വിളിച്ചറിയിച്ചത്. നാലു സിസ്റ്റര്‍മാരെയും 12 ജീവനക്കാരെയും ഭീകരര്‍ കൊന്നൊടുക്കി.

12 പേരില്‍ ഒരാളൊഴികെ എല്ലാവരും മുസ്‌ലിംകളായിരുന്നു. കൊടുംഭീകരത നടമാടിയ സാഹചര്യങ്ങളില്‍ മാസങ്ങളോളം യെമനില്‍ പിടിച്ചുനിന്നു. ആരാധന നടത്തിവന്ന കെട്ടിടം ഭീകരര്‍ പിടിച്ചെടുത്തു. ഞാനും അവരുടെ നോട്ടപ്പുള്ളിയാണെന്നു തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ മാര്‍ച്ച് 30നു നാട്ടിലേക്കു മടങ്ങുകയായിന്നു.’ഇപ്പോള്‍ ബെംഗളൂരു ബാനസവാടി റോഡിലെ ഡോണ്‍ ബോസ്കോ പ്രൊവിന്‍ഷ്യല്‍ ഹൗസ് അഡ്മിനിസ്ട്രേറ്ററാണു താമരശേരി കണ്ണോത്ത് ഇടവകാംഗമായ ഫാ.ജോര്‍ജ്

Top