നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എനിക്ക് അത് സഹിക്കാനാവില്ല; അജിത്തിന്റെ ആരാധകസ്‌നേഹത്തെക്കുറിച്ച് യുവാവിന്റെ അനുഭവക്കുറിപ്പ്

തലയെ കാണാനായി 18 കിലോമീറ്ററോളം കാറിന് പിന്നാലെ എത്തിയ ഒരു ആരാധകനാണ് അജിത്തിന്റെ മര്യാദയെയും വിനയത്തെയും കുറിച്ചുള്ള പുതിയ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്ക് വന്ന അജിത്തിന്റെ കാറിനെ മറ്റൊരു വാഹനത്തില്‍ പതിനെട്ട് കിലോമീറ്ററോളമാണ് ഈ ആരാധകന്‍ പിന്തുടര്‍ന്നത്.

ആരാധകര്‍ കാര്‍ പിന്തുടരുന്നത് കണ്ട അജിത്ത് അവരെ കാണാന്‍ തയ്യാറാകുകയായിരുന്നു. ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും അജിത്ത് തയ്യാറായി. എന്നാല്‍ ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് ഉപദേശിക്കാനും അജിത് മറന്നില്ല. അജിത്തിനെ കണ്ട കാര്യം ആരാധകന്‍ പിന്നീട് സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തുടരാന്‍ തീരുമാനിച്ചു. ഞങ്ങളെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കാണാന്‍ സമ്മതിച്ചു. എന്റെ പേര് ചോദിച്ചു. ഗണേഷ് എന്നാണ് പേരെന്ന് ഞാന്‍ പറഞ്ഞു. ഇനി അങ്ങനെ പിന്തുടരരുതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ കാറില്‍ പിന്തുടരുന്നത് ചിലപ്പോള്‍ അപകടകാരമാകും. എന്തെങ്കിലും സംഭവിച്ചെങ്കില്‍ അത് തനിക്ക് വിഷമകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest
Widgets Magazine