തനുശ്രീയെ ആക്രമിച്ച നടന്‍ അന്ന് സെറ്റിലെത്തിയിരുന്നു ; ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ പുറത്ത്

മുംബൈ : ഹിന്ദി സിനിമയുടെ സെറ്റില്‍ വെച്ച് നടന്‍ നാന പടേക്കര്‍ തന്നെ ലൈംഗികമായി ആക്രമിച്ചെന്ന നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദത്തിനാണ് വഴി തെളിച്ചത്. നടിയെ പിന്തുണച്ച് ചിത്രത്തിന്റെ സഹ സംവിധായികയും നിരവധി നടിമാരും രംഗത്തെത്തിയിരുന്നു. എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു നടന്‍ നാനാ പടേക്കറും ചിത്രത്തിന്റെ കോറിയോഗ്രാഫറും അഭിപ്രായപ്പെട്ടത്.

2008 ല്‍ ‘ഹോണ്‍ ഒ.കെ പ്ലീസ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ ആരോപണം. ചിത്രത്തിന്റെ ഗാനചിത്രീകരണത്തിനിടെ സെറ്റിലെത്തിയ നടന്‍, തന്നെ ദേഹത്ത് ചുറ്റിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. നടനോടൊപ്പം ഒരു ഇന്റിമേറ്റ് രംഗം ചിത്രീകരിക്കണമെന്നും നാന പടേക്കര്‍ സംവിധായകനോട് ആവശ്യപ്പെട്ടതായും തനുശ്രീ ദത്ത ആരോപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇതിന് വിസമ്മതിച്ച തന്നെ ഭീഷണിപ്പെടുത്തി. സെറ്റില്‍ നിന്ന് മടങ്ങാന്‍ നേരം, തന്നെയും മാതാപിതാക്കളെയും ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചുവെന്നും കാര്‍ തകര്‍ത്തുവെന്നും തനുശ്രീ പറഞ്ഞിരുന്നു. ഇതിനെ ശരിവയക്കുന്ന വീഡിയോ ഫൂട്ടേജ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. തനുശ്രീയും കുടുംബവും കാറില്‍ ഇരിക്കുന്നതും ഒരു കൂട്ടം ആളുകള്‍ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിക്കുന്നതും കാറില്‍ ചവിട്ടുന്നതും വ്യക്തമായി വീഡിയോയില്‍ കാണാം. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയിലെ അംഗങ്ങളാണ് ഇവരെന്ന് തനുശ്രീ ആരോപിക്കുന്നു.


 

Top